Connect with us

Video Stories

പാവങ്ങളുടെ ശാസ്ത്രജ്ഞന്‍

Published

on

തടവറയില്‍ കഴിഞ്ഞിട്ടുള്ള സാമ്പത്തികശാസ്ത്ര നൊബേല്‍ ജേതാവ് അഭിജിത് വിനായക് ബാനര്‍ജിയെപോലെ വേറെയുണ്ടോ എന്ന് സംശയമാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 14ന് സ്വീഡിഷ് അക്കാദമിയുടെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം തേടിയെത്തുമ്പോള്‍ മറ്റ് സാമ്പത്തിക വിദഗ്ധരെപോലെ ഏതെങ്കിലും പുസ്തകത്തിന്റെ രചനയിലായിരുന്നില്ല അഭിജിത് എന്ന അമ്പത്തെട്ടുകാരനായ ഈ ഇന്ത്യന്‍ വംശജന്‍. ലോകത്തെ ദാരിദ്ര്യം എങ്ങനെ സാമ്പത്തിക നടപടികളിലൂടെ തുടച്ചുനീക്കാമെന്നതിനെക്കുറിച്ചുള്ള ചിന്തയിലാണ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശാസ്ത്ര പഠനകേന്ദ്രമായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫോഡ്ഫൗണ്ടേഷന്‍ അന്താരാഷ്ട്രപ്രൊഫസറായ അഭിജിത് അപ്പോള്‍. ഭാര്യ എസ്‌തേര്‍ ദഫ്‌ളോയും സുഹൃത്ത് കെര്‍ണറുമാണ് ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ സാമ്പത്തിക ശാസ്്ത്രം എന്ന വിഷയത്തില്‍ ഇത്തവണ ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്. വികസനത്തെ കണക്കുകള്‍ കൊണ്ടല്ല ഗുണം കൊണ്ടാണ് അളക്കേണ്ടതെന്ന് വാദിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് അഭിജിത്. മറ്റൊരു ബംഗാള്‍ സ്വദേശി അമര്‍ത്യസെന്നിനുശേഷം ഒരു ഇന്ത്യക്കാരന്‍ സാമ്പത്തിക നൊബേല്‍ നേടുന്നത് ഇന്ത്യയെ എന്നപോലെ അഭിജിത് പൗരനായ അമേരിക്കക്കും ആഹ്ലാദിക്കാം. ഇത്ര ചെറുപ്പത്തില്‍തന്നെ മകന് നൊബേല്‍ സമ്മാനം കിട്ടിയോ എന്നാണ് വാര്‍ത്തയറിഞ്ഞയുടന്‍ സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍കൂടിയായ അമ്മയുടെ ആഹ്ലാദം. ഭാര്യ എസ്‌തേര്‍ ദ#ോ(46)യും കെര്‍ണറു(54)മായി ചേര്‍ന്ന് ഇരുവരും ജോലി ചെയ്യുന്ന അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ അബ്ദുല്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബിലാണ് (ജെ-ലാബ്്) വികസന സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് അഭിജിത്തും കൂട്ടരും ഉറക്കമൊഴിക്കുന്നത്. ലോകത്ത് ഇന്ന് വികസന സാമ്പത്തിക ശാസ്ത്രത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവരാണ് അഭിജിത്തും ദ#ോയും കെര്‍ണറുമെന്നാണ് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നൊബേല്‍ അധികൃതര്‍ പറഞ്ഞത്.

