Connect with us

kerala

നവീൻ ബാബുവിൻ്റെ മരണ ശേഷവും അദ്ദേഹത്തെ അഴിമതിക്കാരനാക്കാൻ ശ്രമം നടന്നു- വി.ഡി സതീശൻ

യഥാര്‍ഥത്തില്‍ ഈ കേസിന്റെ കാരണങ്ങള്‍ അന്വേഷിച്ചുപോയാല്‍ എ.കെ.ജി. സെന്ററിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Published

on

എ.ഡി.എം നവീൻ ബാബുവിൻ്റെ മരണ ശേഷവും അദ്ദേഹത്തെ അഴിമതിക്കാരനാക്കാൻ ശ്രമം നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നവീന്‍ ബാബുവിന്റെ ആത്മഹത്യ നടന്ന് എട്ട് ദിവസം കഴിഞ്ഞാണ് കേരളത്തിലെ മുഖ്യമന്ത്രി ഇതു സംബന്ധിച്ച് പ്രതികരിച്ചത്. ഇത്രയും ദിവസം അദ്ദേഹം മൗനത്തിലായിരുന്നു. സര്‍ക്കാരിലെ പ്രധാനപ്പെട്ട ഒരു ഉദ്യോഗസ്ഥന് ദൗര്‍ഭാഗ്യകരമായ ഒരു അന്ത്യം തന്റെ ജില്ലയില്‍ വെച്ച് സ്വന്തം പാര്‍ട്ടിക്കാരിയില്‍നിന്നുണ്ടായിട്ടുപോലും മുഖ്യമന്ത്രി മൗനത്തില്‍ ഒളിക്കുകയാണ്.

നവീന്റെ വീട് സന്ദര്‍ശിച്ച സി.പി.എം പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ നവീൻ ബാബുവിന്റെ കുടുംബത്തോടൊമൊപ്പമാണ് പറയുകയും വേട്ടക്കാരോടൊപ്പം നില്‍ക്കുകയും ചെയ്യുന്ന നിലപാടാണ് പാർട്ടിയും സർക്കാരും ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വി.ഡി സതീശൻ പറഞ്ഞു

യഥാര്‍ഥത്തില്‍ നവീന്‍ ബാബുവിന്റെ മരണശേഷവും അദ്ദേഹത്തെ അഴിമതിക്കാരനാക്കാന്‍ വേണ്ടിയുളള ശ്രമമാണ് നടക്കുന്നത്. പ്രശാന്തന്റെ പരാതി വ്യാജമാണ്. അയാളുടെ ഒപ്പും വ്യാജമാണ്. അയാള്‍ പാട്ടക്കരാറിനുവേണ്ടി കൊടുത്ത ഒപ്പും എന്‍.ഒ.സി.ക്കുവേണ്ടി കൊടുത്ത അപേക്ഷയിലെ ഒപ്പും രണ്ടും ഒന്നാണ്.എന്നാൽ അയാൾ നൽകിയ പരാതിയിലെ ഒപ്പ് വേറെയാണ്. അയാളുടെ പരാതി എ.കെ.ജി.സെന്ററിലാണ് രൂപപ്പെട്ടത്. യഥാര്‍ഥത്തില്‍ ഈ കേസിന്റെ കാരണങ്ങള്‍ അന്വേഷിച്ചുപോയാല്‍ എ.കെ.ജി. സെന്ററിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ പരാതി പരിഹാര സെല്ലില്‍ ഇങ്ങനെ ഒരു പരാതി കിട്ടിയിട്ടുണ്ടോ? ഇ മെയിലില്‍ കിട്ടിയിട്ടുണ്ടോ? നേരിട്ടു കിട്ടിയിട്ടുണ്ടോ? അങ്ങനെയെങ്കില്‍ എന്താണ് അതിന്റെ തെളിവ്. ഈ പരാതി മരണശേഷം അദ്ദേഹത്തെ അപമാനിക്കുന്നതിന് വേണ്ടി അദ്ദേഹത്തെ അഴിമതികാരനാക്കുന്നതിനുവേണ്ടി മനപ്പൂര്‍വ്വം പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും അനുമതിയോടുകൂടി കെട്ടിച്ചമച്ച ഒന്നാണെന്ന് എല്ലാവര്‍ക്കും വ്യക്തമാണ് .

