Views
അതിമധുരം ഈ മധുരത്തെരുവ്
മിഠായിത്തെരുവ് പൈതൃക പദ്ധതി യാഥാര്‍ത്ഥ്യമായതോടെ കോഴിക്കോട് നഗരം ഒന്നുകൂടി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. പഴമയുടെ പ്രൗഢിയും പുതുമയുടെ സൗന്ദര്യവും സമ്മേളിച്ചുകൊണ്ടുള്ള ഈ നവീകരണം പതിറ്റാണ്ടുകളുടെ പഴക്കമുള്ള സ്വപ്‌നത്തെയാണ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ലോകത്തിലെ ഏത് പൈതൃകത്തെരുവിനോടും കിടപിടക്കുന്ന രീതിയില്‍ എസ്.കെ പൊറ്റക്കാടും, വൈക്കം മുഹമ്മദ് ബഷീറും, എം.ടിയും, എന്‍.പി മുഹമ്മദും, ഉറൂബും, കെ.ടി മുഹമ്മദും, തിക്കോടിയനുമെല്ലാം കഥയും കളിയും പറഞ്ഞ് നടന്ന ഈ തെരുവ് മാറിക്കഴിഞ്ഞു.
ഏകദേശം രണ്ട് പതിറ്റാണ്ടോളമായി മുഴങ്ങിക്കേട്ട മുറവിളികള്‍ക്കാണ് ഇന്നലത്തോടെ പരിഹാരമായിരിക്കുന്നത്. 6.26 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് വന്നത്. മിഠായിത്തെരുവിന്റെ പേടി സ്വപ്‌നമായിരുന്ന ഇടക്കിടെയുണ്ടാകുന്ന അഗ്നിബാധ പരിഹരിക്കാനുള്ള ശ്രമമാണ് ആദ്യം നടന്നത്. അതിന്റെ ഭാഗമായി വൈദ്യുതി കേബിളുകള്‍ ഭൂമിക്കടിയിലൂടെയാക്കി. കരിങ്കല്‍ ഭിത്തിപാകി നടപ്പാതകള്‍ നവീകരിച്ചു. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം വിതറുന്ന അലങ്കാര വിളക്കുകള്‍ നിറഞ്ഞ മേലാപ്പുകളും എസ്.കെ സ്‌ക്വയറില്‍ ഇരിപ്പിടങ്ങളും സജ്ജീകരിച്ചു. കഥകള്‍ പറയുന്ന ചുവര്‍ ചിത്രങ്ങളും പൂര്‍ത്തിയായതോടെ സല്‍ക്കാരപ്രിയമുള്ള ബീവിയായി തെരുവ് മാറി.
കോഴിക്കോടിന്റെയും മലബാറിന്റെയും ആഘോഷങ്ങള്‍ക്ക് പൂര്‍ണത നല്‍കുന്നത് മിഠായിത്തെരുവാണ്. ഓണത്തിനും പെരുന്നാളിനും ക്രിസ്മസിനുമെല്ലാം സാധാരണക്കാരുടെ ആശ്രയം അവരുടെ പ്രിയപ്പെട്ട ഈ തെരുവാണ്. ക്രിസമസ്് തലേന്നായ ഇന്നലെ ഇവിടെ അനുഭവപ്പെട്ട ജനത്തിരക്ക് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. കെട്ടിടങ്ങള്‍ എത്രപഴകി ദ്രവിച്ചാലും തീപിടിത്തങ്ങള്‍ എത്ര ആവര്‍ത്തിച്ചാലും മിഠായിത്തെരുവിനെ മറക്കാന്‍ സ്വപ്‌നത്തില്‍ പോലും കോഴിക്കോട്ടുകാര്‍ക്ക് കഴിയില്ല. കാരണം അവര്‍ക്ക് ഇത് കേവലമൊരു കച്ചവട കേന്ദ്രമല്ല. സംസ്‌കാരത്തിന്റെ ഭാഗമാണ്. അവരുടെ ദൈനംദിന ജീവിതത്തില്‍ പോലും മിഠായിത്തെരുവിന് ഒരു ഇടമുണ്ട്. അത്‌കൊണ്ട് തന്നെ മിഠായിത്തെരുവിന്റെ നവീകരണത്തില്‍ അവര്‍ സ്വന്തം പ്രവൃത്തിയിലെന്നപോലെ ഇടപെട്ടു. ഓരോഘട്ടങ്ങളിലും സന്ദര്‍ശനം നടത്തുകയും വിലയിരുത്തുകയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. അധികാരികളോട് തര്‍ക്കിക്കേണ്ടിടത്ത് തര്‍ക്കിച്ചു. പ്രശംസിക്കേണ്ടിടത്ത് പ്രശംസിച്ചു. ഒടുവില്‍ പണി പൂര്‍ത്തീകരിച്ച് തെരുവിനെ സ്വതന്ത്രയാക്കുമ്പോള്‍ അവര്‍ പാരാവാരം പോലെ പരന്നൊഴുകി.
