Connect with us

Video Stories

സൂകിയില്‍ നിന്ന് സമാധാനമകലുമ്പോള്‍

Published

on

റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ ദീനരോദനം കേട്ടുണരുന്ന അസ്വസ്ഥതയുടെ ലോകത്ത് സമാധാനം ഇനിയും അകലെയാണെന്ന് അറിയിക്കുന്നതാണ് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നിന്നുള്ള ആങ് സാങ് സൂകിയുടെ പിന്മാറ്റം. കണ്‍മുമ്പില്‍ നടക്കുന്ന ക്രൂരമായ മനുഷ്യവേട്ടക്കെതിരെ ഒരക്ഷരം ഉരിയാടാത്ത സൂകിയുടെ പിന്മാറ്റം തന്ത്രപ്രധാനമായ ഒളിച്ചോട്ടമായാണ് ലോകം കരുതുന്നത്. റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ ആട്ടിയോടിക്കുകയും കൊന്നുതള്ളുകയും ചെയ്യുന്ന മ്യാന്മര്‍ സേനയെ തലോടുന്ന നിലപാടിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശം കടുത്തതോടെയാണ് 20ന് നടക്കുന്ന യു.എന്‍ പൊതുസഭയില്‍ നിന്ന് സൂകി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവ്വിഷയത്തില്‍ മ്യാന്‍മറില്‍ ഇനിയുമേറെ ചെയ്തുതീര്‍ക്കാനുണ്ടെന്ന ന്യായം നിരത്തിയാണ് ഭരണ കക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) തങ്ങളുടെ നേതാവിന്റെ പിന്മാറ്റം പ്രഖ്യാപിച്ചത്. കൂരിരുട്ടു കൊണ്ട് കോട്ട കെട്ടി സ്വയം രാജാവ് ചമയുന്ന ഈ കൗശലം തിരിച്ചറിയാന്‍ മാത്രം മൗഢ്യമാണ് ലോക മന:സാക്ഷിയെന്നാണ് മ്യാന്‍മറിന്റെ വിചാരം. ഒരു ജനതയെ വേരോടെ പിഴുതെറിയുന്നതിന്റെ വേദന പേറുന്ന ലോകത്തിനു മുമ്പില്‍ ഈ ചെപ്പടി വിദ്യകൊണ്ട് അവര്‍ എത്ര കാലം പിടിച്ചുനില്‍ക്കുമെന്ന് കണ്ടറിയണം. നഗ്നമായ മനുഷ്യാവകാശ ലംഘനത്തിനെതിരെ ഐക്യരാഷ്ട്ര സഭ ഇടപെട്ടിട്ടു പോലും ധാര്‍ഷ്ട്യം തുടരുന്ന മ്യാന്‍മര്‍ ഭരണകൂടം പൊറുക്കാനാവാത്ത പാതകമാണ് ചെയ്തുകൂട്ടുന്നത്.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ആങ് സാങ് സൂകിയുടെ നാട്ടില്‍ ഭരണകൂടം റോഹിന്‍ഗ്യന്‍ മുസ്‌ലിംകളോട് ചെയ്യുന്ന ക്രൂരതകള്‍ കേട്ട് മനുഷ്യത്വമുള്ളവരുടെ മനസ് മരവിച്ചിരിക്കുകയാണ്. മുസ്‌ലിംകളെ തെരഞ്ഞുപിടിച്ചു നാടുകടത്തുകയും കുട്ടികളെപ്പോലും ചുട്ടുകൊല്ലുകയും സ്ത്രീകളെ മൃഗീയമായി പീഡിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ട് യാതൊരു ലജ്ജയുമില്ലാതെ ഇതെല്ലാം ജനാധിപത്യത്തിന്റെ പുന:ക്രമീകരണമായി വ്യാഖ്യാനിക്കുകയാണവര്‍. കൂട്ടക്കുരുതിയും അഭയാര്‍ഥി പ്രവാഹവും തടയാതെ ഭരണകൂടം സൈന്യത്തെ പാലും തേനും നല്‍കി പരിപാലിക്കുന്നു. എന്നാല്‍ പിറന്ന നാട്ടില്‍ പ്രാണനു വേണ്ടി പിടയുന്ന റോഹിന്‍ഗ്യന്‍ ജനതയെ പീഡനപര്‍വത്തില്‍ പിച്ചിച്ചീന്തുന്ന പട്ടാളത്തെ പിടിച്ചുകെട്ടാന്‍ ഐക്യരാഷ്ട്ര സഭ അടിയന്തരമായി ഇടപെടേണ്ടിയിരിക്കുന്നുവെന്നു ലോകം ഉറക്കെ പറയാന്‍ തുടങ്ങിയിരിക്കുന്നു.
തന്റെ കണ്‍മുമ്പില്‍ വച്ച് അഞ്ചു മക്കളെയും സൈന്യം ചുട്ടുകൊന്നുവെന്നു വിലപിച്ചാണ് റോഹിന്‍ഗ്യന്‍ വനിത കഴിഞ്ഞ ദിവസം അഭയാര്‍ഥി ക്യാമ്പില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ വിതുമ്പിയത്. ഭര്‍ത്താവിനെ അടിച്ചുകൊല്ലുന്നതിനും രണ്ടു പെണ്‍മക്കളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്നതിനും നൂര്‍ ആയിശ എന്ന നാല്‍പതുകാരി മൂകസാക്ഷിയാകേണ്ടി വന്നു. ദേഹമാസകലം തീകത്തിപ്പടര്‍ന്ന മക്കളുടെ ആര്‍ത്തനാദമുയരുന്ന വീട്ടുമുറ്റത്തിട്ട് ആയിശയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു പട്ടാള വേഷധാരികളായ ആ കാപാലികര്‍. കൃത്യമായ വംശഹത്യയാണ് സൈന്യം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ വിലയിരുത്തിയതു പോലെ മ്യാന്‍മര്‍ മുസ്‌ലിംകള്‍ക്കു നേരെ നടക്കുന്ന സംഘടിതമായ വംശീയ ഉന്മൂലനം.