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് ഈ മരണത്തിനു പിറകിലും മരണശേഷം നടന്ന അതിനേക്കാള്‍ കഠിനമായ കാര്യങ്ങളുടെയും പിറകിലുമുള്ളത്. പി.പി. ദിവ്യയെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. പിന്നെ എങ്ങനെ എം.വി.ഗോവിന്ദനും പിണറായി വിജയനും നവീൻ്റെ കുടുംബത്തോടൊപ്പമാണെന്ന് പറയാന്‍ കഴിയും. വേട്ടക്കാരെ മുഴുവന്‍ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന് വേണ്ടപ്പെട്ടവരാണ് ഈ കേസിലെ പ്രതികള്‍. അവരെ ഇപ്പോഴും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടില്ലല്ലോ. അവര്‍ ഇന്ന് എന്താണ് മുന്‍കൂര്‍ ജാമ്യത്തിനുവേണ്ടി കോടതിയില്‍ പറഞ്ഞത്? നവീൻ അഴിമതിക്കാരനാണ്. താൻ അഴിമതിക്ക് എതിരെയാണ് ശബ്ദിച്ചത് എന്നാണ്. നവീന്‍ ബാബുവിനെ അഴിമതിക്കാരനാക്കാന്‍ മുന്‍കൂര്‍ ജാമ്യത്തിനുവേണ്ടി കോടതിയില്‍ വാദിക്കുന്നു . പാര്‍ട്ടിക്കാരിയായ അവർ നവിൻ്റെ കുടുംബത്തെ അപമാനിക്കുകയാണ്. അതിനെ മുഖ്യമന്ത്രിയും പാര്‍ട്ടിയും സംരക്ഷിക്കുകയാണ്. ഇത് ഇരട്ടത്താപ്പാണ്.

കുടുംബത്തോടൊപ്പമാണെന്ന് പറയുകയും എന്നിട്ട് സ്വന്തം പാര്‍ട്ടിക്കാരിയെക്കൊണ്ട് നവീൻ അഴിമതിക്കാരനാണെന്ന് ഇപ്പോഴും ഉറക്കെ വിളിച്ചു പറയിപ്പിക്കുകയുമാണ് ചെയ്യുന്നത്. നവീൻ അഴിമതിക്കാരനായിരുന്നുവെന്ന് കോടതിയിൽ പോയി പറയുന്നു .

അഴിമതിക്ക് എതിരായ വിമര്‍ശനമാണ് അവര്‍ നടത്തിയതെങ്കില്‍ പിണറായി വിജയനും എം.വി. ഗോവിന്ദനും പട്ടും വളയും കൊടുത്ത് അവരെ സ്വീകരിക്കുകയല്ലേ ചെയ്യേണ്ടത്. എന്ത് ഇരട്ടത്താപ്പാണ് കാണിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നവീൻ്റെ കുടുംബത്തെയും സത്യസന്ധനായ ആ മനുഷ്യനെയും അപമാനിക്കുകയും കബളിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ് സി.പി.എമ്മും സർക്കാരും ചെയ്യുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊയിലാണ്ടിയില്‍ രോഗിയായ ചെറുപ്പക്കാരന്റെ അന്നം മുടക്കി സി പി എം ലോക്കല്‍ സെക്രട്ടറി

ഒറ്റ ദിവസം കൊണ്ട് ആ പദ്ധതിയുടെ ലൈസന്‍സ് സ്വന്തം ഭാര്യയുടെ പേരിലേക്ക് മാറ്റി പാവപ്പെട്ട രോഗിയായ ചെറുപ്പക്കാരന്റെ അന്നം വഴിമുട്ടിച്ചിരിക്കുകയാണ് സി.പിഎം നേതാവ്.

Published

on

കൊയിലാണ്ടി മൂടാടിയില്‍ രോഗിയായ ചെറുപ്പക്കാരന്റെ അന്നം മുടക്കി സി പി എം ലോക്കല്‍ സെക്രട്ടറി. രോഗിയായ ചെറുപ്പക്കാരന്‍ കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ കേരള ചിക്കന്‍ എന്ന സര്‍ക്കാറിന്റെ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള ചിക്കന്‍ ഷോപ്പ് തുടങ്ങാന്‍ ലൈസന്‍സ് ലഭിക്കാനുള്ള സഹായത്തിന് വേണ്ടി പ്രദേശത്തെ സി പി എം നേതാവിനെ സമീപിച്ചിരുന്നു. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ആ പദ്ധതിയുടെ ലൈസന്‍സ് സ്വന്തം ഭാര്യയുടെ പേരിലേക്ക് മാറ്റി പാവപ്പെട്ട രോഗിയായ ചെറുപ്പക്കാരന്റെ അന്നം വഴിമുട്ടിച്ചിരിക്കുകയാണ് സി.പിഎം നേതാവ്.

