Connect with us

More

പാകിസ്താനില്‍ പട്ടിണി: അവശ്യവസ്തുക്കള്‍ പോലും ലഭിക്കാതെ പൊറുതിമുട്ടി ജനങ്ങള്‍

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് റെഹാന്‍

Published

on

പാകിസ്താനില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ ജനങ്ങള്‍ കടുത്ത ക്ഷാമത്തിലേക്ക്. വൈദ്യുതിയില്ലാതെയും അവശ്യ വസ്തുക്കള്‍ ലഭിക്കാതെയും കടുത്ത ക്ഷാമം നേരിടുകയാണ്. ഭക്ഷ്യവസ്തുക്കള്‍ പോലും ലഭിക്കാതെ കടുത്ത വറുതിയാണ് നേരിടാന്‍ പോകുന്നതെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി.

പാകിസ്താനില്‍ നെയ്യ്, ഭക്ഷ്യ എണ്ണ തുടങ്ങിയവയ്ക്കാണ് നിലവില്‍ വലിയ ക്ഷാമം നേരിടാന്‍ സാധ്യതയുള്ളതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. നെയ്യുടെയും ഭക്ഷ്യ എണ്ണയുടെയും ലഭ്യതയില്‍ കടുത്ത ദൗര്‍ലഭ്യം നേരിടാന്‍ സാധ്യതയുണ്ടെന്ന് കൊരങ്കി അസോസിയേഷന്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ഷെയ്ഖ് ഉമര്‍ റെഹാന്‍ മുന്നറിയിപ്പ് നല്‍കി.

നിലവിലെ സാഹചര്യം ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്നും ഷെയ്ഖ് ഉമര്‍ റെഹാന്‍ ആശങ്ക ഉന്നയിച്ചു. തുറമുഖങ്ങളില്‍ എത്തിയ ചരക്കുകളുടെ ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ ബാങ്കുകള്‍ പരാജയപ്പെടുകയാണെന്നും അടുത്ത 20 മുതല്‍ 30 വരെ ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ വലിയ വെല്ലുവിളിയാണ് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നിലുള്ളത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് റെഹാന്‍ വിമര്‍ശിച്ചു. അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കായി ബാങ്കുകള്‍ ലെറ്റര്‍ ഓഫ് ക്രെഡിറ്റ് തുറന്നില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

kerala

അവധിക്കാലത്ത് റോഡ് സുരക്ഷാ പാഠങ്ങൾ പഠിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ്

Published

on

സ്‌കൂൾ അവധിക്കാലത്ത് റോഡ് സുരക്ഷയുടെ പാഠം പകർന്ന് നൽകി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. അവധിക്കാലവും ശേഷമുള്ള അധ്യയന കാലവും ഇനി അപകടരഹിതമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് വിവിധ ക്ലബുകളുടെ സഹകരണത്തോടെ കുട്ടികൾക്ക് റോഡ് സുരക്ഷാ സന്ദേശം പകർന്ന് നൽകുന്നത്.

തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം.പി അബ്ദുൽ സുബൈർ തയ്യാറാക്കിയ റോഡ് സുരക്ഷാ സന്ദേശങ്ങളും ലഹരി വിരുദ്ധ സന്ദേശങ്ങളും ഉൾക്കൊള്ളിച്ച പോസ്റ്ററുകൾ വിവിധ ക്ലബുകൾക്ക് കൈമാറി. ക്ലബുകളുടെ സഹകരണത്തോടെ കളിസ്ഥലങ്ങൾ, ക്ലബ് പരിസരങ്ങൾ, പ്രധാന ടൗണുകൾ എന്നിവിടങ്ങളിൽ ഇവ പ്രദർശിപ്പിച്ച് കുട്ടികളിലും പൊതുജനങ്ങളിലും സുരക്ഷാ സന്ദേശം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

തിരൂരങ്ങാടി താലൂക്കുതല ഉദ്ഘാടനം വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചർക്ക് തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം.പി അബ്ദുൽ സുബൈർ റോഡ് സുരക്ഷാപ്രദർശന പോസ്റ്റർ കൈമാറി നിർവഹിച്ചു. കക്കാട് ടി.എഫ്.സി ക്ലബ്, കൊളപ്പുറം നവ കേരള ക്ലബ്, അരിപ്പാറ കളിക്കളം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്, ചെനക്കൽ, തെന്നല റിയൽ യൂത്ത് സെന്റർ തുടങ്ങി താലൂക്കിലെ വിവിധ ഭാഗത്തെ ക്ലബുകൾക്ക് ആദ്യഘട്ടത്തിൽ പോസ്റ്റർ കൈമാറി. വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, മങ്ങാട്ട് ഷൗക്കത്തലി, പോക്കാട്ട് അബ്ദുറഹ്‌മാൻ, ഒ സി ബഷീർ അഹമ്മദ്, പി കെ സൽമാൻ തെന്നല, യാക്കൂബ് അരിപ്പാറ, അഫ്‌സൽ, മുഹമ്മദ് അലി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംബന്ധിച്ചു.

Continue Reading

kerala

പുസ്തക വിതരണം നടത്തി

Published

on

കൊണ്ടോട്ടി മണ്ഡലത്തിലെ സർക്കാർ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ ലൈബ്രറികളിലേക്ക് ടി.വി ഇബ്രാഹിം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പുസ്തകങ്ങൾ വിതരണം ചെയ്തു. 2023 ജനുവരി ഒമ്പത് മുതൽ 15 വരെ നിയമസഭാ അങ്കണത്തിൽ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ എക്‌സിബിഷൻ സ്റ്റാളിൽ നിന്നും എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളാണ് സർക്കാർ വിദ്യാലയങ്ങൾക്ക് നൽകിയത്.

മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ നടന്ന ചടങ്ങിൽ ടി.വി ഇബ്രാഹിം എം.എൽ.എ പുസ്തകങ്ങൾ വിതരണം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ സി.ടി ഫാത്തിമത്ത് സുഹറാബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.സി അബ്ദുറഹ്‌മാൻ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ റംല കൊടവണ്ടി, വാർഡ് മെബർ ഫൗസിയ, അക്ഷരശ്രീ വിദ്യാഭ്യാസ കോർഡിനേറ്റർ ഡോ.വിനയകുമാർ, പി.വി ആസാദ് തുടങ്ങിയവർ പങ്കെടുത്തു.

Continue Reading

kerala

ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി

ക്യാമറ വാങ്ങാനുള്ള കെഎസ്ആര്‍ടിസിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നതു കൂടി പരിഗണിച്ചാണ് തിയ്യതി നീട്ടിയതെന്ന് മന്ത്രി അറിയിച്ചു

Published

on

സംസ്ഥാനത്തെ ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ദൗര്‍ബല്യവും കൂടുതല്‍ ക്യാമറകള്‍ ആവശ്യം വന്നപ്പോള്‍ കമ്പനികള്‍ അമിതവില ഈടാക്കി ചൂഷണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ക്യാമറ വാങ്ങാനുള്ള കെഎസ്ആര്‍ടിസിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നതു കൂടി പരിഗണിച്ചാണ് തിയ്യതി നീട്ടിയതെന്ന് മന്ത്രി അറിയിച്ചു.

Continue Reading

Trending