Connect with us

More

വയനാട്ടിലും ഭീഷണിപ്പെടുത്തി പണപ്പിരുവുമായി ബി.ജെപി

Published

on

കല്‍പ്പറ്റ: വയനാട്ടിലും ബി.ജെ.പി സമ്മേളനത്തിന് ഭീഷണിപ്പെടുത്തി പണം പിരിവ്. മീനങ്ങാടിയില്‍ നടന്ന സുല്‍ത്താന്‍ ബത്തേരി ബി.ജെ. പി നിയോജക മണ്ഡലം സമ്മേളനത്തിനാണ് വ്യാപകമായി ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പണം പിരിച്ചെടുത്തത്. മീനങ്ങാടിയിലെ ഒരു മെറ്റല്‍ വില്‍പ്പനകേന്ദ്രത്തിന്റെ ഉടമയെ പണത്തിനായി ഭീഷണിപ്പെടുത്തുന്ന ടെലഫോണ്‍ സംഭാഷണം പുറത്തായി. പണം നല്‍കിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കുമെന്നാണ് ഭീഷണി.

സ്ഥാപനത്തിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ സ്‌കൂള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവരെക്കൊണ്ട് പരാതി നല്‍കിച്ച് സ്ഥാപനം പൂട്ടിക്കുമെന്നും സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും യുവമോര്‍ച്ചാ നേതാവ് ഭീഷണിപ്പെടുത്തുന്നുണ്ട്‌. യുവ മോര്‍ച്ച സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം സെക്രട്ടറി റെനീഷിന്റേതാണ് പുറത്തുവന്ന ടെലിഫോണ്‍ സംഭാഷണം. 5,000 രൂപ നല്‍കണമെന്നാണ് ആവശ്യം. തുക കുറക്കണമെന്ന് കടയുടമ അപേക്ഷിക്കുന്നതും ആവശ്യപ്പെട്ട പണം തന്നില്ലെങ്കില്‍ കട പൂട്ടിക്കുമെന്ന് റെനീഷ് ഭീഷണിപ്പെടുത്തുന്നതും ഓഡിയോ സന്ദേശത്തിലുണ്ട്. ഭീഷണി ടെലഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. അതിനിടെ ഓഡിയോ സന്ദേശം പുറത്തുവന്നതോടെ കടയുടമക്കും തൊഴിലാളികള്‍ക്കും നേരെ മറ്റു ചില കേന്ദ്രങ്ങളില്‍ നിന്നും ഭീഷണിയുണ്ടായതായും പരാതിയുണ്ട്.

അതേസമയം ഇത്തരത്തില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ നിന്ന് പണം പിരിച്ചതായും കച്ചവടക്കാര്‍ പറയുന്നു. കായികമായി കൈകാര്യം ചെയ്യുമെന്നുള്‍പ്പടെ ഭീഷണിപ്പെടുത്തിയാണ് പണപ്പിരിവ്. അക്രമം ഭയന്ന് ആരും പരാതി നല്‍കാന്‍ പോലും തയ്യാറാകാറുമില്ല. നേരത്തെ, ജില്ലയുടെ മറ്റു ഭാഗങ്ങളിലുണ്ടായ സമാന സംഭവങ്ങളില്‍ പരാതി നല്‍കിയിട്ടും പൊലിസ് നടപടി സ്വീകരിച്ചില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു. ആരോപണം വിശദമായി അന്വേഷിക്കുമെന്നും തെറ്റ് ചെയ്തതായി ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും യുവമോര്‍ച്ച ജില്ല നേതൃത്വം അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; എംഎസ്എഫിന് വിജയം

അസിം തെന്നലയാണ് മിന്നും വിജയം കരസ്ഥമാക്കിയത്.

Published

on

കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എംഎസ്എഫിന് ഉജ്ജ്വല വിജയം. അക്കാദമിക് കൗണ്‍സിലിലേക്ക് ആദ്യമായാണ് എംഎസ്എഫ് പ്രതിനിധി തിരഞ്ഞെടുക്കപ്പെടുന്നത്. അസിം തെന്നലയാണ് മിന്നും വിജയം കരസ്ഥമാക്കിയത്. 16 വോട്ടുകള്‍ക്കാണ് വിജയം.

കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ഇന്ന് വോട്ടെണ്ണല്‍. ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റി വിദ്യാര്‍ത്ഥി മണ്ഡലത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടത്തിയ വോട്ടെണ്ണലില്‍ എംഎസ്എഫ് സ്ഥാനാര്‍ത്ഥിയായ അസിം തെന്നലക്കായിരുന്നു കൂടുതല്‍ വോട്ടുകള്‍ കിട്ടിയത്. എന്നാല്‍ എസ്എഫ്‌ഐ എതിര്‍പ്പുന്നയിച്ചതിനെത്തുടര്‍ന്ന് റീ കൗണ്ടിംഗ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

Continue Reading

crime

ആഭരണങ്ങള്‍ കവര്‍ന്നശേഷം വയോധികയെ കൊലപ്പെടുത്തി മച്ചില്‍ ഒളിപ്പിച്ച കേസ്; മൂന്ന് പ്രതികള്‍ക്കും വധശിക്ഷ

ശാന്തകുമാരി വധക്കേസിലെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Published

on

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലെ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം 71 വയസുകാരിയായ ശാന്തകുമാരിയെ മൂന്ന് പ്രതികളും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം മച്ചില്‍ ഒളിപ്പിച്ച കേസിലാണ് വിധിയുണ്ടായിരിക്കുന്നത്. കോവളം സ്വദേശി റഫീക്ക ബീവി, റഫീക്കയുടെ മകന്‍ ഷഫീക്ക്, റഫീക്കയുടെ സുഹൃത്ത് അല്‍ അമീന്‍ എന്നിവര്‍ക്കാണ് ശിക്ഷ. സ്വര്‍ണാഭരണത്തിനായി ശാന്തകുമാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം തട്ടിന്‍പുറത്ത് ഒളിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

2022 ജനുവരി 14നാണ് മുല്ലൂര്‍ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രതികള്‍ക്കുള്ള പങ്ക് തെളിഞ്ഞെന്നും തെളിവുകള്‍ പര്യാപ്തമാണെന്നും കോടതി പറഞ്ഞു. തെളിവുനശിപ്പിക്കാനും ഒളിവില്‍ പോകാനും പ്രതികള്‍ നടത്തിയ ശ്രമങ്ങളും കോടതി ചൂണ്ടിക്കാട്ടി. ശാന്തകുമാരിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നവരാണ് കൊല നടത്തിയത്. ഇവര്‍ വാടകവീടൊഴിഞ്ഞ് പോയതിനു പിന്നാലെ വീട്ടുടമയും മകനും വീട്ടിലെത്തി നോക്കിയപ്പോള്‍ മച്ചില്‍ നിന്നു രക്തം പുറത്തേക്കൊഴുകുന്നതു കാണുകയായിരുന്നു. വീട്ടില്‍ താമസിച്ചിരുന്ന റഫീഖാ ബീവിയാണ് കൊല്ലപ്പെട്ടതെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ശാന്തകുമാരിയെ കാണാതായെന്നും അവരാണ് കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിക്കുന്നത്.മച്ചില്‍ ഒളിപ്പിച്ചിരുന്ന മൃതദേഹം മണിക്കൂറുകള്‍ പണിപ്പെട്ടാണ് പൊലീസ് പുറത്തെത്തിച്ചത്.

Continue Reading

kerala

KSRTC ബസ് നടുറോഡില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഭക്ഷണം കഴിക്കാന്‍പോയി; സംഭവം പത്തനംതിട്ട കോന്നിയില്‍

കട്ടപ്പന ഡിപ്പോയില്‍ നിന്ന് വന്ന കെഎസ്ആര്‍ടിസി ബസാണ് നടുറോഡില്‍ നിര്‍ത്തിയിട്ടത്.

Published

on

നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് നിര്‍ത്തി ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാന്‍ പോയി. സ്ഥിരം അപകട മേഖലയായ പത്തനംതിട്ട കോന്നി ജംഗഷനിലാണ് ബസ് അലക്ഷ്യമായി പാര്‍ക്ക് ചെയ്തത്. കട്ടപ്പന ഡിപ്പോയില്‍ നിന്ന് വന്ന കെഎസ്ആര്‍ടിസി ബസാണ് നടുറോഡില്‍ നിര്‍ത്തിയിട്ടത്.

കട്ടപ്പന ഡിപ്പോയിലെ ഡ്രൈവര്‍ അനില്‍കുമറാണ് ബസ് അലക്ഷ്യമായി പാര്‍ക്ക് ചെയ്തത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ഇടപെട്ട് ബസ് മാറ്റി പാര്‍ക്ക് ചെയ്യണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞ് ഡ്രൈവര്‍ ഹോട്ടലിലേക്ക് പോവുകയായിരുന്നെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. തിരുവനന്തപുരം ഡിപ്പോയില്‍ നിന്ന് ഡ്രൈവറെ ചില പ്രശ്‌നങ്ങളുടെ പേരില്‍ ട്രാന്‍സ്ഫര്‍ ചെയ്തതാണെന്നാണ് വിവരം.

Continue Reading

Trending