സൈബർ പൊലീസുകാരനെന്ന വ്യാജേന ബസിൽ സൗജന്യയാത്ര ചെയ്തയാളെ പരിയാരം പൊലീസ് പിടികൂടി. തോട്ടട സ്വദേശി ഗിരീഷ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ കുറേ നാളുകളായി സ്വകാര്യ ബസിൽ സൈബർ ടെലി കമ്യൂണിക്കേഷൻ പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാൾ സൗജന്യയാത്ര നടത്തി വരികയായിരുന്നു.പരിയാരം പൊലീസിന്റെ അന്വേഷണത്തിൽ ഇലക്ട്രിക്കൽ വിതരണ സ്ഥാപനത്തിൽ കളക്‌ഷൻ ഏജന്റായി പ്രവർത്തിക്കുന്ന ആളാണെന്ന് തിരിച്ചറിഞ്ഞു. തുടർന്നാണ് പരിയാരം പൊലീസ് ബസ് കണ്ടക്ടറുടെ പരാതിയിൽ കേസെടുത്ത് അറസ്റ്റ് ചെയ്തത്.