മുസഫര്‍നഗര്‍: ബൈത്തുറഹ്മ പദ്ധതി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ വ്യാപകമാക്കുകയാണ് മുസ്്‌ലിംലീഗിന്റെ ലക്ഷ്യമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എം.പി. നിലവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മുസഫര്‍നഗര്‍ കലാപബാധിതര്‍ക്കായുള്ള പ്രൊജക്ടിന് ജനങ്ങളില്‍ നിന്ന് വലിയ പ്രതികരമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസഫര്‍നഗറില്‍ മുസ്‌ലിംലീഗ് നിര്‍മ്മിക്കുന്ന ബൈത്തുറഹ്മ പദ്ധതി കോമ്പൗണ്ടില്‍ പ്രദേശവാസികള്‍ നല്‍കി യ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഇ.ടി.

സ്വന്തം ഭവനം നിര്‍മ്മിക്കുന്നതിനേക്കാളധികം താത്പര്യമാണ് ഗ്രാമവാസികള്‍ ഇക്കാര്യത്തില്‍ കാണിക്കുന്നതെന്നും ഇത് മാതൃകാപരമായ മാറ്റമാണെന്നും യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ഗ്രാമപ്രധാന്‍ ജനാബ് സയ്യാര്‍ അലി വ്യക്തമാക്കി, മത്‌ലൂബ് അഹമ്മദ് സഹാറംപൂര്‍, ഹാഫിള് നാഫിഷ് ഖാന്‍, മുസ്തഫ മണ്ട്‌വാഡ, സുബൈര്‍, ഹസന്‍ പ്രധാന്‍, ഷരീഫ് പി.വി വാജിദ് കൊയിലാണ്ടി, ഉബൈസ് ചേലേമ്പ്ര, ലത്തീഫ് രാമനാട്ടുകര തുങ്ങിയവര്‍ സംബന്ധിച്ചു.