ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.26 ലക്ഷം ആളുകള്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു.
ഇന്ന് രാവിലെ കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം 1,26,789 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 685 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും വലിയ വര്‍ധനയാണുള്ളത്. 9,10,319 പേരാണ് നിലവില്‍ ഇവിടെ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെയുള്ള രോഗബാധയില്‍ കേരളം നിലവില്‍ ആറാമതാണ്.