രണ്ടു പതിറ്റാണ്ടിനിടയില്‍ പലഘട്ടങ്ങളിലായി ഉയര്‍ന്നുവരികയും പ്രതിസന്ധികളില്‍ അകപ്പെട്ട് വഴിമുട്ടിപ്പോവുകയും ചെയ്ത പദ്ധതി ഒടുവില്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിന് പിന്നില്‍ ഒരുപിടി പേരുടെ അത്യദ്ധ്വാനവും നിശ്ചയദാര്‍ഢ്യവുമുണ്ട്. മുമ്പ് ടൂറിസം വകുപ്പില്‍ സേവനമനുഷ്ടിച്ചിരുന്ന ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ പ്രയത്‌നം എടുത്തുപറയേണ്ടതാണ്. മിഠായിത്തെരുവിന്റെ അനന്ത സാധ്യതകള്‍ ടൂറിസം ഡിപ്പാര്‍ട്ടുമെന്റിലായിരുന്നപ്പോള്‍ തന്നെ മനസ്സിലിട്ട് താലോലിച്ചിരുന്ന ഈ വയനാട്ടുകാരന്‍ കിട്ടിയ അവസരം പൂര്‍ണമായും ഉപയോഗപ്പെടുത്തി എന്നുവേണം വിലയിരുത്താന്‍. മുമ്പെല്ലാം പദ്ധതി മുടങ്ങിപ്പോകാനിടയാക്കിയ സാഹചര്യങ്ങള്‍ തൊട്ടു മുന്നില്‍ വന്നു നിന്നപ്പോഴും പ്രതീക്ഷ കൈവിടാതെ ആത്മവിശ്വാസത്തോടെ അദ്ദേഹം പ്രവര്‍ത്തിച്ചു.
സ്ഥലം എം.എല്‍.എ, ഡോ. എം.കെ മുനീര്‍ തെരുവിന്റെ നവീകരണമെന്ന ആശയമുയര്‍ന്നുവന്നപ്പോഴെല്ലാം മുന്‍പന്തിയിലുണ്ടായിരുന്നു. പദ്ധതി പാതി വഴിയില്‍ നിലക്കുമ്പോഴെല്ലാം മനസ്സില്‍ നിന്ന് ഈ ആശയം എടുത്തുകളയാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഒരു നാള്‍ സ്വപ്‌ന പദ്ധതി യാഥാര്‍ഥ്യമാവുമെന്ന് ഉറച്ചുവിശ്വസിച്ച അദ്ദേഹം എം.എല്‍.എ എന്ന നിലയിലും താന്‍ ബാല്യം ചെലവഴിച്ച തെരുവെന്ന വൈകാരിക ബന്ധത്താലും പദ്ധതിയുടെ മുന്നണിപ്പോരാളിയായി നിലകൊണ്ടു. എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്ന് പണം ലഭ്യമാക്കി പദ്ധതിയെ യാഥാര്‍ത്ഥ്യത്തോടടുപ്പിക്കുന്നതില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ നിസ്തുലമാണ്. പദ്ധതിയുടെ ചുമതലയുള്ള കോര്‍പറേഷനിലേയും ജില്ലാ ഭരണകൂടത്തിലേയും ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും സന്ദര്‍ഭോചിതമായ ഇടപെടലുകളും വിസ്മരിക്കാവുന്നതല്ല.
മിഠായിത്തെരുവിന്റെ ജീവസ്പര്‍ശമായ കച്ചവടക്കാരുടെ സഹകരണവും എടുത്ത് പറയേണ്ടതാണ്. നവീകരണപ്രവര്‍ത്തനത്തിന്റെ ഭാഗമായി കടകള്‍ അഗ്നി വിമുക്തമാക്കുന്നതിന് അവര്‍സ്വന്തം ചിലവില്‍ മുന്‍കൈയ്യെടുത്തു. പ്രവൃത്തി നടക്കുന്ന കാലയാളവില്‍ തങ്ങള്‍ക്കുണ്ടായ എല്ലാ ബുദ്ധിമുട്ടുകളും അവര്‍ പരിഭവമില്ലാതെ മൂടിവെച്ചു. തങ്ങളുടെ ജീവിതവും ജീവനും തുടികൊള്ളുന്ന തെരുവിന്റെ നവീകരണത്തെ അവര്‍ പ്രതീക്ഷയോടെയാണ് എതിരേറ്റത്. എന്നാല്‍ മിഠായിത്തെരുവിലെ വാഹനങ്ങളുടെ നിരോധനം കച്ചവടക്കാരില്‍ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചിട്ടുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇക്കാര്യത്തില്‍ അവരെ വിശ്വാസത്തിലെടുത്തുകൊണ്ട,് പദ്ധതി കാലയളവിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടത് പോലെയുള്ള ഒരു അനുരഞ്ജന ശ്രമം അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവേണ്ടതുണ്ട്.
യാഥാര്‍ത്ഥ്യമാക്കപ്പെട്ട ഈ സ്വപ്‌ന പദ്ധതിയെ വീഴ്ച്ചകള്‍ സംഭവിക്കാതെ നിലനിര്‍ത്തിക്കൊണ്ടുപോവുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഇനി മുന്നിലുള്ളത്. ഭരണാധികാരികള്‍ മാത്രമല്ല തെരുവിനെ സ്‌നേഹിക്കുന്ന മുഴുവനാളുകളും ഇത് ഏറ്റെടുക്കേണ്ടതുണ്ട്. ആഘോഷ പൂര്‍വം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കൊണ്ട് പഴയ പടിയായിപ്പോയ ഒട്ടനവധി പദ്ധതികള്‍ നഗരത്തില്‍ തന്നെ ഉദാഹരിക്കാനുണ്ട്. മിഠായിത്തെരുവിന് ഈയൊരു ദുര്‍ഗതി വരാതിരിക്കാന്‍ നാടൊരുമിച്ച് ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അധികാരികളുടെയും പൊതുജനങ്ങളുടെയും സംയുക്ത സംരംഭത്തിലൂടെ, കൃത്യമായ ഇടവേളകളിലുള്ളയുള്ള അവലോകനത്തിലൂടെ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ.
പൈതൃകങ്ങള്‍ അമൂല്യങ്ങളാണ്. അത് തലമുറകള്‍ക്ക് കൈമാറപ്പെടേണ്ട കരുതലുകളാണ്. ഒരു ജനതയുടെ സംസ്‌കാരികമായ ഈടുവെപ്പുകള്‍ അതില്‍ അന്തര്‍ലീനമായിക്കിടക്കുന്നുണ്ട്. തങ്ങളുടെ സാസ്‌കാരികപൈതൃകം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ജനതയും അവ നിലനിര്‍ത്താന്‍ ജീവല്‍ ത്യാഗം നിര്‍വഹിക്കും. മിഠായിത്തെരുവിന്റെ നവീകരണത്തിന് ആ അര്‍ത്ഥത്തില്‍ ഒരു വികസന പദ്ധതി എന്നതിലുപരി അതി മഹത്തായ ഒരു സാംസ്‌കാരിക പ്രവര്‍ത്തനം എന്ന മാനം കൂടിയുണ്ട്.
kerala
‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
-
india19 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News20 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala19 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

