Video Stories
ഓള്‍ഡ് ട്രാഫോഡില്‍ കലപില
ലണ്ടന്‍: വാക്കും വക്കാണവുമായി ആകെ കലപില. താരങ്ങളും പരിശീലകരും കൊമ്പ് കോര്‍ത്തപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലുള്ള അങ്കം സമനിലയില്‍. വാശിയേറിയ പോരില്‍ ഓരോ ഗോള്‍ വീതമടിച്ചാണ് ഹോസെ മൗറീഞ്ഞോയുടെയും യുര്‍ഗന്‍ ക്ലോപ്പിന്റെയും ടീമുകള്‍ പിരിഞ്ഞത്. 27-ാം മിനുട്ടില്‍ ജെയിംസ് മില്‍നര്‍ പെനാല്‍ട്ടിയിലൂടെ ലിവര്‍പൂളിനെ മുന്നിലെത്തിച്ചപ്പോള്‍ 84-ാം മിനുട്ടില്‍ ഹെഡ്ഡറിലൂടെ സുല്‍ത്താന്‍ ഇബ്രാഹിമോവിച്ചാണ് സമനില ഗോള്‍ നേടിയത്.
എല്ലാ മത്സരങ്ങളിലുമായി തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങള്‍ ജയിച്ചെത്തിയ മാഞ്ചസ്റ്റര്‍ സ്വന്തം ഗ്രൗണ്ടായ ഓള്‍ഡ് ട്രഫോഡിലും വിജയം ലക്ഷ്യമിട്ടാണ് കളിച്ചതെങ്കിലും ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ സൈമണ്‍ മിനോലെയുടെ തകര്‍പ്പന്‍ പ്രകടനം ഗോള്‍ നിഷേധിച്ചു. 27-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ജെയിംസ് മില്‍നര്‍ ഉയര്‍ത്തിവിട്ട പന്ത് ബോക്സില്‍ ലോവ്റന് ലഭിക്കാതിരിക്കാന്‍ പോള്‍ പോഗ്ബ കൈകൊണ്ട് തൊട്ടപ്പോള്‍ റഫറി സ്പോട്ടിലേക്ക് വിരല്‍ചൂണ്ടി. ഈ സീസണില്‍ എടുത്ത എല്ലാ പെനാല്‍ട്ടി കിക്കും ലക്ഷ്യത്തിലെത്തിച്ച ജെയിംസ് മില്‍നറിന് ഇത്തവണയും പിഴച്ചില്ല. ഡൈവ് ചെയ്ത ഡേവിഡ് ഡിഗയക്ക് അവസരം നല്‍കാതെ മില്‍നര്‍ പന്ത് വലയുടെ ഇടതുഭാഗത്തെത്തിച്ചു.
83-ാം മിനുട്ടില്‍ ലിവര്‍പൂള്‍ ബോക്സില്‍ മാഞ്ചസ്റ്റര്‍ സൃഷ്ടിച്ച അനിശ്ചിതത്വത്തിനൊടുവിലാണ് സ്ലാറ്റന് ഇബ്രാഹിമോവിച്ച് ലക്ഷ്യം കണ്ടത്. ഇടതുബോക്സില്‍ നിന്ന് വെയ്ന്‍ റൂണി ഉയര്‍ത്തിനല്‍കിയ പന്തില്‍ നിന്നുള്ള ഫെല്ലയ്നിയുടെ ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടി കളത്തിലെത്തി. മാര്‍ക്ക് ചെയ്യപ്പെടാത്ത പന്ത് ആന്റോണിയോ വലന്‍സിയ ക്രോസ് ചെയ്തപ്പോള്‍ ഭാവനാ സമ്പന്നമായ ഹെഡ്ഡറിലൂടെ ഇബ്രാഹിമോവിച്ച് വലകുലുക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ക്കു മുകളിലൂടെ ഇബ്രാഹിമോവിച്ച് ഉയര്‍ത്തിവിട്ട പന്ത് പോസ്റ്റിലേക്ക് തൂങ്ങിയിറങ്ങുന്നത് തടയാന്‍ ലിവര്‍പൂള്‍ പ്രതിരോധം അവസാനവട്ട ശ്രമം നടത്തിയെങ്കിലും വിഫലമായി.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലെ സമനിലയോടെ ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മല്‍സരത്തിലെ പരിശീലകരുടെ കലപില വാര്‍ത്തയായി മാറി. പക്ഷേ പ്രശ്നമില്ലെന്നാണ് മോറിഞ്ഞോ പറഞ്ഞത്. 21 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 52 പോയിന്റോടെ ചെല്‍സിയാണ് ലീഗില്‍ ലീഡ് ചെയ്യുന്നത്. 45 പോയിന്റുമായി ടോട്ടനം ഹോട്സ്പര്‍ ആണ് രണ്ടാം സ്ഥാനത്ത്. അത്രയും പോയിന്റുള്ള ലിവര്‍പൂള്‍ ഗോള്‍ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്താണ്. 44 പോയിന്റോടെ ആര്‍സനല്‍ നാലും 42 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി അഞ്ചും സ്ഥാനങ്ങളിലാണ്. ആറാം സ്ഥാനത്തുള്ള യുനൈറ്റഡിന് 40 പോയിന്റുണ്ട്.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്
ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11935 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 95480 രൂപയും നല്‍കേണ്ടതായി വരും.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
kerala
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേക്കാട് സ്വദേശികളായ അഞ്ച് ബിജെപി പ്രവര്‍ത്തകരെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ഡിസിസി സെക്രട്ടറി, കെഎസ്യു പ്രവര്‍ത്തകര്‍ എന്നിവരെ ആക്രമിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ആക്രമണം. ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
-
kerala1 day agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
news2 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala2 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
kerala2 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
kerala1 day agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
kerala1 day agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
-
kerala1 day agoകൊണ്ടോട്ടിയില്‍ വിജയാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മുസ്ലിം ലീഗ് പ്രവര്ത്തകന് മരിച്ചു
-
kerala2 days agoഇത്രയുംനാള്‍ പോരാടിയിട്ടും അതിജീവിതയ്ക്ക് അതിനുള്ള മറുപടി ലഭിച്ചില്ല; ഉമാ തോമസ് എംഎല്‍എ
