അബുദാബി: യുഎഇയില്‍ ഇന്ന് 1,491 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. 1,826 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്.

കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതും ആശ്വാസം നല്‍കുന്നു.

ഇതുവരെ 123,764 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 116,894 പേര്‍ രോഗമുക്തി നേടി. 475 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചത്.

നിലവില്‍ 6,395 പേര്‍ ചികിത്സയിലാണ്. 124,404 പരിശോധനകള്‍ കൂടി പുതുതായി നടത്തി.ഇതോടെ 12.22 ദശലക്ഷത്തിലധികം പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതെന്നാണ് കണക്കുകള്‍.