സാക്കിര്‍ നായിക്ക് നേതൃത്വം ന്ല്‍കുന്ന ഇസ്‌ലാമിക റസര്‍ച്ച് ഫൗണ്ടേഷന്റെയും അനുബന്ധ സ്ഥാപനങ്ങളുടെനയും 18.37 കോടി വിലമതിക്കുന്ന സ്വത്ത് കേന്ദ്ര ഏജന്‍സിയായ എന്‍ഫോര്‍സ്‌മെന്റ് ഡയക്ടറേറ്റ് കണ്ടുകെട്ടി.

68 ലക്ഷം വിലമതിക്കുന്ന എം.എസ് ഹാര്‍മണി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഗോഡൗണ്‍ കെട്ടിടവും 7.05 കോടിയുടെ സ്‌കൂള്‍ കെട്ടിടവും ഇതില്‍ പെടും.

കേന്ദ്ര അന്വേഷണ ഏജന്‍സി സാക്കിര്‍ നായിക്കിനെതിരില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരുന്നു. നാലുതണ സമന്‍സ് അയച്ചിട്ടും സാകിര്‍ നായിക് പ്രതികരിച്ചില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു.