നിലമ്പൂര്‍: തമിഴ്‌നാട്ടില്‍ നിന്നു ചായപ്പൊടിയുമായി എറണാകുളത്തേക്കു പുറപ്പെട്ട ചരക്കു ലോറി നാടുകാണി ചുരത്തില്‍ അപകടത്തില്‍ പെട്ടു. ഇന്നലെ രാത്രി 11.30 നാണ് സംഭവം. 40 അടി താഴ്ചയിലേക്കു മറിഞ്ഞ ലോറിയുടെ െ്രെഡവറെ കണ്ടെത്താനായിട്ടില്ല. െ്രെഡവര്‍ ലോറിയുടെ അടിയില്‍ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് വഴിക്കടവ് പൊലീസ് സ്‌റ്റേഷനില്‍ നിന്നുള്ള വിവരം. ഇയാള്‍ സംഭവ സ്ഥലത്തു നിന്നു രക്ഷപെട്ടതാണോ എന്ന സംശയവുമുണ്ട്.

കേരള അതിര്‍ത്തിയില്‍ എത്തുന്നതിനു തൊട്ടുമുമ്പ് ദേവാല പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. നാട്ടുകാരും യാത്രക്കാരും ഉള്‍പ്പടെ രക്ഷാ പ്രവര്‍ത്തനത്തിനു ശ്രമിച്ചെങ്കിലും ഇന്നലെ രാത്രിയില്‍ െ്രെഡവറെ കണ്ടെത്തിയിട്ടില്ല. രാവിലെ രക്ഷാ പ്രവര്‍ത്തനം തുടരുമെന്നാണ് വഴിക്കടവ് സ്‌റ്റേഷനില്‍ നിന്നുള്ള വിവരം. ദേവാല ചായ ഫാക്ടറിയില്‍ നിന്നുള്ള ലോഡാണ് അപകടത്തില്‍ പെട്ടത്.