തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജോലിക്ക് ബാങ്ക് ഓഫീസര്‍മാരെക്കൂടി നിയോഗിച്ചിരിക്കുന്നതിനാല്‍ പല ബാങ്ക് ശാഖകളിലും സേവനം തടസപ്പെട്ടേക്കും. തിങ്കളാഴ്ചയും ബുധനാഴ്ചയും സേവനം തടസ്സപ്പെടാനാണ് സാധ്യതയുണ്ട്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ട്. ബുധനാഴ്ച ഓണ്‍ഡ്യൂട്ടിയും ലഭിക്കും. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് പ്രമാണിച്ച് അവധിയാണ്. അതിനാല്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പലശാഖകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചേക്കില്ല.