ചെന്നൈ: ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐപിഎല്‍ 14 ആം സീസണിന് കൊടിയേറാന്‍ ഇനി ഒരു ദിവസം കൂടെ. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക. വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രോഹിത് ശര്‍മ്മ നയിക്കുന്ന മുന്‍ സീസണിലെ ചാമ്പ്യന്മാരുമായ മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകുന്നേരം 7.30യ്ക്കാണ് മത്സരം ആരംഭിക്കുക.