Video Stories
അരുത്, വിശന്നിട്ടാണ് !
യഥേഷ്ടം ഭക്ഷണം, വസ്ത്രങ്ങള്‍, മണിമാളികകള്‍, യാത്രാസൗകര്യങ്ങള്‍ ഒക്കെകൊണ്ട് മധ്യവര്‍ഗ കേരളീയ സമൂഹം ജീവിത സൗഭാഗ്യങ്ങളുടെ ആനന്ദ ലഹരിയിലായിട്ട് മൂന്നു പതിറ്റാണ്ടെങ്കിലുമായി. ഇതേസമയംതന്നെ സമൂഹത്തിലെ രോഗികളും പട്ടിക ജാതി വര്‍ഗക്കാരുമടക്കമുള്ള നൂറുകണക്കിന് അശരണര്‍ ഒരിറ്റുവറ്റിനായി കേഴുന്ന വൈരുധ്യം നിറഞ്ഞ അനുഭവ പാഠങ്ങള്‍ ദിനേനയെന്നോണം നമുക്കുമുന്നില്‍. അവരുടെ നേര്‍ക്ക് പൊതുസമൂഹവും ഭരണകൂടവും എന്തു നിലപാടെടുക്കുന്നുവെന്നതിന്റെ ഉത്തമോദാഹരണമാണ് അട്ടപ്പാടിയില്‍ വ്യാഴാഴ്ച മാനസിക രോഗിയായ യുവാവിനെ തല്ലിക്കൊന്ന അത്യന്തം ദാരുണമായ സംഭവം. ഒറ്റപ്പെട്ടതെങ്കിലും ഇതിലൂടെ പുരോഗമന കേരളത്തിന്റെ തിരുനെറ്റിയില്‍ അടിച്ചേല്പിക്കപ്പെട്ട അപമാനത്തിന്റെ കറ പെട്ടെന്നൊന്നും മായുമെന്ന് തോന്നുന്നില്ല. ജനങ്ങളുടെ ശതകോടികള്‍ വിഴുങ്ങി മുങ്ങുന്ന മോദി മാര്‍ക്കിടയില്‍ പട്ടിണികൊണ്ട് നരക ജീവിതം നയിക്കുന്ന ആദിവാസി-ദലിത് വിഭാഗങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവരുടെ ഭരണത്തിന്‍കീഴിലാണ് ഗിരിവര്‍ഗ യുവാവിന്റെ ഈ ദാരുണാന്ത്യം.
നാലു മണിയോടെ നാട്ടുകാര്‍ പിടികൂടിയ അട്ടപ്പാടി കടുകുമണ്ണ ഊരിലെ പരേതനായ മല്ലന്റെ മകന് ഇരുപത്തേഴുകാരനായ മധു ആണ് പൊലീസ് വാഹനത്തില്‍വെച്ച് വൈകീട്ട് ഏഴു മണിയോടെ മരിച്ചത്. മല്ലീശ്വരന് മലക്കുതാഴെ ചെമ്മണ്ണൂരില്‍ ഇയാളെകണ്ട നാട്ടുകാരില്‍ ചിലര്‍ മോഷണക്കുറ്റം ആരോപിച്ച് ഉടുമുണ്ട് ഉരിഞ്ഞ് കൈകള്‍കൂട്ടിക്കെട്ടി രണ്ടു മണിക്കൂറോളം പൊതിരെ മര്‍ദിക്കുകയായിരുന്നു. പതിവുപോലെ ചിലര്‍ വീരസ്യം കാട്ടാന്‍ സംഭവം സെല്‍ഫി ക്യാമറയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലും പ്രചരിപ്പിച്ചു. അവശനിലയില്‍ മുക്കാലികവലയില്‍ എത്തിച്ച ശേഷം പൊലീസിന് കൈമാറിയ യുവാവ് വാഹനത്തില്‍വെച്ച് ഛര്‍ദിച്ചെന്നും വൈകാതെ മരിച്ചെന്നുമാണ് അഗളി പൊലീസ് പറയുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ മാത്രമേ മരണകാരണം അറിയുകയുള്ളൂവെങ്കിലും മര്‍ദനം തന്നെയാണ് കാരണമെന്നാണ് സംഭവഗതികള്‍ വെച്ച് അനുമാനിക്കേണ്ടത്. മുമ്പ് നിര്‍മാണ ജോലിക്ക് പോയിരുന്ന യുവാവിന് സഹപ്രവര്‍ത്തകന്റെ കയ്യില്‍നിന്ന് തലക്കടിയേറ്റതിനാലാണ് മാനസികാസ്വാസ്ഥ്യം തുടങ്ങിയതെന്ന് പറയുന്നു.
