മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ ബാങ്കിലടക്കാന്‍ കൊണ്ടുവന്ന തുകയില്‍ നിന്ന് കള്ളനോട്ട് പിടിച്ചു. 37,000 രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. കുഴല്‍പണമായി ലഭിച്ചതാണ് തുകയെന്ന് സ്ത്രീ ചോദ്യം ചെയ്യലില്‍ പറഞ്ഞു.

കൊണ്ടോട്ടി എസ്ബിടി ശാഖയില്‍ അടക്കാനായി കൊണ്ടുവന്ന 45,000 രൂപയിലാണ് 37,000ഉം കള്ളനോട്ടാണെന്ന് കണ്ടെത്തിയത്. തുകയെണ്ണാനായി മെഷീനില്‍ നിക്ഷേപിച്ചപ്പോഴാണ് ഇത്രയും കള്ളനോട്ടുകളാണെന്ന് വ്യക്തമായത്. കുറച്ചുനാള്‍ മുമ്പ് കുഴല്‍പണമായി മകന്‍ അയച്ചതാണ് പണമെന്ന് ചോദ്യം ചെയ്യലില്‍ സ്ത്രീ പറഞ്ഞു. അടുത്ത കാലത്തായി കുഴല്‍പണം വഴി കള്ളനോട്ടുകള്‍ വ്യാപകമാവുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.