kerala
കേരളവര്‍മ്മയിലെ തെരഞ്ഞെടുപ്പ് വിവാദം; ‘ടാബുലേഷന്‍ ഷീറ്റ് ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് പോലെ’: ഷാഫി പറമ്പില്‍
എസ്എഫ്ഐ എന്തിനാണ് അവരുടെ കൊടിയില്‍ ജനാധിപത്യം എന്ന വാക്ക് എവുതി വെച്ച് അപമാനിക്കുന്നതെന്നും യൂനിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു.
തൃശ്ശൂര്‍ കേരളവര്‍മ്മ കോളജിലെ യൂനിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥിയെ റീ കൗണ്ടങ് നടത്തി തോല്‍പിച്ചെന്നാരോപിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിച്ചു. തൃശ്ശൂര്‍ കോര്പ്പറേഷന് ഓഫീസിന് സമീപം കെ.എസ.യു പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് നിരാഹാര സമരം ആരംഭിച്ചത്. നിരാഹാര സമരം ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഇരുട്ടിലെ ജനാധിപത്യ വിരുദ്ധത എന്ന തലക്കെട്ടിലാണ് കെഎസ്യുവിന്റെ നിരാഹാര സമരം. എസ്എഫ്ഐ എന്തിനാണ് അവരുടെ കൊടിയില്‍ ജനാധിപത്യം എന്ന വാക്ക് എവുതി വെച്ച് അപമാനിക്കുന്നതെന്നും യൂനിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. റിട്ടേണിങ് ഓഫീസറാണ് അട്ടിമറി നടത്തിയത്.
ലോക്കല്‍ സെക്രട്ടറിയെപ്പോലെ ഇതിനുള്ള നിര്‍ദേശം നല്‍കിയത് കൊച്ചിന് ദേവസ്വം പ്രസിഡന്റാണ്. ദേവസ്വം പ്രസിഡന്റിന് മന്ത്രി ആര്. ബിന്ദുവാണ് നിര്‍ദേശം നല്‍കിയതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. റിട്ടേണിങ് ഓഫീസറെ അധ്യാപക സ്ഥാനത്തുനിന്ും മാറ്റണം. ഇപ്പോള്‍ സിപിഎം കേന്ദ്രങ്ങള്‍ പുറത്തിറക്കിയ ടാബുലേഷന്‍ ഷീറ്റ് ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റുപോലെയും വിദ്യയുടെ പരിചയ സര്‍ട്ടിഫിക്കറ്റും പോലെയാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. ഭിന്നശേഷിക്കാരനായ കുട്ടിയുടെ വിദ്യാര്‍ഥി പിന്തുണയെ അട്ടിമറിക്കാന്‍ ശ്രമിച്ച എസ്എഫ്ഐയോട് കേരളത്തിലെ വിദ്യാര്‍ഥി സമൂഹം പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നാല് പതിറ്റാണ്ടായി എസ്എഫ്ഐ കോട്ടയായിരുന്ന കേരളവര്‍മ്മ കോളജിലെ യൂണിയന് തെരഞ്ഞെടുപ്പില്‍ ചെയര്മാന് സ്ഥാനത്തേക്കുള്ള എസ്എഫ്ഐ വിജയം വോട്ടെണ്ണല്‍ അട്ടിമറിച്ചെന്നാണ് കെഎസ്യു ഉയര്‍ത്തുന്ന ആരോപണം. ഇന്നലെ വൈകിട്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കെഎസ്യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന് ഒരു വോട്ടിന് വിജയിച്ചു. എസ്എഫ്ഐ ആവശ്യപ്പെട്ട റീ കൗണ്ടിന്റെ ഫലം അര്‍ദ്ധരാത്രിയോടെ വന്നപ്പോള്‍ 11 വോട്ടിന് വിജയം എസ്എഫ്ഐ സ്ഥാനാര്‍ത്ഥിക്കായിരുന്നു.
റീ കൗണ്ടിങ്ങിനിടെ രണ്ട് തവണ കറന്റ് പോയത് ഫലം അട്ടിമറിക്കാനായിരുന്നെന്നാണ് കെഎസ്യുവിന്റെ ഒന്നാമത്തെ ആരോപണം. പകല്‍ വെളിച്ചത്തില്‍ റീ കൗണ്ടിങ് വേണമെന്ന കെഎസ്യു ചെയര്മാന് സ്ഥാനാര്‍ത്ഥിയുടെ ആവശ്യം തള്ളി രാത്രി തന്നെ റീ കൗണ്ടിങ് നടത്തിയത് കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. സുദര്‍ശനന്റെ നിര്‍ദേശപ്രകാരമെന്നത് രണ്ടാമത്തെ ആരോപണം. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കോളജിലെ മുന്‍ അധ്യാപിക കൂടിയായ മന്ത്രി ആര്. ബിന്ദുവിന്റെ നിര്‍ദ്ദേശപ്രകാരം അട്ടിമറി നടന്നെന്ന് മൂന്നാമത്തെ ആരോപണം. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് കെഎസ്!യു ആവശ്യം. ഹൈക്കോടതിയെ സമീപിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
kerala
റോഡില്‍ പശിവിനെ കണ്ട് കാര്‍ വെട്ടിച്ചു; അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു
നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍..
