ഡല്‍ഹി: തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്നയിടങ്ങളിലും എക്‌സിറ്റ് പോളുകള്‍ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ച് തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉത്തരവിറക്കി.

ബംഗാളിലും അസമിലും ആദ്യഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന മാര്‍ച്ച് 27 രാവിലെ ഏഴ് മുതല്‍ അവസാനഘട്ട തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രില്‍ 29ന് 7.30 വരെ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലൊന്നും എക്‌സിറ്റ്‌പോളുകള്‍ നടത്തുകയോ ഫലം ഒരു മാധ്യമങ്ങള്‍ വഴിയും പ്രസിദ്ധീകരിക്കുകയോ പാടില്ല.

ഒരുഘട്ടങ്ങളിലും വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂറിനുള്ളില്‍ അഭിപ്രായ സര്‍വേകളോ മറ്റു സര്‍വേകളോ ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനും പാടില്ല.ഏപ്രില്‍ 29 വരെ എക്‌സിറ്റ് പോളുകള്‍ക്ക് വിലക്ക്; നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