Connect with us

kerala

ഇ.പി ജയരാജന്റെ പുസ്തക വിവാദം; ഡിസി ബുക്‌സ് ഉടമയുടെ മൊഴി രേഖപ്പെടുത്തും

ജീവനക്കാരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി.

Published

on

ഇ.പി ജയരാജന്റെ പുസ്തക വിവാദത്തില്‍ ഡിസി ബുക്‌സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തും. ജീവനക്കാരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. അതേസമയം പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കിലാണെന്ന് സൂചിപ്പിച്ച് മൊഴി നല്‍കാന്‍ ഇ.പി സമയം ആവശ്യപ്പെട്ടു.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ വളരെ ദുര്‍ബലമാണെന്ന് തുറന്നെഴുതുന്ന ഇപി ജയരാജന്റെ പേരിലുള്ള ‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന പുസ്തകം ഡിസി ബുക്ക്‌സിന്റെ പ്രസിദ്ധീകരണം എന്ന രീതിയിലാണ് പുറത്തു വന്നത്. എന്നാല്‍ രാഷ്ട്രീയജീവിതവും വിവാദങ്ങളും ഉള്‍പ്പെടുത്തി ആത്മകഥ എഴുതാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് നേരത്തെ ഇപി ജയരാജന്‍ അറിയിച്ചിരുന്നു.

ദേശാഭിമാനിയ്ക്കായി പരസ്യവും ബോണ്ടും വാങ്ങിയത് പാര്‍ട്ടിയുമായി ആലോചിച്ചാണെന്നും എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ അത് തനിക്കെതിരെ ആയുധമാക്കിയെന്നും പരാമര്‍ശമുണ്ട്. ആദ്യ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിനൊപ്പം ഇ.പി ജയരാജന്‍ നില്‍ക്കുന്ന ചിത്രമാണ് പുസ്തകത്തിന്റെ കവറിലുള്ളത്. കട്ടന്‍ചായ പിടിച്ചുനില്‍ക്കുന്ന ഇഎംഎസിനെ ചിരിയോടെ നോക്കുന്ന ജയരാജനാണ് ചിത്രത്തിലുള്ളത്.

ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമായതിന് പിന്നാലെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിനത്തിലാണ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. ആ വെളിപ്പെടുത്തല്‍ സിപിഎമ്മിനെ വലിയരീതിയില്‍ പ്രതിരോധത്തിലാക്കിയിരുന്നു.

ഇതിന് പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇപി ജയരാജനെ നീക്കിയിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ആത്മകഥയിലുത്തരമുണ്ടാകുമെന്നായിരുന്നു ഇപി ജയരാജന്‍ അന്ന് പ്രതികരിച്ചിരുന്നത്. ഇപി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ തന്നോട് ചര്‍ച്ചനടത്തിയെന്ന് ശോഭാസുരേന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കീം റാങ്ക് ലിസ്റ്റ്; സര്‍ക്കാരിന് വീണ്ടും തിരിച്ചടി, സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി

റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Published

on

കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല.

കേരളത്തിലെ എന്‍ജിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കിം റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസമാണ് തള്ളിയത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പ്രോസ്പെക്ടസില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ഡി കെ സിംഗിന്റെ ഉത്തരവ്.

ഫെബ്രുവരി 19ന് പുറത്തിറക്കിയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും.

Continue Reading

kerala

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി

കുന്നംകുളം സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെയാണ് കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ നടപടി.

Published

on

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി. കുന്നംകുളം സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെയാണ് കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ നടപടി.

2023 ഏപ്രില്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസിനെ മര്‍ദിച്ചതിലാണ് കേസ്.

Continue Reading

kerala

പണിമുടക്കിനിടെ ഗുരുവായൂരില്‍ കടകള്‍ അടിച്ചു തകര്‍ത്തു; അഞ്ചുപേര്‍ പിടിയില്‍

സുരേഷ് ബാബു, അനീഷ്, പ്രസാദ്, മുഹമ്മദ് നിസാര്‍, രഘു എന്നിവരെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Published

on

കഴിഞ്ഞ ദിവസം പണിമുടക്കിനിടെ ഗുരുവായൂരില്‍ കടകള്‍ അടിച്ചു തകര്‍ത്ത കേസില്‍ അഞ്ചുപേര്‍ പിടിയില്‍. സുരേഷ് ബാബു, അനീഷ്, പ്രസാദ്, മുഹമ്മദ് നിസാര്‍, രഘു എന്നിവരെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഭീഷണിപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പടിഞ്ഞാറേ നടയിലെ ഹോട്ടല്‍ സൗപര്‍ണികയുടെ ചില്ലുകള്‍ അടിച്ചു തകര്‍ത്തിരുന്നു. പല കടകളും സമരാനുകൂലികള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും ചെയ്തിരുന്നു.

Continue Reading

Trending