കഴിഞ്ഞ ഒക്ടോബര്‍ 11,12 തീയതികളില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള ക്യാരിപരങ്ങില്‍ 256 പേരെയാണ് കൊന്നൊടുക്കിയത്. ഈ രണ്ടുദിവസം മാത്രം നൂറിലേറെ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കി. നാല്‍പതിലേറെ പേരെയാണ് പട്ടാളം ചുട്ടുകൊന്നത്. ഈ നെറികെടുകള്‍ക്ക് കുടപിടിക്കുകയും സൈന്യത്തെ ന്യായീകരിക്കുകയും ചെയ്യുന്ന സൂകിയില്‍ നിന്ന് നൊബേല്‍ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്ന് ലോകം ഒന്നടങ്കം ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.
റാഖൈന്‍ സ്റ്റേറ്റില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ മ്യാന്മര്‍ സേന കൂട്ടക്കൊല ചെയ്യുകയും ആട്ടിയോടിക്കുകയും ചെയ്യുന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം ഭരണാധികാരി എന്ന നിലയില്‍ ആങ് സാങ് സൂകിക്കു തന്നെയാണ്. കഴിഞ്ഞ ആഗസ്റ്റ് 25ന് തുടങ്ങിയ തീവ്രമായ അക്രമങ്ങളില്‍ ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ കൊലചെയ്യപ്പെടുകയും നാടു കടത്തപ്പെടുകയും ചെയ്തിട്ടുണ്ട്. വിശ്വപ്രസിദ്ധ സമാധാന പുരസ്‌കാരം നേടിയ നേതാവിന്റെ നാട്ടിലാണ് ഈ നരനായാട്ട് നടക്കുന്നത്. ഒരു ഗ്രാമം പോലും ഒഴിയാത്ത വിധമാണ് മുസ്‌ലിംകളെ വേരോടെ പിഴുതെറിയുന്നത്. അന്തര്‍ദേശീയ സമൂഹങ്ങളെല്ലാം മ്യാന്മറിലെ പീഢിത സമൂഹത്തിന്റെ ജീവന്റെ കാര്യത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തുമ്പോഴാണ് സൂകി ഒളിച്ചുകളി തുടരുന്നത്.
യൂറോപ്പിനും അമേരിക്കക്കും ഒരുപോലെ സ്വീകാര്യയായ സൂകിയുടെ അപകടകരമായ മൗനം തികഞ്ഞ വംശീയ വെറുപ്പാണെന്ന കാര്യം പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. 2013ല്‍ മ്യാന്മറിലെ മുസ്‌ലിം കൂട്ടക്കൊലകളെ കുറിച്ച് ബി.ബി.സി റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ ‘ഞാന്‍ മുസ്‌ലിംകളാല്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ഒരാളും എന്നോട് പറഞ്ഞിട്ടില്ല’ എന്ന നിസ്സംഗ ഭാവത്തോടെ ഒഴിഞ്ഞു മാറുകയായിരുന്നു സൂകി.
മ്യാന്‍മറിലെ തെക്കന്‍ പ്രവിശ്യയായ അറക്കാന മേഖലയില്‍ തനിക്ക് വിജയക്കൊടി പാറിപ്പിക്കാന്‍ വെമ്പല്‍കൊണ്ട ജനതയെ തന്നെയാണ് സൂകി ഇന്ന് കുറ്റകരമായ മൗനത്തിലൂടെ വേട്ടയാടുന്നത്. മ്യാന്മറിന്റെ മണ്ണിനും മനസിനും അവകാശപ്പെട്ട റോഹിന്‍ഗ്യന്‍ ജനതയെ കുടിയേറ്റക്കാരായി ചിത്രീകരിക്കുന്ന ഭരണകൂടത്തെ തിരുത്താന്‍ സൂകിക്ക് ധാര്‍മികമായ കടപ്പാടുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ഥികള്‍ എന്ന കാരണം നിരത്തിയാണ് അടിസ്ഥാന അവകാശങ്ങള്‍ പോലും അവര്‍ക്കു മേല്‍ നിഷേധിക്കപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ട ജനത റോഹിന്‍ഗ്യന്‍ ജനതയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ അമ്പതു വര്‍ഷമായി പലതരത്തില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ മ്യാന്‍മര്‍ ഭരണകൂടത്തില്‍ നിന്നും തീവ്ര ബുദ്ധിസ്റ്റുകളില്‍ നിന്നും കഠിനമായ പീഢനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം കണ്ടും കേട്ടും കഴിയുന്ന സമാധാനത്തിന്റെ വെള്ളരിപ്രാവിന് എങ്ങനെ നാവടക്കിപ്പിടിച്ച് കൂട്ടിലൊതുങ്ങാനാവും? നട്ടെല്ലു നിവര്‍ത്തി നീതിക്കു വേണ്ടി നിലകൊള്ളാനാവില്ലെങ്കില്‍ ഇതിലും ഭേദം വനവാസമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending