Connect with us

Culture

മദ്യവാദികള്‍ക്കുള്ള കടുത്ത മറുപടി

Published

on

രാജ്യത്തെ ദേശീയ-സംസ്ഥാനപാതയോരങ്ങളിലെ മദ്യശാലകള്‍ ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ വ്യക്തതവരുത്തി ഇന്നലെ കോടതി പ്രഖ്യാപിച്ച പുതിയ വിശദീകരണം ജനങ്ങളുടെ ജീവനും ആരോഗ്യവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഏറെ സ്വാഗതാര്‍ഹമായിരിക്കുന്നു. 2016 ഡിസംബര്‍ 15ന് സുപ്രീംകോടതി ചീഫ്ജസറ്റിസ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ ബലപ്പെടുത്തുന്നതായിരിക്കുന്നു ഇന്നലത്തെ വിധി. വിധിപ്രകാരം ഇന്നലെയാണ് പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള അവസാനദിനമായിരുന്നത്. എന്നാല്‍ പല സംസ്ഥാനസര്‍ക്കാരുകളും സ്വകാര്യമദ്യവില്‍പനക്കാരും കോടതിവിധിയെ മറികടക്കുന്നതിനുള്ള നീക്കമാണ് നടത്തിവന്നിരുന്നത്. മദ്യനിരോധനമല്ല, ജനങ്ങളുടെ ആരോഗ്യമാണ് കണക്കിലെടുക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ ഡി.വെ.ചന്ദ്രചൂഡും നാഗോശ്വരറാവുവും പറഞ്ഞത്. പതിമൂന്നുവര്‍ഷത്തോളം പഠിച്ചതിനുശേഷമാണ് കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചത് എന്നത് നിസ്സാരമായി കാണാവതല്ല. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് വേണ്ടതെന്ന സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും പ്രഖ്യാപിതമായ നിലപാടിനുള്ള കനത്ത തിരിച്ചടി കൂടിയാണീ വിധി.