അട്ടപ്പാടി പോലെ ആദിവാസി വിഭാഗങ്ങള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന പ്രദേശത്ത് പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങള്‍ മരണപ്പെടുന്ന സംഭവം പതിവാണ്. പല കുടുംബങ്ങളും നിത്യജീവിതം തള്ളിനീക്കുന്നത് സര്‍ക്കാര്‍ വെച്ചുനീട്ടുന്ന റേഷന്‍ധാന്യം കൊണ്ടാണ്. ഇതിനിടെയാണ് ആരാരും സംരക്ഷിക്കാനില്ലാത്തതുമൂലം മധുവിനെ പോലുള്ളൊരു യുവാവിന് ഒറ്റയ്ക്ക് താമസിക്കേണ്ടിവന്നത്. പണിക്കൊന്നും പോകാനാവാതിരുന്നതിനാല്‍ കാശില്ലാത്തതിനാലാണ് യുവാവ് കീറിപ്പറിഞ്ഞ മുഷിഞ്ഞ വസ്ത്രങ്ങളുമായി അന്യരുടെ അടുക്കല്‍ വിശപ്പടക്കാനായി എത്തിയിരിക്കുക. പ്രതിരോധിക്കാന്‍ ആരോഗ്യവും ആളുമില്ലാത്ത സന്ദര്‍ഭത്തില്‍ യുവാവിനെ അയാളുടെ തന്നെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചായിരിക്കില്ല അവര്‍ ഈ നീചകൃത്യം ചെയ്തത്. മധുവിന്റെ സഞ്ചിയിലുണ്ടായിരുന്നത് അല്പം അരിയും മല്ലിപ്പൊടിയുമായിരുന്നുവത്രെ! എത്രനാളുകള്‍ വിശന്നുവലഞ്ഞ് ആ പാവം നാടുതെണ്ടിക്കാണണം. ക്ഷേമ പദ്ധതികളുടെ കുത്തൊഴുക്കില്‍ ഇയാളെ അധികൃതരും കണ്ടില്ലെന്ന് നടിച്ചു. ഉണക്കയിലയില്‍ അരിയിട്ടാണ് അവന് വേവിച്ചുതിന്നതത്രെ. അയാള്‍ക്കുവേണ്ട ഭക്ഷണം ആര്‍ക്കും നല്‍കാനായില്ലെന്ന് മാത്രമല്ല, വിശന്നപ്പോള്‍ മോഷ്ടിച്ച അരിയും മല്ലിയും തന്റെ തന്നെ ജീവന് കവരുന്ന വസ്തുക്കളായി മാറുമെന്ന് അവന് നിനച്ചിരിക്കില്ല. പതിവു മോഷ്ടാവായ ഇയാള്‍ക്കെതിരെ പൊലീസിന് പരാതി നല്‍കിയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതിന്മേല് പൊലീസ് പതിവു ശൈലിയില്‍ അനങ്ങാതിരുന്നു. സാമൂഹിക നീതിവകുപ്പിനും അനക്കമുണ്ടായില്ല. നാട്ടുകാര്‍ യുവാവിന്റെ ബാധ്യത നിറവേറ്റിയില്ലെന്ന് മാത്രമല്ല, ഒരുനിരാലംബമായ മനുഷ്യജീവനെ അതിക്രൂരമായി കുരുതികൊടുക്കുകയും ചെയ്തു. നാട്ടുകാരില്‍ പലരും കക്ഷിഭേദമെന്യേ ഈ കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. ഇതിനെ കാടത്തമെന്നല്ല, പൈശാചികമെന്നാണ് വിശേഷിപ്പിക്കേണ്ടത്. കാട്ടിലെ ഒരുമൃഗവും ഭക്ഷിക്കാനല്ലാതെ ഒരുജീവനെയും കൊല്ലാറില്ല.
