Culture

കാമറൂണ്‍ നഗരത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി: 2 മരണം

By Chandrika Web

May 25, 2023

കാമറൂണിലെ പ്രാദേശികപട്ടണത്തില്‍ 30 അംഗ കാട്ടാനസംഘം ഇറങ്ങി. രണ്ടുപേരെ കുത്തിക്കൊന്നു. പലരും പരിഭ്രാന്തരായി ഓടുന്ന കാഴ്ചയും ആനകളുടെ ചിത്രവും സമൂഹമാധ്യമത്തില്‍ പ്രചരിച്ചു. 6830 ആനകള്‍ സമീപത്തുണ്ട്. വെള്ളം കിട്ടാതെയും ചൂട് കൂടിയതുമാണ് ആനകള്‍ നാട്ടിലിറങ്ങാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. മറുവ നഗരത്തിലാണ് ആനകള്‍ കുട്ടിയെയടക്കം കൊലപ്പെടുത്തിയത്. കഴിഞ്ഞയാഴ്ചയാണ് മധ്യവയസ്‌കനെകൊന്നത്. ആനകളുടെ പരാക്രമം കേരളത്തില്‍ മാത്രമല്ലെന്നര്‍ത്ഥം.