കേരളത്തില്‍ കോടതിവിധി നടപ്പാക്കിയാല്‍ അഞ്ഞൂറോളം മദ്യശാലകള്‍ മാറ്റിസ്ഥാപിക്കേണ്ടിവരും. ഇവ മാറ്റിസ്ഥാപിക്കുന്നതിന് ചുരുക്കും ചില സ്ഥലങ്ങളില്‍ നീക്കങ്ങളുണ്ടായെങ്കിലും സര്‍ക്കാരിനുകീഴിലുള്ള ബവറിജസ് മദ്യവില്‍പനശാലകള്‍ക്ക് മാത്രമേ വിധി ബാധകമാകൂവെന്ന് പറഞ്ഞ് സ്വകാര്യബാറുകള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുകയായിരുന്നു സംസ്ഥാനസര്‍ക്കാര്‍. ഇതിനിടെ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകനായ സോളിസിറ്റര്‍ ജനറല്‍ റോഗ്ത്തഗിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായ വിശദീകരണം എഴുതിവാങ്ങി . ബാറുകള്‍ക്ക് മദ്യശാലകള്‍ എന്ന അര്‍ഥമില്ലെന്നും അതുകൊണ്ട് മദ്യശാലകള്‍ മാറ്റണമെന്ന കോടതിവിധി അവക്ക് ബാധകമല്ലെന്നുമാണ് റോഗ്ത്തഗി നല്‍കിയ വിശദീകരണം. നിയമോപദേശം കേന്ദ്രസര്‍ക്കാരിന്റേതായതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ അത് സ്വീകരിച്ചെങ്കിലും ഫലത്തില്‍ മദ്യമുതലാളിമാര്‍ക്കും ബാറുടമകള്‍ക്കും സഹായകമാകുന്ന ഉപദേശമായിരുന്നു അത്. മദ്യനിരോധനമല്ല, മദ്യവര്‍ജനമെന്ന ഇടതുപക്ഷമുന്നണിയുടെ പ്രഖ്യാപിതമായ അനുകൂലനിലപാടും ഇത്തരമൊരു വിശദീരണം തേടലിന് കാരണവുമായിരുന്നു. സംസ്ഥാനത്ത് 270 ബിവറിജസ് ഔട്ട്‌ലെറ്റുകളില്‍ 37 എണ്ണം മാത്രമാണ് മൂന്നുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ മാറ്റിസ്ഥാപിച്ചിട്ടുള്ളത്. ജനവാസമേഖലയില്‍ ഇവ സ്ഥാപിക്കുന്നതിനുള്ള ജനങ്ങളുടെ എതിര്‍പ്പാണ് ഒരുകാരണം. ഇതുതന്നെമതി മദ്യത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പിന്റെ തീവ്രത അളക്കാന്‍. കണ്‍സ്യൂമര്‍ഫെഡിന്റെ 21ല്‍ 13എണ്ണം മാറ്റാനുണ്ട്. ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ അഞ്ഞൂറെണ്ണം മാറ്റണം. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 31ല്‍ 20 ഉം മാറ്റേണ്ടിവരുമെന്നത് അപ്രായോഗികമാണെങ്കില്‍ അവര്‍ക്ക് മദ്യം വിളമ്പുന്നത് നിര്‍ത്തേണ്ടിവരും. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ പരിഹാരം കാണേണ്ടിവരും. ദൂരപരിധി പാലിച്ചാല്‍ മലകളില്‍ മദ്യക്കട നടത്തേണ്ടിവരുമെന്ന റോഗ്ത്തഗിയുടെ വാദത്തെക്കുറിച്ച് കോടതി പറഞ്ഞത്, മദ്യം വേണ്ടവര്‍ അവിടെ പോകട്ടെ എന്നാണ്.
മൊത്തം അമ്പത്തിനാല് ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുമ്പാകെ കഴിഞ്ഞ ദിവസങ്ങളിലായി സമര്‍പ്പിക്കപ്പെട്ടത്. അവയില്‍ കോടതിവിധിയില്‍ 500 മീറ്റര്‍ പ്രായോഗികമല്ലെന്നും ബാറുകള്‍ക്ക് ബാധകമാണോ എന്നും തുടങ്ങിയ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ബാറുകള്‍ക്കും വിധി ബാധകമാണെന്ന് അസന്നിഗ്ധമായി വ്യക്തമാക്കുകയായിരുന്നു കോടതി ചെയ്തത്. ഇതാകട്ടെ സംസ്ഥാന സര്‍ക്കാരിനെതിരായ കനത്ത പ്രഹരവുമായി. ഏതുവിധേനയും കോടതിവിധി മറികടക്കുക എന്ന തന്ത്രത്തിനേറ്റ അടികൂടിയായി മദ്യമുതലാളിമാരെ സംബന്ധിച്ചും ഈ വിധി. ഇന്നലത്തെ വിധിയില്‍ ഇരുപതിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള ത്രദ്ദേശസ്ഥാപനപ്രദേശങ്ങളില്‍ 500 മീറ്റര്‍ പരിധി 220 മീറ്ററായി കുറച്ചിട്ടുണ്ടെങ്കിലും കോടതിയുടെ ഉദ്ദേശ്യശുദ്ധി അതേപടി നിലനില്‍ക്കുന്നുവെന്നതാണ് നാം കാണേണ്ടത്. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ കാര്യത്തില്‍ സെപ്തംബര്‍ 30 വരെ കോടതി അനുമതി നല്‍കിയിട്ടുണ്ട്. മദ്യം നിരോധിക്കുന്നതിന് കോടതി തയ്യാറായില്ലെങ്കിലും ഫലത്തില്‍ ഇന്നുമുതല്‍ കുറച്ചുകാലത്തേക്കെങ്കിലും കേരളത്തില്‍ മദ്യവില്‍പന
