X

വിഷമമുണ്ടെങ്കിലും പാർട്ടിയോട് ഉറച്ചു നിൽക്കും : രമേശ് ചെന്നിത്തല

കോൺഗ്രസ് പ്രവർത്തകസമിതിയിൽ ക്ഷണിതാവ് മാത്രമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അതിൽ പ്രതിഷേധമില്ലെന്ന് രമേശ് ചെന്നിത്തല. 19 വർഷം മുമ്പ് താൻ കോൺഗ്രസ് പ്രവർത്തകസമിതിയിൽ പ്രത്യേക ക്ഷണിതായിരുന്നു. അതിനുശേഷം ആണ് കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും ഒക്കെ ആയത്. ക്ഷണിതാവ് മാത്രമാണെന്ന് അറിഞ്ഞപ്പോൾ സ്വാഭാവികമായി വിഷമം ഉണ്ടായി .എന്നെ സ്നേഹിക്കുന്ന പലരും അത് എന്നോട് പ്രകടിപ്പിച്ചു.

അതെല്ലാം അതോടെ തീർന്നു. രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും ഏൽപ്പിച്ചു തന്ന ഉത്തരവാദിത്തങ്ങൾ ഓർക്കുന്നു വിഷമമുണ്ടെങ്കിലും പാർട്ടിയോടുള്ള കൂറിൽ തന്നെ സംബന്ധിച്ചിടത്തോളം ഒരു വ്യത്യാസവും വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ ഉറച്ചു നിൽക്കും. തൻറെ പ്രവർത്തനത്തെ തളർത്താൻ ആർക്കും കഴിയില്ല രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

webdesk13: