kerala
അച്ചാര്‍ വിറ്റ പണവുമായി കോടതിയില്‍ പോയിട്ടും രക്ഷയില്ല; വേഷങ്ങളണിഞ്ഞ് നടക്കേണ്ട ഗതികേടിലാണ് ജലാലൂദ്ദീന്‍
വേഷങ്ങളണിഞ്ഞ് പ്രധാനവേദിയില്‍ അലഞ്ഞുനടക്കേണ്ട ഗതികേടിലാണ് ജലാലൂദ്ദീന്‍
കെ.പി ജലീല്‍
ചന്ദ്രിക കലയാട്ടം@കോഴിക്കോട്
കോഴിക്കോട്:സംസ്ഥാന സ്‌കൂള്‍ കലോല്‍സവവേദിയില്‍ അച്ചാര്‍ വിറ്റ പണവുമായി കോടതിയില്‍ പോയിട്ടും ജലാലുദ്ദീന് രക്ഷയില്ല. കുച്ചിപ്പുടിയിലും നാടോടിനൃത്തത്തിലും മല്‍സരിക്കാനായി ചെന്നെങ്കിലും വേദിക്കടുത്തുനിന്ന് തിരിഞ്ഞുപോരേണ്ടിവന്നു. കാരണം ജില്ലാതലത്തില്‍ യോഗ്യതയില്ലാത്തതിനാലെന്ന്. ഇതോടെ രണ്ടുദിവസമായി കുച്ചിപ്പുടിയുടെയും നാടോടിനൃത്തത്തിന്റെയും വേഷങ്ങളണിഞ്ഞ് പ്രധാനവേദിയില്‍ അലഞ്ഞുനടക്കേണ്ട ഗതികേടിലാണ് ജലാലൂദ്ദീന്‍ എന്ന കോവളത്തുകാരന്‍. ബാപ്പയും ഉമ്മയും ഗുരുക്കളും പരിശ്രമിച്ചിട്ടും രക്ഷയില്ല. ഒടുവില്‍ ഭരതനാട്യത്തില്‍ നാളെ ഭാഗ്യപരീക്ഷണത്തിന് കാത്തിരിക്കുകയാണ് ജലാലൂദ്ദീന്‍. തിരുവനന്തപുരം കോവളം മരുതൂര്‍കോണം വി.എച്ച്.എസ്.എസ്.എസ്സിലെ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ഇനി മല്‍സരിക്കാന്‍ വര്‍ഷങ്ങളുമില്ല. അടുത്ത വര്‍ഷം കോളജിലേക്കായിരിക്കും. വിഴിഞ്ഞം സ്വദേശിയായ സുധീര്‍ഖാന്‍ അടുത്തിടെയാണ് കോവളം വെങ്ങാനൂരിലെ വാടകവീട്ടിലേക്ക് മാറിയത്. അച്ചാറുണ്ടാക്കി കടകളിലെത്തിച്ച് വ്യാപാരം നടത്തുകയാണ് കുടുംബം.
ജില്ലാതലത്തില്‍ തഴയപ്പെട്ടതിനെതിരെ കോടതിയില്‍ അപ്പീല്‍ പോയിട്ടും രക്ഷയില്ലാത്ത അവസ്ഥയിലാണ് ജലാലുദ്ദീന്‍. ജില്ലാതലത്തില്‍ വിധിനിര്‍ണയത്തിലെ അപാകതയാണ് തഴയപ്പെടുന്നതിന് കാരണമെന്നാണ് പല രക്ഷിതാക്കളും പറയുന്നത്. കോവളം
മൂന്നുവയസ്സുമുതല്‍ കലാപരിശീലനത്തിലുള്ള ജലാലുദ്ദീന്റെ മോഹമാണ് കോഴിക്കോട്ടെ കലോല്‍സവവേദിയില്‍ പൊലിഞ്ഞത്. ഇതോടെ തകര്‍ന്നുപോയൊന്നുമില്ല ജലാല്‍. ഉല്‍സാഹത്തോടെ ഭരതനാട്യത്തിന്റെ ഒരുക്കത്തിലാണീ മിടുക്കന്‍. സുധീര്‍ഖാനാണ് പിതാവ്. മാജിത മാാതവും. സുധീറിന്റെ നൃത്തതാല്‍പര്യമാണ് ജലാലുദ്ദീനിലെ കലയെ ഊട്ടിവളര്‍ത്തിയത്.
kerala
ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെ യാത്ര ദേശീയപാത അടിപ്പാതയ്ക്ക് മുകളില്‍നിന്ന് കാര്‍ താഴേക്ക് വീണു
തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.
കണ്ണൂരില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ദേശീയപാത 66ലെ അടിപ്പാതയ്ക്ക് മുകളില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ താഴെ വീണ് അപകടം. തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.
അടിപ്പാതയ്ക്ക് മുകളില്‍ മേല്‍പ്പാലത്തിന്റെ പണിപൂര്‍ത്തിയായിരുന്നില്ല. മേല്‍പ്പാലത്തിന്റെ ഇരുഭാഗവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന ജോലി ബാക്കിയുണ്ട്. മുകളില്‍ നിന്ന് വീണ കാര്‍ ഇതിനിടയിലാണ് കുടുങ്ങിയത്. കാറിനുള്ളില്‍ ഡ്രൈവറും കുടുങ്ങി. നാട്ടുകാര്‍ ഏണി വെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.
കണ്ണൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചു കയറ്റി. ഡ്രൈവറുടെ പേരില്‍ എടക്കാട് പോലീസ് കേസെടുത്തു. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാള്‍ കാറോടിച്ചത്.
kerala
കാസര്‍കോട് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാസര്‍കോട് കാറും താര്‍ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിര്‍സാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
kerala
ബിഎല്‍ഒയുടെ മരണം; ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് കെ.സി വേണുഗോപാല്‍
ബിഹാറില്‍ നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു.
കണ്ണൂരില്‍ ജീവനൊടുക്കിയ ബിഎല്‍ഒ ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. എസ്‌ഐആര്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കലാണ്. ബിഹാറില്‍ നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു.
‘ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കാരണമാണ് ഇയാള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന എസ്‌ഐആര്‍ കേരളത്തില്‍ നടപ്പാക്കുന്നതിനെതിരെ ഞങ്ങള്‍ നിയമപരമായി നേരിടും’. കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജ് ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു സംഭവം. എസ്‌ഐആര്‍ ജോലിസമ്മര്‍ദം കാരണമാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് സംശയം. ജോലി സമ്മര്‍ദത്തെ കുറിച്ച് നേരത്തെ ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
