Connect with us

india

കോണ്‍ഗ്രസിന് പിഴച്ചതോ അതോ ബി.ജെ.പിക്ക് വിധിച്ചതോ

ഉത്തര്‍ പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു കഴിഞ്ഞു.

Published

on

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു കഴിഞ്ഞു. അഞ്ചില്‍ നാലിടത്തും ബി.ജെ.പി ഭരണം നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ വന്‍ തോക്കുകള്‍ കടപുഴകി വീണു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഏറെ സാധ്യതകളുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങളേയാണ് കയ്യില്‍ നിന്നും അകറ്റിക്കളഞ്ഞത്. രണ്ട് മാസം മുമ്പ് നവജ്യോത് സിങ് സിദ്ദു പഞ്ചാബ് പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയാറായപ്പോള്‍ ആ രാജി സ്വീകരിക്കാതെ സിദ്ദുവിനെ സംസ്ഥാനത്തിന്റെ പൂര്‍ണ ചുമതല ഏല്‍പിച്ചത് കോണ്‍ഗ്രസിന് സംഭവിച്ച ഏറ്റവും വലിയ അമളികളിലൊന്നാണ്. യാഥാര്‍ത്ഥ്യം മനസിലാക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അന്ന് സംഭവിച്ച പിഴവിന്റെ വിലയാണ് ഇന്ന് ആംആദ്മി പാര്‍ട്ടി പഞ്ചാബില്‍ കൊയ്‌തെടുത്തത്. ചുരുങ്ങിയത് രണ്ട് സംസ്ഥാനങ്ങളിലെങ്കിലും ഭരണത്തിലെത്തേണ്ടിയിരുന്നത് കോണ്‍ഗ്രസായിരുന്നു. ആറു മാസം മുമ്പ് വരെ പൊതു കാഴ്ചപ്പാട് എന്നത് കോണ്‍ഗ്രസ് പഞ്ചാബ് നിലനിര്‍ത്തുമെന്നും അതോടൊപ്പം ഉത്തരാഖണ്ഡ് പിടിക്കുമെന്നുമായിരുന്നു.

ഗോവയില്‍ പാര്‍ട്ടിയില്‍ നിന്നും പലരും മറുകണ്ടം ചാടിയെങ്കിലും അതികാരം പിടിക്കല്‍ ബാലികേറാ മലയായിരുന്നില്ല. കാരണം ഗോവയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ ഭരണ വിരുദ്ധ വികാരം അത്രമേല്‍ ശക്തമായിരുന്നു. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനെ മാറ്റി ചന്നിയെ മുഖ്യമന്ത്രി സ്ഥാനത്തെത്തിക്കുകയും സിദ്ദുവിനെ പി.സി.സി അധ്യക്ഷനാക്കുകയും ചെയ്തു. പി. സി.സി അധ്യക്ഷനായതോടെ ശക്തനായ സിദ്ദു എല്ലാമെല്ലാമായി മാറി. ചന്നിയെ മുഖ്യമന്ത്രിയാക്കുക വഴി സംസ്ഥാനത്തിന് ആദ്യ ദളിത് മുഖ്യമന്ത്രി എന്നത് മികച്ച നീക്കമായിരുന്നു. പക്ഷേ ചന്നിയുടെ അവസരങ്ങളെ തല്ലിക്കെടുത്താന്‍ മത്സരിച്ച സിദ്ദുവിനെ താഴെ ഇറക്കാന്‍ അജ്ഞാത കാരണങ്ങളാല്‍ കോണ്‍ഗ്രസ് ധൈര്യം കാണിച്ചില്ല.