ആദിവാസികളുടെ അവസ്ഥ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അതിദയനീയമാണ് നമ്മുടെ രാജ്യത്ത്. പ്രധാനമന്ത്രി തന്നെ സോമാലിയ എന്നു വിശേഷിപ്പിച്ച അട്ടപ്പാടിയിലടക്കമുള്ള സംസ്ഥാനത്തെ നാലേമുക്കാല്‍ ലക്ഷത്തോളം ആദിവാസികളില്‍ പകുതിയിലധികം ഇന്നും ഭൂ രഹിതരാണ്. 1975ല്‍ പാസാക്കിയ ആദിവാസിഭൂ നിയമം ഇന്നും പൂര്‍ണമായി നടപ്പായിട്ടില്ല. പല കുടുംബങ്ങളും മദ്യാസക്തിയുടെ പിടിയിലാണ്. ഉള്ള ജന സംഖ്യതന്നെ അനുദിനം നാമാവശേഷമാക്കപ്പെടുമെന്ന അവസ്ഥ. വന്യജീവികളുടെയും ഇതൊക്കെ മുതലെടുക്കാനെത്തുന്ന സായുധ സംഘങ്ങളുടെയും ഭീഷണിയും വേറെ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അട്ടപ്പാടി പാക്കേജ് എന്ന പേരില്‍ മുന്നൂറ് കോടിയോളം രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും പലതും നടപ്പാക്കുകയും ചെയ്തു. അന്ന് നിരാഹാര സമരമിരുന്ന നേതാക്കള്‍ ഭരിക്കുന്ന കാലത്താണ് ആദിവാസി യുവാവിന്റെ ദാരുണമരണം.
നമ്മുടെ സമൂഹത്തില്‍ അടുത്തിടെയായി കണ്ടുവരുന്ന അനാരോഗ്യകരമായ ചില പ്രവണതകളെ മുഖവിലക്കെടുക്കാതെ സമാന സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നത് മൗഢ്യമാകും. ഭീതിയും അപഖ്യാതിയും പരത്തി ആളുകളെ പട്ടാപ്പകല്‍ കൂട്ടമായി ആക്രമിക്കുന്നതും സദാചാര പൊലീസ് ചമയുന്നതും ചിലരുടെ സ്ഥിരം പെരുമാറ്റ രീതിയാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് മുദ്രകുത്തി ഇതര സംസ്ഥാനത്തൊഴിലാളികളെ മര്‍ദിച്ച സംഭവം സംസ്ഥാനത്ത് അടുത്തിടെ പലയിടത്തുമുണ്ടായി. വിശപ്പാണ് ഏറ്റവും വലിയ മനുഷ്യവികാരം. പഞ്ഞ കാലത്ത് സഹോദരിയുടെ മക്കളുടെ വിശപ്പടക്കാന്‍ റൊട്ടി മോഷ്ടിച്ച പത്തൊമ്പതുകാരനെ ജയിലിലടച്ചതിനെക്കുറിച്ചെഴുതിയ വിക്ടര്‍ യൂഗോയെയും ‘നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നില്ലേ’ എന്നു പാടിയ കടമ്മനിട്ടയെയും നമുക്ക് മറക്കാതിരിക്കാം.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india23 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala21 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports19 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
kerala3 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

