Connect with us

kerala

ഇ.പി ജയരാജനെതിരെ സിപിഎം അന്വേഷണമില്ല; വിവാദം മാധ്യമസൃഷ്ടി-എം.വി. ഗോവിന്ദന്‍

ഇ.പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചാണ് കണ്ണൂര്‍ വെള്ളിക്കലില്‍ റിസോര്‍ട്ട് പണിതതെന്ന ആരോപണം പി.ബിയുടെ പരിഗണനയില്‍ നേരത്തെ വന്നിരുന്നു

Published

on

റിസോര്‍ട്ട് വിഷയത്തില്‍ ഇ.പി ജയരാജനെതിരെ അന്വേഷണമുണ്ടാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സംഭവം വെറും മാധ്യമസ്ൃഷ്ടിയാണെന്നും ആരോപണം നടത്തിയത് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ.പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചാണ് കണ്ണൂര്‍ വെള്ളിക്കലില്‍ റിസോര്‍ട്ട് പണിതതെന്ന ആരോപണം പി.ബിയുടെ പരിഗണനയില്‍ നേരത്തെ വന്നിരുന്നു.

കേന്ദ്രകമ്മിറ്റി അംഗത്തിനെതിരെയാണ് ആരോപണമെങ്കിലും സംസ്ഥാനത്തുണ്ടായ പ്രശ്‌നമായതിനാല്‍ സംസ്ഥാന കമ്മിറ്റി പരിശോധിക്കട്ടെ എന്ന നിലപാടാണ് പി.ബി അന്ന് സ്വീകരിച്ചിരുന്നത്. ജയരാജനെതിരെ അന്വേഷണമുണ്ടാകില്ലെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

crime

കൊല്ലത്ത് അരുംകൊല: ഭാര്യയെയും മകളെയും കഴുത്തറുത്ത് ഗൃഹനാഥന്‍

കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍

Published

on

കൊല്ലം: ഭാര്യയെയും മകളെയും ഗൃഹനാഥന്‍ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. പരവൂര്‍ പൂതക്കുളം കൃഷിഭവന് സമീപം ഇന്ന് രാവിലോടെയാണ് സംഭവം. കൃത്യം നടത്തിയത് പരവൂര്‍ സ്വദേശി ശ്രീജുവാണ്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ ഗൃഹനാഥനും മകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഭാര്യക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷമാണ് ഇയാള്‍ കഴുത്തറുത്തത്. അടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ രാവിലെ ഇവര്‍ വീട് തുറക്കാത്തതില്‍ സംശയിച്ച് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജുവിന്റെയും കൊട്ടിയം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനേഴുകാരനായ ശ്രീരാഗിന്റെയും നില അതീവ ഗുരുതരമാണ്.എന്നാല്‍ ഭാര്യയുടെയും മകളുടെയും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ പ്രീത(39),മകള്‍ ശ്രീനന്ദ(14)എന്നിവരാണ് മരിച്ചത്.

Continue Reading

EDUCATION

എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ; ഈ സൈറ്റുകൾ വഴി ഫലമറിയാം

ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്.

Published

on

തിരുവനന്തപുരം: 2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് പ്രഖ്യപിക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപനം നടത്തുക.
കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്.

എസ്എസ്എൽസി പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 നു നടത്തും. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും.

കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

Continue Reading

kerala

മേയർ ആര്യ രാജേന്ദ്രനും ഭർത്താവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി.

Published

on

കെഎസ്ആര്‍ടിസി ബസ് റോഡില്‍ തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. മേയര്‍ അടക്കം 5 പേര്‍ക്കെതിരേയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.

അതേസമയം എഫ്‌ഐആറില്‍ മേയറിനും സംഘത്തിനുമെതിരെ ഗുരുതര പരാമര്‍ശം. ബസിലെ സിസി ടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് നശിപ്പിച്ചത് പ്രതികളാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. മെമ്മറി കാര്‍ഡ് നശിപ്പിക്കാന്‍ പ്രതികള്‍ സ്വാധീനം ഉപയോഗിച്ചു. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയെന്നും എഫ്‌ഐആറില്‍. ഏറെ വിവാദമായ സംഭവത്തില്‍ മേയറിനും സംഘത്തിനും കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

തിങ്കളാഴ്ച യദുവിന്റെ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ കന്റോണ്‍മെന്റ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, അനധികൃതമായി തടങ്കലില്‍വെച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഡ്രൈവര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദ്ദേശപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.

നേരത്തേ ഗതാഗതം തടസപ്പെടുത്തിയതിന് അഭിഭാഷകന്റെ ഹര്‍ജിയില്‍ ജാമ്യംലഭിക്കുന്ന വകുപ്പ് ചുമത്തി മേയറും എംഎല്‍എയും അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നു. അഭിഭാഷകന്‍ ബൈജു നോയല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതിനിര്‍ദേശപ്രകാരം കന്റോണ്‍മെന്റ് പൊലീസ് തന്നെയാണ് കേസെടുത്തത്.

Continue Reading

Trending