ഉത്തരാഖണ്ഡിലും കാര്യങ്ങള്‍ കൈവിട്ടതിന് പിന്നില്‍ തൊഴുത്തില്‍ കുത്തു തന്നെ. ഹരീഷ് റാവത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അധികാരം കോണ്‍ഗ്രസ് നല്‍കിയില്ല. പഞ്ചാബിനെ പോലെ തന്നെ ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിക്കെതിരെ മത്സരം കാഴ്ചവെക്കുന്നതിന് പകരം പരസ്പരം പഴി ചാരുന്നതിനായാണ് മത്സരിച്ചത്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനായി കാത്തു നിന്ന സംസ്ഥാനമായിരുന്നു ഉത്തരാഖണ്ഡ്. മൂന്ന് മാസത്തിനിടെ തൊഴുത്തില്‍ കുത്തിന്റെ പേരില്‍ രണ്ട് മുഖ്യമന്ത്രിമാരെ പരീക്ഷിച്ച് തളര്‍ന്ന അവസ്ഥയിലായിരുന്നു സംസ്ഥാനത്ത് ബി.ജെ.പിയെന്ന കാര്യം വിസ്മരിക്കരുത്. ബി.ജെ.പി ഒരു തരത്തിലും സംസ്ഥാനത്ത് തിരിച്ചു വരില്ലെന്നതായിരുന്നു അവസ്ഥ. എന്നാല്‍ ബി.ജെ.പിയെ വിജയിപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ മത്സരിച്ചു.

ഗോവയില്‍ തീര്‍ച്ചയായും സംഘടനാപരമായി തന്നെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ്. എങ്കിലും പാര്‍ട്ടിക്ക് മികച്ച അവസരമുണ്ടായിരുന്നു. ബി.ജെ.പി സര്‍ക്കാറിനെതിരായ ജനങ്ങളുടെ വികാരം പാര്‍ട്ടിക്ക് അനുകൂലമാക്കാന്‍ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ഇതാണ്. സംസ്ഥാനത്ത് ജനങ്ങളെ പിടിച്ചിരുത്താന്‍ കഴിയുന്ന ഏക ബി.ജെ.പി നേതാവായിരുന്ന മനോഹര്‍ പരീക്കറിന്റെ അഭാവത്തിലാണ് ബി.ജെ.പി മത്സരിച്ചതെന്നകാര്യം മറക്കരുത്. പ്രചാരണത്തിലുടനീളം അവ്യക്തതകളും അസ്വാരസ്യങ്ങളും ബി.ജെ.പി ക്യാമ്പില്‍ പ്രകടമായിരുന്നു. എന്നാല്‍ ഭരണം പിടിക്കാനുള്ള വ്യഗ്രതയോ, സഖ്യം രൂപീകരിക്കാനുള്ള നയമോ കോണ്‍ഗ്രസ് പ്രകടിപ്പിച്ചില്ല.

മണിപ്പൂരിലും കോണ്‍ഗ്രസിനെ പിന്നാക്കം വലിച്ചത് സംസ്ഥാനത്തെ നേതാക്കന്‍മാര്‍ തമ്മിലുള്ള വിശ്വാസക്കുറവാണ്. കഴിഞ്ഞ തവണ വിജയിച്ചതിന് ശേഷം പലരും ബി.ജെ.പി പക്ഷത്തേക്ക് ചാഞ്ഞതിനാല്‍ ഇത്തവണയും മണിപ്പൂരിലും ഗോവയിലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് തന്നെ പൂര്‍ണ വിശ്വാസമില്ലായിരുന്നുവെന്നതാണ് വസ്തുത. അഞ്ച് സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തേക്കാളും നാലിടത്ത് ബി.ജെ.പി ഭരണം നിലനിര്‍ത്തിയതാണ് തിരഞ്ഞെടുപ്പ് ഫലത്തെ വേറിട്ടതാക്കുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, കോവിഡ് മഹാമാരിയുടെ കാലത്തെ സര്‍ക്കാറിന്റെ കെടുകാര്യസ്ഥത, കര്‍ഷക പ്രക്ഷോഭം തുടങ്ങി നിരവധി എതിര്‍ ഘടകങ്ങളുണ്ടായിട്ടും യു.പിയില്‍ ബി.ജെ.പി വോട്ടിങ് ശതമാനത്തില്‍ വര്‍ധനവാണുണ്ടാക്കിയത്.

