തിരുവനന്തപുരം: സിപിഐ മന്ത്രിമാരെക്കുറിച്ചുള്ള മന്ത്രി ബാലന്റെ പരാമര്‍ശത്തിനെതിരെ സിപിഐ മന്ത്രി രാജു രംഗത്ത്. സിപിഐ മന്ത്രിമാരെ വിലയിരുത്തേണ്ടത് മന്ത്രി എകെ ബാലന്റെ ജോലിയല്ലെന്ന് മന്ത്രി കെ രാജു പറഞ്ഞു.

സിപിഐ മന്ത്രിമാരെ വിലയിരുത്തേണ്ടത് മന്ത്രി ഏകെ ബാലന്റെ ജോലിയല്ല. തെറ്റുകള്‍ കണ്ടാല്‍ മുഖ്യമന്ത്രിക്ക് തിരുത്താന്‍ അവകാശമുണ്ട്. ഏകെ ബാലന്‍ പറഞ്ഞത് ബാലന്റെ അഭിപ്രായം മാത്രമാണ്. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം പറയേണ്ടതെന്നും അവിടെ ഇതിനുളള മറുപടി പറയുമെന്നും രാജു പറഞ്ഞു.

നിലവിലെ വനം-റവന്യു മന്ത്രിമാര്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരെ മാതൃകയാക്കണമെന്നായിരുന്നു ബാലന്റെ പ്രസ്താവന. സിപിഐ മന്ത്രിമാരുടെ ഭരണം അത്രപോരെന്ന് പാര്‍ട്ടിയുടെ കൗണ്‍സിലിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.