More

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; സ്തംഭിച്ച് സോഷ്യല്‍ മീഡിയ

By webdesk14

March 05, 2024

ന്യൂഡല്‍ഹി: മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തന രഹിതമായി. രാത്രി എട്ടരയോടെയാണ് മെറ്റയും ഫേസ്ബുക്കും പ്രവർത്തനരഹിതമായത്.

ഫേസ്ബുക്ക് പ്രവര്‍ത്തനം നിലച്ചതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തന രഹിതമായി. ഇതിന് പിന്നാലെ സജീവമായിരിക്കുകയാണ് ട്വിറ്റര്‍. നിരവധി പേരാണ് വിഷയം ഉന്നയിച്ചത്. ഫേസ്ബുക്ക് ഡൗണ്‍, ഇന്‍സ്റ്റഗ്രാം ഡൗണ്‍ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ് ട്വിറ്ററില്‍. തകരാറിന് പിന്നിലെ കാരണമെന്താണെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല.