Connect with us

india

റെയില്‍വേ; സ്വകാര്യ മേഖലക്ക് കൈമാറരുതെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി

റെയില്‍വേയുടെ പ്രധാനപ്പെട്ട മേഖലകളെല്ലാം സ്വകാര്യ മേഖലക്ക് കൈമാറുന്ന അപകടകരമായ അവസ്ഥാ വിശേഷം ഗൗരവമായി കാണണമെന്നും സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്തിരിഞ്ഞിട്ടില്ലെങ്കില്‍ രാജ്യത്തിന് താങ്ങാനാകുന്നതിനേക്കാളേറെ നഷ്ടമായിരിക്കും സംഭവിക്കുകയെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി.മുഹമ്മദ് ബഷീര്‍

Published

on

റെയില്‍വേയുടെ പ്രധാനപ്പെട്ട മേഖലകളെല്ലാം സ്വകാര്യ മേഖലക്ക് കൈമാറുന്ന അപകടകരമായ അവസ്ഥാ വിശേഷം ഗൗരവമായി കാണണമെന്നും സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്തിരിഞ്ഞിട്ടില്ലെങ്കില്‍ രാജ്യത്തിന് താങ്ങാനാകുന്നതിനേക്കാളേറെ നഷ്ടമായിരിക്കും സംഭവിക്കുകയെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പാര്‍ലമെന്റില്‍ റെയില്‍വേയുടെ ഉപധനഭ്യാര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിലപ്പെട്ട സ്വത്ത് സ്വകാര്യ മേഖലയെ ഏല്‍പിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. ഈ വര്‍ഷം തന്നെ 109 ദിക്കുകളിലേക്ക് സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിയിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ അമ്പരിപ്പിക്കുന്നതാണ്. റെയില്‍വേ മന്ത്രി തന്നെ പറഞ്ഞിട്ടുള്ള കാര്യം സര്‍ക്കാറിന് കൂടുതല്‍ ഓഹരിയുള്ള റെയില്‍വേ കാറ്ററിംഗ് & ടൂറിസം കോര്‍പറേഷന്‍ ഇപ്പോള്‍ ഡെല്‍ഹി – ലഖ്നൗ റൂട്ടിലും മുംബൈ അഹമ്മദാബാദ് സെക്ടറിലും ഒരു തുടക്കം എന്ന നിലയില്‍ സ്വകാര്യ മേഖലയില്‍ തേജസ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നു എന്നതാണ്. ഇത് മറ്റൊരു അപകട സൂചനയാണ് കാണിക്കുന്നത്. റെയില്‍ വേ ഇപ്പോള്‍ അവരുടെ ജോലി സ്വകാര്യ മേഖലയെ ഏല്‍പിക്കുന്ന വിനാശകരമായ പ്രവര്‍ത്തനം ചെയ്യുന്നു എന്നത് ഏതൊരു ദേശ സ്നേഹിയേയും ദു:ഖിപ്പിക്കുന്ന കാര്യമാണ്.
സര്‍ക്കാര്‍ ഇത്തരത്തിലുള്ള നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് എം.പി ആവശ്യപ്പെട്ടു. കേരളത്തിന്റെ കാര്യത്തില്‍ എന്നും റെയില്‍വേ അവഗണന മാത്രമാണ് കാണിച്ചിട്ടുള്ളത് . കേരളത്തില്‍ നിരവധി റെയില്‍വേ വികസന പദ്ധതികള്‍ തീരുമാനമാകാതെ കിടക്കുകയാണ്. തിരുനാവായ – ഗുരുവായൂര്‍ റെയില്‍ പാതയും നിലമ്പൂര്‍ – നഞ്ചന്‍കോഡ് റെയില്‍വേ പാതയുമൊക്കെ ഇനിയും വെളിച്ചം കാണാതെ കിടക്കുകയാണ്. അതു പോലെ മെമു സര്‍വ്വീസിന്റെ കാര്യത്തില്‍ തിരുവനന്തപുരം – പാലക്കാട് ഡിവിഷനുകളില്‍ കുറെയെറെ നീക്കങ്ങള്‍ ഇനിയും അടിയന്തരമായി നടക്കേണ്ടതുണ്ട്. അത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കാത്തത് കേരളത്തോട് കാണിക്കുന്ന വലിയ അവഗണനയാണ്. റെയില്‍വേയുടെ മുമ്പില്‍ ഇപ്പോള്‍ രണ്ട് പ്രധാനപ്പെട്ട ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാനുണ്ട് . അത് കോവിഡ് 19ന്റെ സാമ്പത്തിക ആഘാതത്തില്‍ നിന്ന് തകര്‍ന്നടിഞ്ഞ്പോയ നമ്മുടെ സമ്പത് വ്യവസ്ഥയും ഏറ്റവും അധികം അത് ബാധിച്ചിട്ടുള്ള റെയില്‍വേയെയും എങ്ങനെ രക്ഷപ്പെടത്തിയെക്കാം എന്നുള്ളതാണ്. രണ്ട് വഴിയെ മുമ്പിലുള്ളൂ ചെലവുകള്‍ കുറക്കുക, ബജറ്റില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിനു ഉപരിയായി ബജറ്റേതര വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നുള്ളതാണ്. ചെലവുകള്‍ ചുരുക്കുന്ന കാര്യത്തില്‍ നടപടിയെടുക്കുന്ന സമയത്ത് വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട ഒരു കാര്യമാണിത് . ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ നിയമനങ്ങള്‍ തീരെ ഇല്ലാതാക്കുക, തൊഴിലാളികളുടെ എണ്ണം കുറക്കുക, ആദായകരമല്ല എന്ന് പറഞ്ഞു പല റെയില്‍വേ റൂട്ടുകളും ഇല്ലാതാക്കുക എന്നിത്യാദി വളരെ വിഷമകരമായ തീരുമാനങ്ങള്‍ എടുത്തു മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു എന്നാണ്. കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക പ്രയാസങ്ങള്‍ എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതാണ്. അതിന് വ്യവസ്ഥപിതമായ വിധത്തിലുള്ള മറ്റു മേഖലകളില്‍ ചെലവ് ചുരുക്കുന്നതിനുള്ള നടപടി എടുക്കുന്നതിന് പകരം അത്യാവശ്യമായി സര്‍ക്കാര്‍ ചെയ്യേണ്ട മേഖലകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നത് തെറ്റായ നടപടിയാണ്. കോവിഡ് 19ന്റെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയുള്ള രാജ്യത്തിന്റെ ഏതൊരു നീക്കത്തിനും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും കൈകോര്‍ത്ത് നില്‍ക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. പ്രതിപക്ഷം എന്ന നിലയില്‍ ഞങ്ങള്‍ എല്ലാം അതിന് നില്‍ക്കേണ്ടവരാണ്. സര്‍ക്കാര്‍, സന്ദര്‍ഭത്തിന് അനുസരിച്ച് ഉയര്‍ന്ന് എല്ലാവരെയും സഹകരിപ്പിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും എം.പി പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍

മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

Published

on

മദീനക്കടുത്ത് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസപകടത്തില്‍ പെട്ട് മരിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹൈദരാബാദിലെ ആസിഫ് നഗര്‍, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഒരു കുടുംബത്തിലെ 18 അംഗങ്ങളെയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘം സൗദിയിലേക്ക് തിരിക്കും. സംഘത്തില്‍ എം.എല്‍.എമാരും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെടും. കൂടാതെ, മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

 

Continue Reading

india

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു

Published

on

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു. വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഹിന്ദുത്വവാദികളുടെ അതിക്രമങ്ങള്‍ ദിനേന വര്‍ധിച്ചുവരികയാണ്. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിര്‍ബന്ധിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.

‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആക്രോശിച്ച് വിശ്വാസികളെ കൊണ്ടുതന്നെയാണ് പെട്രോള്‍ ഒഴിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കാന്‍ നിര്‍ബന്ധിച്ചത്. വിശ്വാസികള്‍ പ്രാര്‍ഥിക്കുന്ന ഇടങ്ങള്‍ ആക്രമിക്കുകയും അതിക്രമ വാര്‍ത്തകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.

 

Continue Reading

india

ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം

കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.

Published

on

ജമ്മു കശ്മീരില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.

ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.

ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.

പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.

അക്രമികള്‍ക്കെതിരെ പരാതി നല്‍കാന്‍ പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.

അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്‍കി. ഭക്ഷണവും പണവും നല്‍കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.

Continue Reading

Trending