News

2028 ലെ യൂറോ മല്‍സരങ്ങള്‍ക്ക് വേദിയാവുക ഇംഗ്ലണ്ടും അയര്‍ലന്‍ഡും

By webdesk11

October 11, 2023

ലണ്ടന്‍:2028 ലെ യൂറോ മല്‍സരങ്ങള്‍ക്ക് വേദിയാവുക ഇംഗ്ലണ്ടും അയര്‍ലന്‍ഡും. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന യുവേഫ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. തുര്‍ക്കിയും യൂറോക്കായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ 2032 ലെ യൂറോക്ക് ഇറ്റലിക്കൊപ്പം സംയുക്തമായി ആതിഥേയത്വം അരുളാനുള്ള ശ്രമത്തില്‍ അവര്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ഇംഗ്ലണ്ടിനും അയല്‍ക്കാരായ അയര്‍ലന്‍ഡിനും നറുക്ക് വീണത്.

2030 ലെ ഫിഫ ലോകകപ്പിന് ശ്രമിക്കാനായിരുന്നു ഇംഗ്ലണ്ടും അയര്‍ലന്‍ഡും താല്‍പ്പര്യപ്പെട്ടത്. എന്നാല്‍ ഈ ലോകകപ്പ് മൂന്ന് വന്‍കരകള്‍ക്കായി ഫിഫ നല്‍കിയതിനെ തുടര്‍ന്ന് യുവേഫയുടെ ക്ഷണപ്രകാരം തന്നൊണ് ഇവര്‍ വന്‍കരാ ചാമ്പ്യന്‍ഷിപ്പില്‍ താല്‍പ്പര്യമറിയിച്ചത്.