Connect with us

Food

കൃഷി ഉപേക്ഷിച്ചിട്ടും വിള ഇൻഷുറൻസിന് പണം ഈടാക്കി; പിഴയടക്കം പരാതിക്കാരന് തിരിച്ചു നൽകാന്‍ ഉപഭോക്തൃകമ്മീഷൻ ഉത്തരവ്

Published

on

കൃഷി ഉപേക്ഷിച്ചിട്ടും വിള ഇൻഷുറൻസിന് പണം ഈടാക്കിയ ബാങ്കിനോട് പിഴയടക്കം 149160 രൂപ പരാതിക്കാരന് തിരിച്ചു നൽകണമെന്ന് ഉപഭോക്തൃകമ്മീഷൻ ഉത്തരവിട്ടു. കുഴിപ്പുറം സ്വദേശി മുഹമ്മദലിയാണ് പരാതിക്കാരന്‍. കാർഷിക ആവശ്യത്തിനായി പരാതിക്കാരന്‍ 15 ലക്ഷം രൂപ കോട്ടയ്ക്കലിലെ സ്വകാര്യ ബാങ്കിൽ നിന്നും വായ എടുത്തിരുന്നു. കൃഷി നഷ്ടമായിട്ടും പരാതിക്കാരൻ വായ്പ തിരിച്ചടച്ചു. ഒപ്പം കൃഷി ഉപേക്ഷിച്ചതായും ബാങ്കിനെ അറിയിച്ചു. എന്നാൽ ബാങ്ക് അക്കൗണ്ട് അവസാനിപ്പിച്ചിരുന്നില്ല.

പിന്നീട് ബാങ്ക് അക്കൗണ്ടിൽ നിന്നും 97,518 രൂപ പിൻവലിച്ചതായി കണ്ടു. ബാങ്കിൽ പരാതിപ്പെട്ടപ്പോൾ വിള ഇൻഷുറസിലേക്കാണ് തുക പിന്‍വലിച്ചത് എന്നാണ് അറിയിച്ചത്. കൃഷി അവസാനിപ്പിക്കുകയും ലോൺ തിരിച്ചടച്ചതാണെന്ന് അറിയിച്ചെങ്കിലും പണം തിരിച്ചു നൽകിയില്ല. കോട്ടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പണം തിരിച്ചു നൽകി. തുടർന്ന് 12,2971 രൂപ അടക്കണമെന്നും ഇല്ലെങ്കിൽ റവന്യൂ റിക്കവറി നടപടി സ്വീകരിക്കുമെന്നും അറിയിച്ചുള്ള നോട്ടീസാണ് പരാതിക്കാരന് കിട്ടിയത്. മാത്രമല്ല അക്കൗണ്ടിൽ നിന്നും 89,160 രൂപ പിടിച്ചെടുക്കുകയും ചെയ്തു. പരാതിയുമായി ബാങ്കിനെ സമീപിച്ചെങ്കിലും പണമോ ലോൺ സമയത്ത് ബാങ്കിൽ നൽകിയ ആധാരമോ തിരിച്ചു നൽകാൻ തയ്യാറായില്ല.

തുടർന്നാണ് പരാതിക്കാരൻ ജില്ലാ ഉപഭോക്ത്യ കമ്മീഷനെ സമീപിച്ചത്. പരാതിക്കാരന്റെ ആധാരം കമ്മീഷൻ മുമ്പാകെ ഹാജരാക്കുകയും പരാതിക്കാരന് കൈമാറുകയും ചെയ്തു. തെളിവുകൾ പരിശോധിച്ച കമ്മീഷൻ ബാങ്കിന്റെ നടപടി അനുചിതവ്യാപാരമാണെന്നും സേവനത്തിൽ വീഴ്ചയുണ്ടെന്നും കണ്ടെത്തി. അനധികൃതമായി ഈടാക്കിയ 89,160 രൂപയും പിഴയായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരന് നല്കണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. വിധിസംഖ്യ ഒരു മാസത്തിനകം നൽകാത്തപക്ഷം വിധി തിയ്യതി മുതൽ 9% പലിശയും നല്കണമെന്നും വിധിയിൽ പറഞ്ഞു.

crime

മോഷണം ആരോപിച്ച് ക്രൂരത; 17 കാരനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു, 3 പേര്‍ക്കെതിരെ കേസെടുത്തു

Published

on

മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17 കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് 3പേര്‍ക്കെതിരെ കേസെടുത്തു.

പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം. പട്ടികജാതിക്കാരനായ കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. പരമശിവം , ഭാര്യ ജ്യോതി മണി, മകന്‍ വസന്ത് എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്.
പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം കണ്ടാണ് മര്‍ദ്ദിച്ചതെന്നാണ് പ്രതികള്‍ പറയുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ചെരുപ്പ് കൊണ്ടും വടി കൊണ്ടുമാണ് മൂന്ന് പേരും മര്‍ദ്ദിച്ചതെന്നാണ് പരാതി.

സംഭവത്തില്‍ ഇന്ന് കൊഴിഞ്ഞാമ്പാറ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കേസെടുത്തത്.

Continue Reading

Food

റേഷന്‍ ഗോതമ്പ് പൊടിയില്‍ പുഴുക്കള്‍

Published

on

ചെറുതുരുത്തി: റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്ന ഗോതമ്പ് പൊടിയില്‍ പുളുക്കളെന്ന് ആക്ഷേപം. പാഞ്ഞാള്‍ പഞ്ചായത്തിലെ കിള്ളിമംഗലത്തെ റേഷന്‍ കടയില്‍ നിന്ന് ശനിയാഴ്ച വൈകീട്ട് വാങ്ങിയ ഗോതമ്പ് പൊടിയിലാണ് പുഴുക്കളെ കണ്ടത്. വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ ചെറുതുരുത്തി പുതുശ്ശേരി മണ്ഡലം കുന്നത്ത് വീട്ടില്‍ സുധയുടെ വീട്ടില്‍ രണ്ട് ദിവസം മുമ്പ് വാങ്ങിയ റേഷന്‍ ഗോതമ്പ് പൊടിയിലും സമാനമായ പുഴുവിനെ കണ്ടിരുന്നു.

കടയില്‍ വിവരം ചെന്ന് പറഞ്ഞപ്പോള്‍ റേഷന്‍ അധികൃതരെ അറിയിക്കൂ എന്നാണ് കിട്ടിയ മറുപടി. മുന്‍ഗണന വിഭാഗത്തിന് വിതരണം ചെയ്ത കേരള സര്‍ക്കാര്‍ സപ്ലൈകോ ഫോര്‍ട്ടിഫൈഡ് ആട്ട എന്ന പേരിലെ പാക്കറ്റ് പൊട്ടിച്ച് അരിച്ചപ്പോഴാണ് നിരവധി പുഴുക്കളെ കണ്ടത്.

Continue Reading

Food

എറണാകുളത്ത് ഭക്ഷ്യ വിഷബാധയേറ്റ് 60 ലധികം പേര്‍ ചികിത്സ തേടി

Published

on

എറണാകുളം ഉദയം പേരൂരില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. അറുപതിലധികം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചികിത്സയിലുള്ളവര്‍ക്ക് ഭക്ഷ്യ വിഷബാധയുടെ ലക്ഷണമുള്ളതായി എറണാകുളം ഡിഎഒ പറഞ്ഞു.

Continue Reading

Trending