പുരസ്‌കാരം പ്രഖ്യാപിച്ചതറിഞ്ഞത് പുലര്‍ച്ചെയാണ്. ‘ജസ്റ്റ് ഹാപ്പി’ എന്നുമാത്രം മറുപടി. അഭിജിത് നേരെപോയത് കിടക്കയിലേക്കും. പിന്നീടുവന്ന ഫോണ്‍ വിളികളെല്ലാം എടുത്തത് ദ#ോയായിരുന്നു. താന്‍ വൈകിയെണീക്കുന്നയാളാണെന്നാണ് ഇതേക്കുറിച്ച് അഭിജിത്തിന്റെ മറുപടി. കൊല്‍ക്കത്ത സര്‍വകലാശാലയിലായിരുന്നു ബി.എസ്.സി ബിരുദ പഠനം. ഡല്‍ഹി ജവഹര്‍ലാല്‍നെഹ്‌റു സര്‍വകലാശാലയില്‍നിന്ന് എം.എ നേടിയശേഷം 1986ലാണ് ലോക പ്രശസ്തമായ ഹര്‍വാഡ് സര്‍വകലാശാലയിലേക്ക് തുടര്‍ പഠനത്തിനായി പോയത്. പക്ഷേ അതൊരു പോക്കുതന്നെയായി. ഇവിടെ നിന്ന് പി.എച്ച്.ഡി എടുത്തശേഷം അല്‍പകാലം പ്രൊഫസറായി സേവനമനുഷ്ഠിച്ചു. പിന്നീട് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍. അവിടെനിന്നാണ് ദ#ോയെ വിവാഹം കഴിച്ചത്. 2015ല്‍ സഹ അധ്യാപികയായിരുന്ന അരുന്ധതി തുളിയെ വിവാഹമോചനം ചെയ്തശേഷമായിരുന്നു ഇത്. ഇപ്പോള്‍ ദ#ോയോടൊത്താണ് ഗവേഷണം മുഴുവന്‍. ഇന്ത്യയിലും ആഫ്രിക്കയിലുമുള്‍പ്പെടെ നിരവധി പഠനങ്ങള്‍ നടത്തി. അധികവും ദരിദ്രരെ നേരില്‍ കണ്ടായിരുന്നു ഗവേഷണം. ഗുജറാത്തിലും മഹാരാഷ്ട്രയിലും ദരിദ്രമേഖലകള്‍ സന്ദര്‍ശിച്ച് നടത്തിയ പഠനങ്ങളും സര്‍ക്കാരുകള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളും ഏറെപ്രശംസനേടി. ഡല്‍ഹിയിലെ സ്‌കൂള്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്കിനും മോശം പഠന നിലവാരത്തിനും അഭിജിത് പരിഹാരം കണ്ടു. ലോകത്ത് പ്രതിവര്‍ഷം അരക്കോടി കുട്ടികള്‍ അഞ്ചു വയസ്സിനുതാഴെ മരിച്ചുപോകുന്നുണ്ടെന്നും ഇത് തടയാന്‍ വേണ്ടത് ദരിദ്രരുടെ മാനസികാവസ്ഥ തിരിച്ചറിഞ്ഞുകൊണ്ടുള്ള സാമ്പത്തിക നടപടികളാണെന്നുമാണ് അഭിജിത്തിന്റെ സിദ്ധാന്തം.

ഇന്ത്യയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക നടപടികളും മാന്ദ്യവുമൊന്നും അഭിജിത്തിന് അത്ര പിടിച്ചിട്ടില്ല. മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിനോടാണ് അഭിജിത്തിന്റെ അടുപ്പം മുഴുവന്‍. ഡോ. സിങിന് കഴിഞ്ഞദിവസം അയച്ച കത്തില്‍ ഈ വിധേയത്വം പ്രകടനമായി. പ്രതിമാസം 7000 രൂപ അക്കൗണ്ടിലേക്ക് കൈമാറുന്ന കോണ്‍ഗ്രസിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായ ‘ന്യായ്’ ആവിഷ്‌കരിക്കുന്നതിലും അഭിജിത്തിന് മുഖ്യപങ്കുണ്ടായിരുന്നു. ലോക്‌സഭാതെരഞ്ഞെടുപ്പിലെ പരാജയം കാരണം ഇത് നടന്നില്ലെന്ന് മാത്രം. ദരിദ്രരെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ വേണമെന്നാണ് അഭിജിത്-ദ#ോ ദമ്പതികളുടെ പക്ഷം. ഉദാഹരണത്തിന് സ്‌കൂളുകളില്‍ നല്‍കുന്ന ഉച്ചക്കഞ്ഞിപോലെ പ്രതിരോധകുത്തിവെപ്പിന് എത്തുന്നവര്‍ക്ക് ധാന്യങ്ങള്‍ വിതരണം ചെയ്യണം. രോഗങ്ങള്‍ തടയുന്നതിനും പോഷകാഹാരത്തിലൂടെ കുട്ടികളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് അഭിജിത് പറയുന്നു.

അമ്മ വീടുള്ള മുംബൈയിലാണ് പിറന്നതെങ്കിലും പിതാവ് പശ്ചിമബംഗാളുകാരനായതിനാല്‍ അവിടെയായിരുന്നു ജീവിതത്തിന്റെ തുടക്കകാലം മുഴുവനും. ജെ.എന്‍.യുവില്‍ പഠനത്തിനിടെ വൈസ് ചാന്‍സലറെ ഘെരാവോ ചെയ്തതിനായിരുന്നു തിഹാര്‍ ജയിലിലെ താല്‍ക്കാലികവാസം. നിരവധി ലേഖനങ്ങള്‍ക്കുപുറമെ ഭാര്യയുമായി ചേര്‍ന്നും അല്ലാതെയും ആറ് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആദ്യ ഭാര്യയിലെ മകനുള്‍പ്പെടെ മൂന്നു മക്കള്‍. സാമ്പത്തികശാസ്ത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു വനിത നൊബേല്‍ പുരസ്‌കാരം നേടുന്നത്. പ്രായംകുറഞ്ഞ ഏക വനിതയും.

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending