തിരുവനന്തപുരം: മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധു നിയമനക്കേസ് വിജിലന്‍സ് അവസാനിപ്പിക്കാനൊരുങ്ങുന്നു. അഴിമതി നിരോധന നിയമം നിലനില്‍ക്കില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് വിജിലന്‍സ് കേസ് അവസാനിപ്പിക്കുന്നത്. ജയരാജനെതിരെ തെളിവില്ലാത്തതിനാല്‍ അന്വേഷണം തുടരാനാവില്ലെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബന്ധുനിയമന വിവാദത്തെ തുടര്‍ന്നായിരുന്നു ജയരാജന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. ആരോപണമുയര്‍ന്നപ്പോള്‍ ജയരാജന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. എന്നാല്‍ നിയമനം ലഭിച്ചിട്ടും പി.കെ.ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ സ്ഥാനമേറ്റെടുത്തിരുന്നില്ലെന്നും പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ലെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുനന്ത്. ഉത്തരവിറങ്ങി മൂന്നാം ദിവസംതന്നെ മന്ത്രി ഇത് പിന്‍വലിച്ചെന്നും വിജിലന്‍സ് പറയുന്നു. റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. തീരുമാനം ഹെക്കോടതിയേയും അറിയിക്കും. തനിക്ക് ധാര്‍മ്മികമായി തെറ്റുപറ്റിയെന്ന വാദം വ്യാഖ്യാനം മാത്രമാണ്. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും ജയരാജന്‍ പ്രതികരിച്ചു.