മാസങ്ങളില്‍ ആലോചിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഒരു പദ്ധതി പ്ലാന്‍ ചെയ്ത് നടപ്പില്‍ വരുത്താന്‍ വേണ്ടി സഹായത്തിന് പോയപ്പോഴാണ് ഇങ്ങനെയൊരു ദുരനുഭവം നേരിടേണ്ടി വന്നത്. രോഗിയായ ചെറുപ്പക്കാരനോട് കടുത്ത വഞ്ചനയും മാപ്പര്‍ഹിക്കാത്ത പാതകവും ചെയ്ത സി പി എം നേതാവിനെ ജനം തിരിച്ചറിഞ്ഞ് ഒറ്റപെടുത്തണമെന്നും പൊതുപ്രവര്‍ത്തകനായി നടിച്ച് പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട അനുകൂല്യങ്ങള്‍ അടിച്ച് മാറ്റി സ്വന്തം കീശയിലേക്ക് ആക്കുന്ന പ്രദേശിക സിപി എം നേതാവിനെ ജനം തിരിച്ചറിയണമെന്നും വിഷയത്തില്‍ ശക്തമായി സമരവുമായി യൂത്ത് ലീഗ് മുന്നോട്ട് വരുമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു

Continue Reading

kerala

സ്വകാര്യ ബസ് ബൈക്കിലിടിച്ച് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളിപ്പുറായ സ്വദേശി ജസിലിന്റെ മകന്‍ മുഹമ്മദ് ഇബാന്‍ (3) ആണ് മരിച്ചത്.

Published

on

കോഴിക്കോട് സംസ്ഥാനപാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് വയസ്സുകാരന്‍ മരിച്ചു. മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളിപ്പുറായ സ്വദേശി ജസിലിന്റെ മകന്‍ മുഹമ്മദ് ഇബാന്‍ (3) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയില്‍ അരീക്കോട് ഭാഗത്തുനിന്നും അമിതവേഗതയില്‍ എത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ചാണ് അപകടം. വളവില്‍ വെച്ച് ഓവര്‍ടേക്ക് ചെയ്തതാണ് അപകടകാരണം. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ സംസ്ഥാനപാത ഉപരോധിച്ചു.

Continue Reading

kerala

ആലുവയില്‍ തേനീച്ച ആക്രമണത്തില്‍ ക്ഷീരകര്‍ഷകന് ദാരുണാന്ത്യം

സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പശു കരയുന്നത് കേട്ട് ചെന്ന ശിവദാസിനെ തേനീച്ചക്കൂട്ടം പൊതിയുകയായിരുന്നു.

Published

on

ആലുവയില്‍ തേനീച്ചകളുടെ ആക്രമണത്തില്‍ ക്ഷീരകര്‍ഷകന്‍ മരിച്ചു. തോട്ടുമുഖം മഹിളാലയം പറോട്ടില്‍ ലൈനില്‍ കുറുന്തല കിഴക്കേതില്‍ വീട്ടില്‍ ശിവദാസനാണ് (68) തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മരിച്ചത്. രക്ഷിക്കാന്‍ ശ്രമിച്ച മക്കള്‍ക്കും അയല്‍വാസികള്‍ക്കും പരിക്കേറ്റു.

ബുധനാഴ്ച രാവിലെയാണ് സംഭവം. സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പശു കരയുന്നത് കേട്ട് ചെന്ന ശിവദാസിനെ തേനീച്ചക്കൂട്ടം പൊതിയുകയായിരുന്നു.

ശിവദാസിന്റെ കരച്ചില്‍ കേട്ട് മകന്‍ പ്രഭാതാണ് ആദ്യം ഓടിയെത്തിയത്. ഇതിന് പിന്നാലെ മകള്‍ സന്ധ്യ, സമീപ വാസികളായ പനച്ചിക്കല്‍ വീട്ടില്‍ അജി, പനച്ചിക്കല്‍ ശാന്ത തുടങ്ങിയവരും എത്തി. ഇവര്‍ക്കും പരിക്കേറ്റു. ശിവദാസനെയും ഇവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവദാസനെ രക്ഷിക്കാനായില്ല. ആലുവ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. രാജമ്മയാണ് ശിവദാസന്റെ ഭാര്യ. മരുമക്കള്‍: ശ്രീലക്ഷ്മി, രതീഷ്.

Continue Reading

Trending