പാലക്കാട്: പശുവിനെ കണ്ട് വെട്ടിച്ച കാര്‍ മണ്‍തിട്ടയിലിടിച്ച് കോണ്ട്രാക്ടര് മരിച്ചു. ചെര്‍പ്പുളശ്ശേരി, നിരപറമ്പില്‍ കോന്തത്തൊടി വീട്ടില്‍ മുഹമ്മദിന്റെ മകന് അബ്ദുറഹിമാനാണ് (56) മരിച്ചത്.
ഇന്നലെ വൈകുന്നേരം 5.40 ഓടെ നിരപ്പറമ്പിലൂടെ ഇലക്ട്രിക്ക് കാറില്‍ വരുമ്പോഴാണ് അപകടം. റോഡിലേക്ക് പെട്ടെന്ന് കയറി വന്ന പശുവിനെ കണ്ട് ഭയന്ന ഇദ്ദേഹം കാര്‍ വെട്ടിച്ചു. ഇതോടെ നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍ കയറുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ചെര്‍പ്പുളശ്ശേരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
kerala
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 200 രൂപ വര്‍ധിച്ചു
ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ചെറിയ തോതില്‍ മാത്രമാണ് മാറ്റം ഉണ്ടായിരിക്കുന്നത്.
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 11,910 രൂപയായി. പവന് 200 രൂപയുടെ വര്‍ധനയെത്തിയതോടെ പുതിയ വില 95,280 രൂപയായി.
18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 78,360 രൂപയായപ്പോള്‍, 14 കാരറ്റിന്റെ വില 61,040 രൂപയായി ഉയര്‍ന്നു.
അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ചെറിയ തോതില്‍ മാത്രമാണ് മാറ്റം ഉണ്ടായിരിക്കുന്നത്. 0.18 ശതമാനം വര്‍ധനയോടെ ട്രോയ് ഔണ്‍സിന് 4,209 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചുവരുന്ന നിര്‍ണായക കണക്കുകളും യു.എസ് പണപ്പെരുപ്പ ഡാറ്റയും ഫെഡറല്‍ റിസര്‍വിന്റെ വായ്പനയവുമായി ബന്ധപ്പെട്ട വിവരങ്ങളും അടുത്ത ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുകയാണ്. ഇവയാണ് അന്താരാഷ്ട്ര സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കാനിടയുള്ള ഘടകങ്ങള്‍.
ഡോളര്‍ ഇന്‍ഡക്സിലെ മാറ്റങ്ങളും മറ്റ് രാജ്യങ്ങളിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്. അതോടൊപ്പം, ആര്‍ബിഐ ഇന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യയുടെ വായ്പനയിലും ആഭ്യന്തര സ്വര്‍ണവിലയ്ക്ക് സ്വാധീനം ഉണ്ടാകുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
kerala
കൊച്ചിയെ മൂടി പുകമഞ്ഞ്; വായു ഗുണനിലവാരം 170 ന് മുകളില്‍, ജാഗ്രത നിര്‍ദേശം
കൊച്ചിയിലെ വ്യവസായ മേഖലകളില്‍ താമസിക്കുന്നവര്‍ മാസ്ക് ഉപയോഗിക്കണമെന്നും…
കൊച്ചി: കൊച്ചി നഗരത്തെ മൂടി പുകമഞ്ഞ്. വൈറ്റില, തൈക്കൂടം, ഏലൂര്‍, കളമശേരി എന്നിവിടങ്ങളടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത പുകമഞ്ഞാണ് അനുഭവപ്പെട്ടത്. ഇതോടെ പ്രദേശവാസികളില്‍ ആശങ്ക ഉയര്‍ന്നു.
പുകമഞ്ഞിന്റെ സാഹചര്യത്തില്‍ വലിയ ആശങ്ക വേണ്ടെന്നും, എന്നാല്‍ ചിലയിടങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. എം.ജി. മനോജ് അറിയിച്ചു.
ഡല്‍ഹി പോലുള്ള വന്‍ നഗരങ്ങളിലെ പോലെ ഗുരുതര അവസ്ഥ കൊച്ചിയിലില്ലെന്നും, ഇവിടെ ദൃശ്യമാകുന്നത് പുകമഞ്ഞിന്റെ പ്രാഥമിക ഘട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ചൂട് കുറയുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.
ചെന്നൈ തീരത്ത് രൂപപ്പെട്ട ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മേഘാവൃതമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത് മഞ്ഞിനൊപ്പം അന്തരീക്ഷത്തിലെ പൊടിപടലവും മലിനീകരണവും ചേര്‍ന്നാല്‍ അത് ആരോഗ്യത്തിന് ദോഷകരമാകും. കൊച്ചിയിലെ വായു ഗുണനിലവാരം ക്രമാതീതമായി താഴുന്ന സാഹചര്യമാണ് നിലവിലുള്ളത്. വായു ഗുണനിലവാര സൂചിക 170ന് മുകളിലാണ്.
ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍, രോഗബാധിതര്‍ എന്നിവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുന്നറിയിപ്പുണ്ട്.മഞ്ഞില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും പൊടിപടലങ്ങളും അപകടസാധ്യത വര്‍ധിപ്പിക്കും.
കൊച്ചിയിലെ വ്യവസായ മേഖലകളില്‍ താമസിക്കുന്നവര്‍ മാസ്ക് ഉപയോഗിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു. കടല്‍ക്കാറ്റ് ലഭിക്കുന്ന സാഹചര്യത്തില്‍ വായു മലിനീകരണം കുറയാന്‍ സഹായിക്കുമെന്നും ഡോ. എം.ജി. മനോജ് അറിയിച്ചു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala15 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala17 hours agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍

