പൊന്നാനി: കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനം ഏറെ സന്തോഷം നല്‍കുന്നുവെന്ന് നിലവിലെ എം.പിയും പൊന്നാനി ലോക്‌സഭാ മണ്ഡലം മുസ്ലിംലീഗ് സ്ഥാനാര്‍ഥിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍. ഈ തീരുമാനത്തില്‍ കേരളമാകെ സന്തോഷത്തിലാണെന്നും ഇ.ടി പറഞ്ഞു.
എ.ഐ.സി.സി കേരളത്തിന് നല്‍കിയ വലിയ ബഹുമതിയാണ് രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്ന് മത്സരിപ്പിച്ചത്. നാളത്തെ പ്രധാനമന്ത്രിയെ ജയിപ്പിച്ചയക്കാനുള്ള സൗഭാഗ്യം കേരളത്തിന് നല്‍കിയ എ.ഐ.സി.സിയെ പ്രശംസിക്കുന്നുവെന്നും ഇ.ടി പറഞ്ഞു. വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം കേരളത്തിലെ മറ്റു മണ്ഡലങ്ങളിലാകെ പ്രതിഫലിക്കുമെന്നും ചരിത്രത്തിലെ തുല്യതയില്ലാത്ത വിജയം നേടുന്നതിനായി രാഹുല്‍ ഗാന്ധിക്കു വേണ്ടി മണ്ഡലത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തിക്കുമെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു.
Be the first to write a comment.