X

പരിപാടിയില്‍ പേരില്ലെന്ന് ഇ.പി ജയരാജന്‍; പ്രതേൃകം ക്ഷണിക്കേണ്ടതില്ലെന്ന് ഗോവിന്ദന്‍

ഏക വ്യക്തി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാര്‍ കോഴിക്കോട്ട് നടക്കുമ്പോള്‍ അതൊഴിവാക്കി തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പരിപാടിയില്‍ പങ്കെടുത്ത് കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്‍. പാര്‍ട്ടിയില്‍ ജൂനിയറായ എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായതു മുതല്‍ നിസ്സഹകരണം തുടരുന്ന ജയരാജന്‍, ഏകവ്യക്തി നിയമവുമായി ബന്ധപ്പെട്ടു പാര്‍ട്ടി നടത്തുന്ന പ്രധാന രാഷ്ട്രീയ നീക്കത്തിലും അതാവര്‍ത്തിച്ചു. ഇതിലുള്ള അതൃപ്തി ഗോവിന്ദന്‍ കോഴിക്കോട്ടു പ്രകടിപ്പിച്ചു. മംഗലപുരത്തു ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയുടെ പരിപാടിയിലാണ് ജയരാജന്‍ പങ്കെടുത്തത്.

ജയരാജന്റെ പ്രതികരണം ഇങ്ങനെ: പാര്‍ട്ടി സെമിനാറിനെ കളങ്കപ്പെടുത്താനാണു വിവാദമുണ്ടാക്കുന്നത്. ഞാന്‍ പങ്കെടുക്കേണ്ടതായിരുന്നുവെന്നു ചിലരങ്ങു തീരുമാനിക്കുകയാണ്. അവിടെ പ്രസംഗിക്കാന്‍ നിശ്ചയിച്ചവരുടെ കൂട്ടത്തില്‍ എന്റെ പേരില്ല. ഡിവൈഎഫ്‌ഐ പരിപാടിക്ക് ഒരു മാസം മുമ്പേ പോകാന്‍ തീരുമാനിച്ചതാണ്. വെള്ളിയാഴ്ച വരെ ആയുര്‍വേദ ചികിത്സയിലായിരുന്നിട്ടും ഇവരെ വിഷമിപ്പിക്കേണ്ടെന്നു കരുതിയാണു വന്നത്.

ഗോവിന്ദന്റെ പ്രതികരണം: അദ്ദേഹം സെമിനാറില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഇത്തരമൊരു പരിപാടിയിലേക്ക് എല്‍ഡിഎഫ് കണ്‍വീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല.

webdesk13: