ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ നിസംഗതയും ധാര്‍ഷ്ട്യവും 60ലധികം കര്‍ഷകരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാക്കിയതായി രാഹുല്‍ ഗാന്ധി. അവരുടെ കണ്ണീര്‍ തുടയ്ക്കുന്നതിനു പകരം, കണ്ണീര്‍ വാതകം ഉപയോഗിച്ച് ആക്രമിക്കുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകരോടുള്ള ക്രൂരത കുത്തക മുതലാളിമാരുടെ ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ്. അതിനാല്‍ കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ റദ്ദാക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.