യു.പിയിലെ ബി.ജെ.പി വിജയത്തിന് പിന്നില്‍ പ്രധാനമായും മൂന്ന് ഘടകങ്ങളാണുള്ളത്. ഒന്ന് യോഗി ആദിത്യനാഥ് എന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.ജെ.പിക്ക് അനുകൂലമായി കാര്യങ്ങളെ മാറ്റുന്നതില്‍ നിര്‍ണായകമായി. മോദിയെ പോലെ ഭിന്നിപ്പുണ്ടാക്കാന്‍ കഴിയുന്നയാളാണെങ്കില്‍ പോലും മോദിക്കു ശേഷം ജനത്തെ ഇളക്കി വിടാന്‍ കഴിയുന്ന ഒരു നേതാവായി യോഗി ഉയര്‍ന്നു കഴിഞ്ഞു. അദ്ദേഹത്തിന്റെ അഞ്ചു വര്‍ഷത്തെ ഭരണ കാലം ഏറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. സി.എ.എ വിരുദ്ധ പ്രതിഷേധക്കാരെ കൈകാര്യം ചെയ്തതിലും ഭിന്നാഭിപ്രായക്കാര്‍ക്കെതിരായ നടപടിയുടെ കാര്യത്തിലും തനിക്കെതിരെ ഉയരുന്ന സ്വരങ്ങളെ അടിച്ചമര്‍ത്തുന്ന കാര്യത്തിലും മോദിയുടെ രീതി ഏറെ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. തന്റേതായ സവിശേഷമായ ഏകാധിപത്യ രീതിയാണ് യോഗി കൊണ്ടുവന്നത് മറ്റു ബി.ജെ.പി മുഖ്യമന്ത്രിമാര്‍ ഇത് അനുകരിക്കാന്‍ മത്സരിക്കുകയും ചെയ്തു. തീവ്ര ഹിന്ദുത്വയ്ക്ക് പുറമെ അധികാരം തന്നില്‍ കേന്ദ്രീകരിച്ച് പൊലീസിനെ വലിയ രൂപത്തില്‍ ഉപയോഗിച്ച് പ്രതിപക്ഷത്തെ പൂര്‍ണമായും അവഗണിക്കുന്ന, സ്വന്തം പാര്‍ട്ടിക്കാരെ പോലും അവഗണിക്കുന്ന ശൈലിയായിരുന്നു യോഗിയുടേത്.

രണ്ടാമതായി ഇത്തവണത്തെ പ്രധാന വാദം ബി.ജെ.പിയ്ക്ക് മണ്ഡല്‍ വോട്ടുകള്‍ നഷ്ടമാകുമെന്നായിരുന്നു. ഇത് സംഭവിച്ചില്ലെന്നു മാത്രമല്ല, ഒ.ബി.സി വോട്ടുകള്‍ കൂടുതല്‍ സമാഹരിക്കാനും ബി.ജെ.പിക്കായി. ഇത് സൂചിപ്പിക്കുന്നത് ഹിന്ദു വോട്ടുകള്‍ മുമ്പൊന്നുമില്ലാത്ത വിധം കൂടുതലായി ബി.ജെ.പിയില്‍ ദ്രുവീകരിക്കപ്പെട്ടുവെന്നാണ്. 1989നു ശേഷം മറ്റൊരു പാര്‍ട്ടിക്കും ഇത്തരത്തില്‍ യു.പിയില്‍ വോട്ടു വിഹിതം കരസ്ഥമാക്കാനായില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് വോട്ടു വിഹിതം ഉയര്‍ത്താന്‍ ഏക വഴി ഹിന്ദു-മുസ്‌ലിം വിഭജന തന്ത്രമാണെന്നതാണ്.

മൂന്നാമത്തെ കാര്യം വിലക്കയറ്റം, തൊഴിലില്ലായ്മ, കോവിഡ് കാലത്തെ ദുരിതം എന്നിവ കാരണം സര്‍ക്കാറിനെതിരായുണ്ടായിരുന്ന ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ റേഷന്‍ വിതരണവും ക്ഷേമ നടപടികളും അവസാന നിമിഷം ബി.ജെ.പി ഫലപ്രദമായി ഉപയോഗപ്പെടുത്തിയതാണ്. നേരത്തെ ബ്രാഹ്മണ-ബനിയ പാര്‍ട്ടിയായി അറിയപ്പെട്ടിരുന്ന ബി.ജെ.പി ഈ തിരഞ്ഞെടുപ്പോടെ ഒ.ബി.സി, ദളിത് വോട്ടര്‍മാരെ കൂടി തങ്ങളുടെ പക്ഷത്തേക്ക് എത്തിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പൗരത്വ സര്‍ട്ടിഫിക്കറ്റ്; മുസ്‌ലിം ലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്.

