തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ സിനിമാ രംഗത്ത് മക്കളുടെ അവസരങ്ങള്‍ നഷ്ടമായിത്തുടങ്ങിയെന്ന് നടന്‍ കൃഷ്ണകുമാര്‍. രാഷ്ട്രീയം വ്യക്തമാക്കിയതിന് പിന്നാലെ സൈബര്‍ ആക്രമണത്തിനും ഇരയായി. തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമാകാനൊരുങ്ങുകയാണ് കൃഷ്ണകുമാര്‍.

അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥിയായി കൃഷ്ണകുമാര്‍ എത്തിയത്. രാഷ്ട്രീയം വ്യക്തമാക്കിയതോടെ സിനിമ രംഗത്ത് മക്കള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞതായും കൃഷ്ണകുമാര്‍ പറയുന്നു. ഡേറ്റുകള്‍ മാറുകയും സിനിമകള്‍ നഷ്ടമാവുകയും ചെയ്തു-കൃഷ്ണകുമാര്‍ പറഞ്ഞു.