Connect with us

News

ലോകകപ്പ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ എതിര്‍പ്പുമായി യൂറോപ്യന്‍ ക്ലബുകളും

പുതിയ ഫിഫ നിര്‍ദ്ദേശം പ്രാബല്യത്തിലായാല്‍ ഫുട്‌ബോള്‍ കലണ്ടര്‍ തകിടം മറിയുമെന്നാണ് ക്ലബുകാരുടെ സംഘടന വാദിക്കുന്നത്.

Published

on

ലണ്ടന്‍: രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് എന്ന ഫിഫയുടെ പുതിയ നിര്‍ദ്ദേശത്തിനെതിരെ യൂറോപ്യന്‍ ക്ലബ് അസോസിയേഷനും. യൂറോപ്യന്‍ ഫുട്‌ബോളിനെ ഭരിക്കുന്ന യുവേഫ ഫിഫയുടെ നിര്‍ദ്ദേശത്തിനെതിരെ നേരത്തെ തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു. അതിന് പിറകെയാണിപ്പോള്‍ വന്‍കരയിലെ മുഖ്യധാരാ ക്ലബുകളുടെ സംഘടനയായ ക്ലബ് അസോസിയേഷനും രംഗത്ത് വന്നിരിക്കുന്നത്.

പുതിയ ഫിഫ നിര്‍ദ്ദേശം പ്രാബല്യത്തിലായാല്‍ ഫുട്‌ബോള്‍ കലണ്ടര്‍ തകിടം മറിയുമെന്നാണ് ക്ലബുകാരുടെ സംഘടന വാദിക്കുന്നത്. ആരുമായും ഈ കാര്യം ചര്‍ച്ച ചെയ്യുന്നില്ല. തീരുമാനങ്ങള്‍ ഏകപക്ഷീയമായി മാറുകയാണ്. മാറ്റങ്ങള്‍ നല്ലതാണ്. പക്ഷേ ആ കാര്യത്തില്‍ വ്യക്തമായ ചര്‍ച്ചകളും ഇടപെടലുകളും വേണം-230 ക്ലബുകള്‍ അംഗമായ സംഘടന വ്യക്തമാക്കുന്നു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് നടക്കുമ്പോള്‍ ക്ലബ് കലണ്ടറാണ് താറുമാറാവുക. അത് ക്ലബുകളെ പ്രത്യക്ഷത്തില്‍ തന്നെ ബാധിക്കും. ഈ കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് അവസരം വേണം. താരങ്ങളുടെ ആരോഗ്യത്തെയും ഇത് ദോഷകരമായി ബാധിക്കും. ക്ലബിനായും രാജ്യത്തിനുമായുള്ള പോരാട്ടങ്ങള്‍ താരങ്ങളെ വലിയ മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. ആഴ്‌സനല്‍ പരിശീലകനായിരുന്ന ആഴ്‌സന്‍ വെംഗറാണ് പുതിയ നിര്‍ദ്ദേശം ലോകത്തിന് മുന്നില്‍ വെടച്ചത്. അദ്ദേഹമാണ് ഫിഫയുടെ ഫുട്‌ബോള്‍ വികസനസമിതി ചെയര്‍മാന്‍. വലിയ മാറ്റങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശമെന്നാണ് വെംഗര്‍ വ്യക്തമാക്കുന്നത്.

ഇപ്പോള്‍ നാല് വര്‍ഷത്തിലൊരിക്കലാണ് ലോകകപ്പ്. അതിനിടെ തന്നെ യോഗ്യതാ മല്‍സരങ്ങളും തിരക്കും. ഇതൊഴിവാക്കി രണ്ട് വര്ഷത്തിലൊരിക്കല്‍ ചാമ്പ്യന്‍ഷിപ്പ് നടത്തിയാല്‍ ഫുട്‌ബോളിന്റെ പിന്തുണയും താരങ്ങളുടെ കരുത്തും വര്‍ധിക്കുമെന്നാണ് വെംഗര്‍ പറയുന്നത്.

പക്ഷേ മധ്യ-അമേരിക്കന്‍ രാജ്യങ്ങളുടെ സംഘടനയായ കോണ്‍കാകാഫ് മാത്രമാണ് വെംഗറുടെ നിര്‍ദ്ദേശത്തോട് ഇത് വരെ യോജിപ്പ് പ്രകടിപ്പിച്ചത്. യുവേഫ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ ഏഷ്യയും ആഫ്രിക്കയും ലാറ്റിനമേരിക്കയും വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്

Published

on

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് ആകെ 71.27 % പോളിങ്; തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു

സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്

Published

on

തിരുവനന്തപുരം∙ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്  71.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍ 1,97,77478 പേരാണ് ഏപ്രില്‍ 26ന് പോളിങ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ 94,75,090 പേര്‍ പുരുഷ വോട്ടര്‍മാരും 1,0302238 പേര്‍ സ്ത്രീ വോട്ടര്‍മാരും 150 പേര്‍ ഭിന്നലിംഗ വോട്ടര്‍മാരുമാണ്. ആബ്‌സന്റീ വോട്ടര്‍ വിഭാഗത്തില്‍ 1,80,865 വോട്ടും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 41,904 പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടര്‍മാര്‍ വടകരയില്‍ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. 63.37 ശതമാനം. 14,29700 വോട്ടര്‍മാരില്‍ 9,06051 വോട്ടര്‍മാര്‍ മാത്രമാണ് പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്തിയത്.

Continue Reading

Trending