തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ ഉടന്‍ തന്നെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ സെക്രട്ടറിയേറ്റില്‍ പ്രവേശിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സര്‍ക്കാര്‍. ചീഫ് സെക്രട്ടറി ഓഫീസില്‍ നിന്ന് എത്തുന്നതിന് മുമ്പ് സുരേന്ദ്രന്‍ എത്തിയത് സംശയാസ്പദമാണെന്നും മന്ത്രിസഭ വിലയിരുത്തി.

ഇന്നലെ വൈകീട്ട് 4.45നാണ് സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായത്. തുടര്‍ന്ന് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.