ദമ്മാം:കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടന്ന ചികിത്സാ പാളിച്ചകളില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറാകണമെന്ന് എറണാകുളം ജില്ലാ കെ.എം.സി.സി പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് വാര്‍ഡില്‍ നടന്ന രണ്ടു മരണങ്ങളില്‍ ബന്ധുക്കള്‍ ഉന്നയിച്ച ആശങ്ക ഭീതിജനകമാണ്. ഓക്‌സിജന്‍ സിലിണ്ടര്‍ അഭാവം ചൂണ്ടിക്കാട്ടിയ ഡോ നജ്മ യും സിസ്റ്റര്‍ ഗിരിജയേയും സമൂഹ മധ്യത്തില്‍ അപമാനിക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥ മാഫിയക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകണം.ചികിത്സയില്‍ കഴിഞ്ഞ രോഗിയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായ പരാതി ആശുപത്രിയില്‍ സുരക്ഷാ വിഭാഗത്തിന്റെ വീഴ്ച കൂടി അന്വേഷിക്കണമെന്നും ജില്ലാ കെ.എം സി സി ഭാരവാഹികള്‍ വ്യക്തമാക്കി

പ്രസിഡണ്ട് മുസ്തഫ കമാല്‍ കോതമംഗലം അധ്യക്ഷത വഹിച്ച യോഗത്തില്‍ സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വ ക്യാമ്പയിന്‍ സനൂപ് മട്ടാഞ്ചേരിക്ക് ബ്രോഷര്‍ നല്‍കി.ചെയര്‍മാന്‍ മുഹമ്മദലി ഓടക്കാലി ഉദ്ഘാടനം ചെയ്തു.

സുരക്ഷാ പദ്ധതി 2021 , സൗദി കെ എം സി സി ദേശീയ കമ്മിറ്റി ഏകീകൃത മെമ്പര്‍ഷിപ്പ് കാമ്പയിന്‍ വിശദീകരണ പ്രഭാഷണം അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിറാജ് ആലുവ നിര്‍വ്വഹിച്ചു.സൈനുദ്ദീന്‍ ചേലക്കുളം, മുഹമ്മദ് ഷാ മുളവൂര്‍, അലി വടാട്ടുപാറ, അഡ്വ: നിജാസ് സൈനുദ്ദീന്‍ കൊച്ചി, റജീഷ് ഓടക്കാലി, അബ്ദുസ്സലാം കുഴിവേലിപ്പടി, എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഹമീദ് കുട്ടമശ്ശേരി ഖിറാഅത്ത് നടത്തി. ആക്ടിംഗ് ജനറല്‍ സെക്രട്ടറി സാദിഖ് ഖാദര്‍ സ്വാഗതവും ട്രഷറര്‍ ഷിഹാജ് ഇബ്രാഹിം കവലയില്‍ നന്ദിയും പറഞ്ഞു.