കൊച്ചി: എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന റിപ്പോര്‍ട്ട് തള്ളി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു. സര്‍ക്കാര്‍ ആസ്പത്രിയിലെ എക്‌സ്‌റേയില്‍ പൊട്ടല്‍ ഉണ്ടെന്നാണെന്നും ഡോക്ടര്‍ നല്‍കിയ ഈ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും രാജു മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ എല്‍ദോഎബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രാജുവിന്റെ പ്രതികരണം. എംഎല്‍എയുടെ കൈയുടെ എല്ലുകള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് എറണാംകുളത്തെ സ്വകാര്യ ആസ്പത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് പറയുന്നത്. റിപ്പോര്‍ട്ട് തഹസീല്‍ദാര്‍ കളക്ടര്‍ക്കു കൈമാറി. ലാത്തിച്ചാര്‍ജ്ജില്‍ എംഎല്‍എക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടിലുണ്ട്.