Connect with us

kerala

‘പിണറായിക്ക് കാലം നൽകിയ മറുപടിയാണ് ഇ.പി’: കെ. സുധാകരൻ

ഡി സി പോലെ ഒരു സ്ഥാപനം ഇ പി യുടെ സമ്മതമില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കാൻ ധൈര്യപ്പെടില്ലെന്ന് കെ സുധാകരൻ പറഞ്ഞു. 

Published

on

ഇപി ജയരാജന്റെ ആത്മകഥയിലെ പുറത്തുവന്ന വിവരങ്ങളിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തെരഞ്ഞെടുപ്പ് ദിനത്തിൽ ഇ പി ജയരാജന്റെ ആത്മകഥ പുറത്തുവന്നത് കാലത്തിന്റെ കണക്ക് ചോദിക്കലെന്ന് സുധാകരൻ പറഞ്ഞു. പുസ്തകം താൻ ഏൽപ്പിച്ചിട്ടില്ല എന്ന ഇ പിയുടെ വാദം അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇ പി രണ്ടും കൽപ്പിച്ചാണെന്ന് കെ സുധാകരൻ പറഞ്ഞു.

ഇ പിയുടെയും പാർട്ടിയുടെയും വിശദീകരണം രണ്ട് വഴിക്കാണെന്ന് ഇപി ജയരാജൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം നൽകുന്ന മറുപടിയാണ് ഇ പിയെന്ന് അദ്ദേഹം പറഞ്ഞു. പിണറായി സർക്കാർ പരാജയം എന്ന ഇ പി യുടെ പ്രസ്താവന ഉപതെരഞ്ഞെടുപ്പ് ദിവസം ജനം വിലയിരുത്തതും. ഡി സി പോലെ ഒരു സ്ഥാപനം ഇ പി യുടെ സമ്മതമില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കാൻ ധൈര്യപ്പെടില്ലെന്ന് കെ സുധാകരൻ പറഞ്ഞു.

പാലക്കട്ടെ എൽ ഡി എഫ് സ്ഥാനാർഥി അവസര വാദിയെന്ന് സിപിഎമ്മിൽ തന്നെ അഭിപ്രായം ഉണ്ടെന്ന് സുധാകരൻ പറ‍ഞ്ഞു. ഇ പി ബിജെപിയിലേക്ക് പോകാനാണ് സാധ്യതയെന്ന് അദ്ദേഹം പറ‍ഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ മൂന്ന് ഇടത്തും യു ഡി എഫ് ജയിക്കും‌. ചേലക്കര പിടിച്ചെടുക്കുമെന്ന് കെ സുധാകരൻ വ്യക്തമാക്കി.

രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജയൻ. പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ത്തിൽ പറയന്നു. തന്റെ ഭാഗം കേൾക്കാതെയാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്. വിവാദ വിഷയങ്ങളിൽ ഉൾപ്പെടെ ഇപിയുടെ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്.

kerala

രാജിവെക്കാന്‍ തീരുമാനിച്ച് പി.വി അന്‍വര്‍; സ്പീക്കര്‍ക്ക് രാജികത്ത് കൈമാറും

നാളെ രാവിലെ 9 ന് സ്പീക്കറെ കാണുമെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു

Published

on

എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ തീരുമാനിച്ച് പി.വി അന്‍വര്‍. നാളെ രാവിലെ 9 ന് സ്പീക്കറെ കാണുമെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. സ്പീക്കര്‍ക്ക് രാജികത്ത് കൈമാറും. തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പി.വി അന്‍വറിന്റെ നീക്കം.

പ്രധാനപ്പെട്ടൊരു വിഷയം നാളെ പ്രഖ്യാപിക്കുമെന്ന് അന്‍വര്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ തന്നെ അന്‍വര്‍ രാജിക്കൊരുങ്ങുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അല്‍പ്പം മുന്‍പാണ് ഇക്കാര്യം സ്ഥിരീകരിച്ച് അന്‍വര്‍ വീണ്ടും പോസ്റ്റ് പങ്കുവെച്ചത്.

Continue Reading

kerala

അരീക്കോട് കൂട്ടബലാത്സംഗക്കേസ്; ‘പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് നീതി കിട്ടിയില്ല’; അതിജീവിതയുടെ സഹോദരന്‍

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു

Published

on

മലപ്പുറം: അരീക്കോട് കൂട്ടബലാത്സംഗക്കേസില്‍ പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് അതിജീവിതയുടെ സഹോദരന്‍ ആരോപിച്ചു. പ്രതികള്‍ സഹോദരിയെ പലര്‍ക്കും കാഴ്ചവെച്ചു. സഹോദരിയെ ബന്ധുക്കള്‍ ഉള്‍പ്പെടെ പലരും ചൂഷണം ചെയ്യുകയും സഹോദരിയുടെ 15 പവന്‍ സ്വര്‍ണം പ്രതികളില്‍ ചിലര്‍ തട്ടിയെടുകുകയും ചെയ്തു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു.

മാനസിക വെല്ലുവിളി നേരിടുന്ന യുവതി രണ്ട് വര്‍ഷം മുന്‍പ് പലപ്പോഴായി പീഡനത്തിനിരയായെന്ന് മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് കേസുകളിലായി കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. ടൂര്‍ പോകാന്‍ എന്ന വ്യാജേന യുവതിയോട് മഞ്ചേരിയില്‍ എത്താന്‍ പറയുകയും, തുടര്‍ന്ന് അരീക്കോട് ഒരു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് ആദ്യത്തെ കേസ്. മാനന്തവാടിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് രണ്ടാമത്തെ കേസ്. ഒന്നും രണ്ടും പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ട് മാസമായി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ ആണ് യുവതി.

Continue Reading

kerala

കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്ക്

ഗൃഹനാഥന്റെ വലതുകൈ പന്നിയുടെ തേറ്റ തട്ടി പിളര്‍ന്നു. വിരലിനും പരിക്കുണ്ട്.

Published

on

തൊടുപുഴയില്‍ കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്കേറ്റു. ഉപ്പുകുന്ന് മുറംകെട്ടിപാറക്ക് അടുത്ത് താമസക്കാരനായ പൊന്തന്‍പ്ലായ്ക്കല്‍ പി.ആര്‍. രാജനാണ് പരിക്കേറ്റത്. ഗൃഹനാഥന്റെ വലതുകൈ പന്നിയുടെ തേറ്റ തട്ടി പിളര്‍ന്നു. വിരലിനും പരിക്കുണ്ട്.

ഞായറാഴ്ച പുലര്‍ച്ച അഞ്ചോടെ വളര്‍ത്തുനായുടെ നിര്‍ത്താതെയുള്ള കുരകേട്ട് വീടിന്റെ മുറ്റത്തിറങ്ങിയപ്പോഴാണ് രാജനെ കാട്ടുപന്നി ആക്രമിച്ചത്. തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

പ്രദേശത്ത് ഏറെനാളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് വെടിവെച്ച് കൊല്ലാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Continue Reading

Trending