kerala

ഗവര്‍ണര്‍ പദവി തന്നെ എടുത്തുകളയണം; ആവശ്യമില്ലാത്ത സ്ഥാനമെന്ന് ഇ.പി ജയരാജന്‍

By Chandrika Web

September 17, 2022

കണ്ണൂര്‍: സംസ്ഥാനത്തെ ഗവര്‍ണര്‍ എന്ന പദവി തന്നെ എടുത്തുകളയണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഒരു ആവശ്യവുമില്ലാത്ത പദവിയാണതെന്നും സ്വയം ചെറുതാകുന്ന പ്രവൃത്തികള്‍ ഗവര്‍ണര്‍ അവസാനിപ്പിക്കണമെന്നും ഇ.പി ജയരാജന്‍ പയ്യന്നൂരില്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉള്ള കാര്യം നേരെ നോക്കി പറയുന്നയാളാണ് മുഖ്യമന്ത്രിയെന്നും കര്‍ട്ടനു പിറകില്‍ നിന്ന് കളിക്കുന്നവരല്ല യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരെന്നും സ്വയം തിരുത്തുന്നതാണ് ഗവര്‍ണര്‍ക്കും അദ്ദേഹത്തിന്റെ പദവിക്കും നല്ലതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.