ഭോപ്പാലില്‍ നിന്ന് പതിനാല് കിലോമീറ്റര്‍ അകലെ ഭാലഗട്ടില്‍ പടക്ക കടയ്ക്ക് തീപിടിച്ച് ഇതുവരെ പതിനെട്ടാളുകള്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് പടക്കശാലയില്‍ വലിയ ശബ്ദത്തിലുള്ള സ്‌ഫോടനം നടന്നത്. എന്നാല്‍ കൂടുതല്‍ പേര്‍ മരണപ്പെട്ടിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ജില്ലാ കലക്ടര്‍ ഭാരത് യാദവും കൂടുതല്‍ പേര്‍ മരണപ്പെട്ടിരിക്കാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചു.