പരീക്ഷ എഴുതാന്‍ പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിക്ക് വെട്ടേറ്റു. പാലാ വെള്ളിയേപ്പള്ളി ടിന്റു മരിയ ജോണ്‍ എന്ന 26കാരിയ്ക്കാണ് വെട്ടേറ്റത്. ടിന്റുവിനെ ചോര വാര്‍ന്ന നിലയില്‍ വഴിയില്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ടിന്റുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ അപകടനില തരണം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ രാവിലെയാണ് സംഭവം. എറണാകുളത്ത് പരീക്ഷ എഴുതുന്നതിനായാണ് ടിന്റു രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. രാവിലെ അഞ്ചു മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ തന്നെ വീടിനു 150 മീറ്റര്‍ അകലെ വച്ച് ആരോ അടിക്കുകയായിരുന്നു എന്ന് ടിന്റു പൊലീസിനു മൊഴി നല്‍കി. അക്രമി മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുലര്‍ച്ചെ വ്യായാമത്തിനിറങ്ങിയ ആളുകളാണ് പരുക്കേറ്റ് കിടക്കുന്ന യുവതിയെ കണ്ടത്.