ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നടത്തുന്ന ട്രാക്ടര്‍ പരേഡിനിടെ ഒരു കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു ട്രാക്ടറിനടിയില്‍ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം. പൊലീസ് വെടിവെയ്പ്പിലാണ് കര്‍ഷകന്‍ കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് കര്‍ഷകര്‍ മൃതദേഹവുമായി പ്രതിഷേധം ആരംഭിച്ചു.

കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയ ഐടിഒയിലാണ് കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേശീയ പതാക പുതപ്പിച്ച മൃതദേഹവുമായി കര്‍ഷകര്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

മൃതദേഹം ആംബന്‍സിലേക്ക് മാറ്റാന്‍ പൊലീസിനെ കര്‍ഷകര്‍ അനുവദിച്ചില്ല. പൊലീസ് വെടിവെയ്പ്പിനെ തുടര്‍ന്ന് ട്രാക്ടര്‍ മറിഞ്ഞാണ് ദാരുണമായ മരണം സംഭവിച്ചതെന്നാണ് ആരോപണം. തല ചിന്നിചിതറയിയ നിലയിലായിരുന്നു.