Connect with us

kerala

ഇഎംസിസി നല്‍കിയ അപേക്ഷ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കണ്ടത് രണ്ടുതവണ, അതിനു ശേഷമാണ് ഒപ്പിട്ടത്; മന്ത്രിയുടെ വാദങ്ങള്‍ പൊളിച്ചടുക്കി രേഖകള്‍

ആഴക്കടല്‍ പദ്ധതി രൂപരേഖ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ടശേഷമാണ് സര്‍ക്കാര്‍ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടതെന്ന് രേഖകള്‍

Published

on

ആഴക്കടല്‍ പദ്ധതി രൂപരേഖ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ടശേഷമാണ് സര്‍ക്കാര്‍ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടതെന്ന് രേഖകള്‍. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയായ ഇഎംസിസി സമര്‍പ്പിച്ച പദ്ധതി രൂപരേഖ രണ്ടു തവയാണ് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കണ്ടത്. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ മന്ത്രിമാര്‍ കണ്ടിട്ടില്ലെന്ന സര്‍ക്കാര്‍ വാദം പൊളിക്കുന്നതാണ് പുറത്തു വന്നിരിക്കുന്ന സര്‍ക്കാരിന്റെ തന്നെ രേഖകള്‍. ഇഎംസിസി സമര്‍പ്പിച്ച പദ്ധതി രൂപരേഖയില്‍ 2019 ഓഗസ്റ്റ് 9 നാണ് ഫിഷറീസ് വകുപ്പില്‍ നടപടികള്‍ ആരംഭിച്ചത്. 2019 ഒക്ടോബര്‍ 19 നാണ് ഫയല്‍ ആദ്യമായി മന്ത്രിയുടെ പരിഗണനയ്ക്ക് എത്തുന്നത്.

കമ്പനിയുടെ പശ്ചാത്തലം സംബന്ധിച്ച് കേന്ദ്രത്തോട് വിവരങ്ങള്‍ ആരാഞ്ഞ ശേഷമാണ് ഫിഷറീസ് സെക്രട്ടറി ആദ്യമായി ഫയല്‍ മന്ത്രിക്ക് അയക്കുന്നത്. ഫയല്‍ കണ്ട ശേഷം മേഴ്സിക്കുട്ടിയമ്മ ഒക്ടോബര്‍ 21ന് ഫയല്‍ ഫിഷറീസ് സെക്രട്ടറിക്ക് തിരികെ നല്‍കി. 2019 നവംബര്‍ ഒന്നിന് ഫയല്‍ വീണ്ടും മന്ത്രിയുടെ അടുക്കലേക്ക്. രണ്ടാഴ്ചക്ക് ശേഷം നവംബര്‍ 18 ന് അഭിപ്രായം രേഖപ്പെടുത്തി മന്ത്രി ഫയല്‍ വീണ്ടും ഫിഷറീസ് സെക്രട്ടറിക്ക് കൈമാറി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

kerala

കാറില്‍ മല്‍പ്പിടിത്തം, ഓടിക്കൊണ്ടിരിക്കെ ഡോര്‍ 3 തവണ തുറന്നു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു

Published

on

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.

സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.

അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്.

Continue Reading

Trending