Connect with us

kerala

കാക്കനാട് കമ്പനിയിൽ സ്‌ഫോടനം.: ഒരു മരണം

Published

on

എറണാകുളം കാക്കനാട് ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഇതര സംസ്ഥാന തൊഴിലാളി രാജൻ (30 ) മരിച്ചു. നിറ്റ ജലാറ്റിൻ കമ്പനിയിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്നെങ്കിലും കാര്യമായ നാശനഷ്ടമില്ല. 4 പേർക്ക് പരിക്കുണ്ട്. പഞ്ചാബ് സ്വദേശിയാണ് മരിച്ചത്. മലയാളികളായ 2 പേർ പരിക്കേറ്റവരിൽ ഉൾപ്പെടും

kerala

വീടിന്റെ പരിസരത്ത് കൊതുക്, എലി എന്നിവ വളരുന്ന സാഹചര്യം ഒരുക്കി; ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് കോടതി

പൊതുശല്യവും പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ടാകുന്ന തരത്തില്‍ കുറ്റക്കാര്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതായും കോടതി ചൂണ്ടിക്കാട്ടി.

Published

on

വീടിന്റെ പരിസരത്ത് കൊതുക്, എലി എന്നിവ വളരുന്ന സാഹചര്യം ഒരുക്കിയതിന് ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. പൊതുശല്യവും പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ടാകുന്ന തരത്തില്‍ കുറ്റക്കാര്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതായും കോടതി ചൂണ്ടിക്കാട്ടി.

നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. അനൂപ് ചാര്‍ജ് ചെയ്ത കേസിലാണ് പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 15000 രൂപ വീതം പിഴ ചുമത്തിയത്.

2023 ലെ പൊതുജനാരോഗ്യ നിയമത്തിലെ സെക്ഷന്‍ 21, 45, 53 വകുപ്പുകളുടെ ലംഘനമാണ് നടന്നത്. നിയമലംഘനം നടത്തുന്നത് തടയുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് നോട്ടീസിനാല്‍ നല്‍കിയിട്ടും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് കേസ് ചാര്‍ജ് ചെയ്തത്. ജില്ലയില്‍ പൊതുജനാരോഗ്യ നിയമം നിലവില്‍ വന്നതിനുശേഷം ആദ്യമായാണ് പിഴ ഈടാക്കുന്നത്.

Continue Reading

kerala

ലോറിയിടിച്ച് ബൈക്ക് യാത്രിക്കാരന്‍ മരിച്ചു

ദേശീയ പാതയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Published

on

ദേശീയ പാതയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. നിറുത്താതെ പോയ ഹരിയാന രജിസ്‌ട്രേഷന്‍ ലോറിയും ഡ്രൈവറെയും തമിഴ്‌നാട്ടില്‍ പിടികൂടി. ലോറി ഡ്രൈവര്‍ ഹരിയാന സ്വദേശി മെഹബൂബ് (43) നെ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച വൈകിട്ടോടെ വാഹനവും ഡ്രൈവറേയും പൊലീസ് കളമശ്ശേരിയില്‍ എത്തിച്ചു. ചൊവ്വാഴ്ച രാത്രി 11.15 ന് ഇടപ്പള്ളി ടോളില്‍ മെട്രോ പില്ലര്‍ നമ്പര്‍ 383ന് സമീപത്താണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ പാലക്കാട് എരമയൂര്‍ കൊട്ടക്കര വീട്ടില്‍ വിനോദിന്റെ മകന്‍ നിതിന്‍ വിനോദിനാണ് (26) ജീവന്‍ നഷ്ടപ്പെട്ടത്. സംഭവത്തിന് പിന്നാലെ അപകടത്തിന് കാരണമായ ലോറി നിറുത്താതെ പോവുകയായിരുന്നു. ഡ്രൈവറെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

മോഷണം ആരോപിച്ച് ആളുമാറി പൊലീസ് മര്‍ദനം

മൂവാറ്റുപുഴയില്‍ ബാറ്ററി മോഷണം ആരോപിച്ച് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു.

Published

on

മൂവാറ്റുപുഴയില്‍ ബാറ്ററി മോഷണം ആരോപിച്ച് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. പെരുമ്പല്ലൂര്‍ സ്വദേശി അമല്‍ ആന്റണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നട്ടെല്ലിനും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതോടെ അമലിനെ പൊലീസ് വിട്ടയക്കുകയായിരുന്നു.

ഈ മാസം പന്ത്രണ്ടിന് മൂവാറ്റപുഴ പേട്ടയിലെ പൂക്കടയില്‍ നിന്നും ബാറ്ററി മോഷണം പോയതിനെ തുടര്‍ന്നാണ് എസ് ഐ യും സംഘവും അമലിന്റെ വീട്ടിലെത്തിയത്.

അമല്‍ ആക്രിക്കടയില്‍ ഒരു ബാറ്ററി വിറ്റിരുന്നു. ഇതറിഞ്ഞ പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാതെ അമലിനെ വീട്ടില്‍ നിന്നും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വാഹനത്തില്‍ വെച്ച് അമല്‍ ക്രൂരമര്‍ദ്ദനത്തിനിരയായി.

മോഷണം പോയത് രണ്ട് വര്‍ഷം പഴക്കമുള്ള ബാറ്ററിയും അമല്‍ വിറ്റത് പത്ത് വര്‍ഷം പഴക്കമുള്ളതുമാണെന്ന് വ്യക്തമായതോടെ പൊലീസ് അമലിനെ വിട്ടയച്ചു.

പൊലീസ് മര്‍ദ്ദനത്തിനെതരെ ആലുവ റൂറല്‍ എസ്പിക്ക് അമല്‍ പരാതി നല്‍കി. അമലിന്റെ പരാതിയില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയെ എസ് പിയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.

Continue Reading

Trending