Published

on

സുപ്രിംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വത്തിന് അപേക്ഷിച്ചവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുസ്‌ലിംലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് നിയമലംഘനമാണ് കേന്ദ്ര സർക്കാർ നടത്തിയത്. സുപ്രിംകോടതിയിൽ കേന്ദ്രം കൊടുത്ത ഉറപ്പ് ഇപ്പോൾ തിരക്കിട്ട് നടപ്പാക്കില്ല എന്നാണ്. എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പോൾ സി.എ.എ നടപ്പാക്കിയത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്. വിദഗ്ധരുമായി ആലോചിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

india

വനിതകള്‍ക്ക് ഒരു ലക്ഷം: തരംഗമായി കോണ്‍ഗ്രസിന്റെ മഹാലക്ഷ്മി പദ്ധതി; ബിജെപി ക്യാമ്പില്‍ ഞെട്ടല്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി വിജയിച്ചാല്‍ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് നാലാം ഘട്ട വോട്ടെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഭാഗമായി വനിതകള്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച മഹാലക്ഷ്മി പദ്ധതി വോട്ടെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്. പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 8500 രൂപ വീതം നിക്ഷേപിക്കുമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസിന് വോട്ടെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതെന്നാണ് വിലയിരുത്തല്‍.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി വിജയിച്ചാല്‍ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് നാലാം ഘട്ട വോട്ടെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു. തിങ്കളാഴ്ച റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.

‘ജൂലൈ ഒന്നിന് പാവപ്പെട്ട സ്ത്രീകള്‍ അവരുടെ അക്കൗണ്ട് പരിശോധിക്കുമ്പോള്‍ 8,500 രൂപ കാണും. ഇത് എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി നടപ്പിലാവും’- അദ്ദേഹം പറഞ്ഞു. പദ്ധതി പ്രഖ്യാപനം വോട്ടര്‍മാരെ ആകര്‍ശിക്കാന്‍ കഴിഞ്ഞെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ പദ്ധതി കൂടുതല്‍ ജനകീയമാക്കാനും കൂടുതല്‍ സ്ത്രീ വോട്ട് ആകര്‍ഷിക്കാനുമായി ശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളില്‍ കൂടുതല്‍ പ്രചാരണം നടത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമായി പാര്‍ട്ടി പുറത്തിറക്കിയ ഏക് ലാക്ക് കി ലൈന്‍ (ഒരു ലക്ഷത്തിന്റെ വഴി) കാംപയിന്‍ എക്‌സിലടക്കം ട്രെന്‍ഡിങ്ങായി കഴിഞ്ഞു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഹിന്ദി ബെല്‍റ്റ് സംസ്ഥാനങ്ങളായ ഹരിയാന, യുപി, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ എല്ലാ ദരിദ്രവീട്ടിലെയും സ്ത്രീകള്‍ക്കിടയിലേക്കും കോണ്‍ഗ്രസ് ഈ പദ്ധതി പരിചയപ്പെടുത്തി രംഗത്തെത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഹോര്‍ഡിങ്ങുകള്‍, സോഷ്യല്‍മീഡിയ തുടങ്ങിയവയിലൂടെയായിരിക്കും പ്രചാരണം നടത്തുക. നിലവില്‍ മോദിയുടെ വിദ്വേഷ പ്രസം?ഗങ്ങളും അദാനി- അംബാനി സഹായത്തെ ചൊല്ലിയുള്ള രാഹുലിന്റെ വെല്ലുവിളിയും കര്‍ണാടകയിലെ പ്രജ്വല്‍ രേവണ്ണ ലൈം?ഗികാതിക്രമ വിവാദവും ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇത് മുതലാക്കി മഹാലക്ഷ്മി പദ്ധതി കൂടുതല്‍ വോട്ടര്‍മാരിലേക്കെത്തിക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. കോണ്‍ഗ്രസ് നീക്കം ബിജെപി ക്യാമ്പില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രകടന പത്രികയിലെ മഹാലക്ഷ്മി പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ലഭിക്കുമെന്ന് അധികാരത്തിലെത്തിയാല്‍ പാര്‍ട്ടി ഉറപ്പാക്കും. നേരത്തെ, പാര്‍ട്ടി പ്രകടനപത്രികയിലെ വിവിധ വാഗ്ദാനങ്ങള്‍ ഉദ്ധരിച്ച് ഒറ്റയടിക്ക് ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു.

‘നിങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെങ്കില്‍ എല്ലാ വര്‍ഷവും ഒരു ലക്ഷം രൂപ അക്കൗണ്ടിലേക്ക് വന്നുകൊണ്ടേയിരിക്കും. ഒറ്റയടിക്ക് ഞങ്ങള്‍ ഇന്ത്യയില്‍ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കും’- അദ്ദേഹം പറഞ്ഞു. ജൂണ്‍ നാലിന് എല്ലാ പാവപ്പെട്ടവരുടെയും പട്ടിക തയ്യാറാക്കും. ഓരോ കുടുംബത്തില്‍ നിന്നും ഒരു സ്ത്രീയുടെ പേര് തെരഞ്ഞെടുത്ത് ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ദാരിദ്ര്യ നിര്‍മാര്‍ജനം നടത്തുമെന്ന പ്രസ്താവനയില്‍, രാഹുലിനെ രാജകീയ മാന്ത്രികന്‍ എന്ന് വിളിച്ച് പരിഹസിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത്. മോദി സര്‍ക്കാര്‍ രാജ്യത്ത് 22 ശതകോടീശ്വരന്മാരെ സൃഷ്ടിച്ചെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ ലക്ഷക്കണക്കിനാളുകളെ ‘ലക്ഷാധിപതികളാക്കാന്‍’ ശ്രമിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കള്‍ വിദ്വേഷ പരാമര്‍ശങ്ങളുമായി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ ദാരിദ്ര്യനിര്‍മാര്‍ജനവും തൊഴിലില്ലായ്മാ ഉന്മൂലനവും ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളിലൂടെ വോട്ടര്‍മാരെ ഇന്ത്യ മുന്നണിക്കൊപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്.

Continue Reading

india

അവഗണന താങ്ങാൻ വയ്യ; മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ

ബി.ജെ.പി അണികൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന് ഇരുവരും ആരോപിച്ചു.

Published

on

ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ മനോഹർ ലാൽ ഖട്ടറുടെ രണ്ട് അനന്തരവർ കോൺഗ്രസിൽ ചേർന്നു. ഖട്ടറുടെ സഹോദരിയുടെ മക്കളായ പ്രദീപ് ഖട്ടർ, ഗുരുജി ഖട്ടർ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്.

ബി.ജെ.പി അണികൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്ന് ഇരുവരും ആരോപിച്ചു. സിർസയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന കുമാരി സെൽജയാണ് ഇവരെ പാർട്ടിയിൽ എടുക്കാൻ നേതൃത്വം നൽകിയത്. മുഖ്യമന്ത്രിയായി അധികാരത്തിലിരുന്ന 10 വർഷവും ഖട്ടർ കുടുംബത്തെ അവഗണിക്കുകയായിരുന്നുവെന്ന് ഇരുവരും ആരോപിച്ചു.

കോൺഗ്രസിൽ ചേരാൻ തുനിഞ്ഞപ്പോൾ തങ്ങൾക്കു മേൽ വലിയ സമ്മർദം ചെലുത്തിയെന്നും പ്രദീപും ഗുരുജിയും അവകാശപ്പെട്ടതായി ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു.

ഇവരുടെ മറ്റൊരു അമ്മാവനായ ബി.ജെ.പി അംഗവും അഭിഭാഷകനുമായ ഭൂപേന്ദ്ര ഖട്ടർ അനന്തരവർ കോൺഗ്രസിൽ ചേർന്നതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

Continue Reading

Trending