പാതകളില്‍ നിത്യേന പിടഞ്ഞുവീണുമരിക്കുന്നവരുടെ സംഖ്യയാണ് കോടതിയെ അലോസരപ്പെടുത്തുന്നത്. ലക്ഷം പേരാണ് ദിനംപ്രതി ഇന്ത്യയില്‍ റോഡപടകടങ്ങളില്‍പെട്ട് മരണമടയുന്നത്. ഇവരില്‍ എഴുപതുശതമാവും വണ്ടിയോടിക്കുന്ന വ്യക്തിയുടെ മദ്യപാനം കാരണമാണ്. ബീഹാറില്‍ നടപ്പാക്കിയ മദ്യനിരോധനത്തെതുടര്‍ന്ന് ഇരുപതുശതമാനം വരെ റോഡപകടങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഇവരുടെയെല്ലാം ജീവന്റെ വിലയാണ് ഉന്നതനീതിപീഠത്തില്‍ നിന്നുള്ള വിധി. നിര്‍ഭാഗ്യവശാല്‍ ഇതിനെ മറികടക്കാനും ഏതുവഴിക്കും കാശുണ്ടാക്കാനും മദ്യമുതലാളിമാരെ സുഖിപ്പിച്ച് തിരഞ്ഞെടുപ്പിലും മറ്റും കാര്യസാധ്യം നേടാനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്.
യു.ഡി.എഫിന്റെ ദീര്‍ഘദര്‍ശിതമായ മദ്യനിയന്ത്രണങ്ങള്‍ അട്ടിമറിക്കുന്നതിന് പരമാവധി ശ്രമിക്കുകയായിരുന്നു ഇടതുപക്ഷം ചെയ്തത്. മുന്നൂറോളം ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളുടെ പിന്തുണ ആര്‍ജിച്ചുവന്നപ്പോള്‍ അവരെ പ്രോല്‍സാഹിപ്പിക്കുകയും കോടതിയില്‍ ചെന്നെത്തിക്കുകയും ചെയ്തു. പക്ഷേ തുടരെത്തുടരെയുള്ള വിധികളെല്ലാം മദ്യമുതലാളിമാര്‍ക്ക് തിരിച്ചടിയാകുകയായിരുന്നുവെന്നത് മറക്കരുത്. എന്നിട്ടും കോടതിയുടെയും ജനതയുടെയും നന്മയിലധിഷ്ഠിതമായ ആഗ്രഹങ്ങളെ മുഴുവന്‍ പരിഹസിക്കുന്നവിധമായിരുന്നു സംസ്ഥാനത്തെ ഇടതുപക്ഷ നിലപാട്. പൂട്ടിയ ബാറുകളെല്ലാം ടൂറിസത്തിന്റെ പേരില്‍ വീണ്ടും തുറക്കുന്നതിനുള്ള നിലപാടാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത്. പുതിയ മദ്യനയം ഇതിനടിസ്ഥാനത്തിലുള്ളതായിരിക്കുമെന്ന് എക്‌സൈസ് വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണന്‍ പരസ്യമായി വ്യക്തമാക്കുകയും ചെയ്തു.
ഏത് സര്‍്ക്കാരിന്റെയും അടിസ്ഥാനപരവും അടിയന്തിരവുമായ കടമ അവരുടെ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണമാണ്. ആരോഗ്യമില്ലാതെ ഒരു വ്യക്തിക്കും മാന്യമായി ജീവിക്കാനാകില്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ആധുനിക സര്‍ക്കാരുകള്‍ പൗരന്മാരെ മദ്യത്തിനും ലഹരിക്കും അടിമകളാക്കിയും അവരെ ലോട്ടറിപോലുള്ള ചൂതാട്ടങ്ങള്‍ക്ക് പ്രേരിപ്പിച്ചും അതില്‍ നിന്ന് വരുമാനം ഉണ്ടാക്കാമെന്ന നയമാണ് സ്വീകരിച്ചുവരുന്നത്.ഒരു വെല്‍ഫെയര്‍ സ്റ്റേറ്റിന് ഇതൊരിക്കലും അംഗീകരിക്കാനാവില്ലതന്നെ. മദ്യമുതലാളിമാരുടെ ലാഭമല്ല, ജനങ്ങളുടെ ജീവനാണ് വലുതെന്ന സുപ്രീംകോടതി വിധിയിലെ പരാമര്‍ശം എല്ലാവരും കാതുതുറന്നുകേള്‍ക്കണം. ഇതിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കേണ്ടത്. കോടതിവിധിയല്ലേ, അംഗീകരിച്ചല്ലേ പറ്റൂ എന്നും സ്വകാര്യമദ്യശാലകള്‍ക്കാണ് സര്‍ക്കാരിനല്ല വിധിയെതിരെന്നുമുള്ള മന്ത്രി ജി.സുധാകരന്റെ നിലപാട് സത്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. കണ്ടിട്ടുപഠിക്കില്ലെങ്കിലും കൊണ്ടിട്ടും പഠിക്കില്ലെന്നുവരുന്നത് കഷ്ടം തന്നെ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending