ഭോപാല്‍: കര്‍ഷകര്‍ക്ക് നല്‍കിയ രണ്ടായിരം രൂപയുടെ നോട്ടില്‍ ഗാന്ധിജിയുടെ ചിത്രമില്ല. മധ്യപ്രദേശിലെ ഷോപൂര്‍ ജില്ലയിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ രണ്ടായിരം നോട്ടില്‍ ഗാന്ധിജിയുടെ ചിത്രമില്ലെന്ന് കണ്ടെത്തിയത്. ആദ്യം വ്യാജമാണെന്ന് കരുതിയെങ്കിലും നോട്ട് പിന്നീട് ബാങ്കില്‍ തന്നെ തിരിച്ചേല്‍പ്പിച്ചു.

നോട്ട് വ്യാജനല്ലെന്നു യഥാര്‍ത്ഥ നോട്ടാണെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. പ്രിന്റിങിലെ തകരാറാണ് പ്രശ്‌ന കാരണമെന്നാണ് വിശദീകരണം. രണ്ടായിരത്തിന്റെ നോട്ടില്‍ ഇത്തരമൊരു പിശക് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ടായിരത്തിന്റെ വ്യാജ നോട്ടുകള്‍ പിടികൂടിയിരുന്നു. ഒഡീഷയില്‍ പുതിയ നോട്ടുകളുടെ 4.8ലക്ഷം വ്യാജകറന്‍സിയാണ്‌ പൊലീസ് പിടികൂടിയത്.