കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണെന്ന് വ്യാജപ്രചാരണം. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടക്കുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതു വരെ ലോക്ക്ഡൗണ്‍ തുടരുമെന്നാണ് പ്രചാരണത്തിലുള്ളത്.

ജില്ലയില്‍ നിലവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് കലക്ടര്‍ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ടെന്നും എല്ലാവരും സഹകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

എല്ലാവിധ ചടങ്ങുകളിലും ഒരേ സമയം പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഹാളിനകത്ത് നടക്കുന്ന ചടങ്ങുകളില്‍ പരമാവധി 50 പേര്‍ക്കും ഹാളിന് പുറത്ത് 100 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതിയുണ്ടാവുക.