Connect with us

india

ബൈക്കും മൊബൈലും വാങ്ങാന്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; പിതാവ് ഒളിവില്‍

ചിക്കബെല്ലാപുര ചിന്താമണി സ്വദേശിയായ കര്‍ഷകത്തൊഴിലാളിയാണ് കുഞ്ഞിനെ സമീപഗ്രാമത്തിലെ ദമ്പതിമാര്‍ക്ക് വിറ്റത്.

Published

on

ബെംഗളൂരു: ബൈക്കും മൊബൈലും വാങ്ങാന്‍ മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞിനെ ലക്ഷം രൂപയ്ക്ക് വിറ്റ പിതാവ് ഒളിവില്‍. ചിക്കബെല്ലാപുര ചിന്താമണി സ്വദേശിയായ കര്‍ഷകത്തൊഴിലാളിയാണ് കുഞ്ഞിനെ സമീപഗ്രാമത്തിലെ ദമ്പതിമാര്‍ക്ക് വിറ്റത്.

ദിവസങ്ങളായി കുട്ടിയെ കാണാതായതോടെ അയല്‍ക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. കുഞ്ഞിന്റെ അമ്മയെ പോലീസ് ചോദ്യംചെയ്തതോടെയാണ് കുഞ്ഞിനെ വിറ്റതായി കണ്ടെത്തിയത്. പോലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞതിനെത്തുടര്‍ന്നാണ് അച്ഛന്‍ ഒളിവില്‍പ്പോയത്.

ഒരാഴ്ചമുമ്പാണ് ഇയാള്‍ കുഞ്ഞിനെ മാമച്ചനഹള്ളിയിലെ കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് വിറ്റത്. ഭാര്യയെ ഭീഷണിപ്പെടുത്തിയാണ് കുഞ്ഞിനെ വില്‍ക്കാന്‍ സമ്മതിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ദമ്പതിമാരില്‍നിന്ന് കിട്ടിയ തുകയില്‍ 50,000 രൂപ ബൈക്ക് വാങ്ങാനും 15,000 രൂപ ഫോണ്‍ വാങ്ങാനുമാണ് ഇയാള്‍ ഉപയോഗിച്ചത്.

പ്രസവിച്ചയുടന്‍ ബെംഗളൂരുവിലെ ആശുപത്രിയില്‍വെച്ചും കുഞ്ഞിനെ ഇയാള്‍ വില്‍ക്കാന്‍ ശ്രമിച്ചതായാണ് കണ്ടെത്തല്‍. അന്ന് ആശുപത്രി അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞില്ല. പിന്നീട് മാമച്ചനഹള്ളിയിലെ ദമ്പതിമാരെക്കുറിച്ചറിഞ്ഞ ഇയാള്‍ ഇവരുമായി ബന്ധപ്പെടുകയായിരുന്നു.

ദമ്പതിമാരില്‍നിന്ന് കുഞ്ഞിനെ ഏറ്റെടുത്ത അധികൃതര്‍ ചിക്കബെല്ലാപുരയിലെ ബാലഭവനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, കുഞ്ഞിനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്മ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മകള്‍ കുച്ചിപ്പുടി അവതരിപ്പിച്ചു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ 57-ാമത് പ്രധാനമന്ത്രിയും ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനുമായ ഋഷി സുനകിന്റെ മകള്‍ കുച്ചിപ്പുടി അവതരിപ്പിച്ചു.

Published

on

 

യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ മകള്‍ അനൗഷ്‌ക സുനക് ലണ്ടനില്‍ നിരവധി കുട്ടികള്‍ക്കൊപ്പം കുച്ചിപ്പുടി അവതരിപ്പിച്ചു.
യുകെയിലെ ഏറ്റവും വലിയ അന്തര്‍-തലമുറ ഉത്സവമായ ‘രംഗ്’- ഇന്റര്‍നാഷണല്‍ കുച്ചിപ്പുടി ഡാന്‍സ് ഫെസ്റ്റിവല്‍ 2022-ന്റെ ഭാഗമായിരുന്നു ഒമ്പതു വയസ്സുകാരിയുടെ പ്രകടനം.

തത്സമയ സംഗീതജ്ഞര്‍, പ്രായമായ സമകാലീന നൃത്ത കലാകാരന്മാര്‍ (65 വയസ്സിനു മുകളിലുള്ള നൃത്ത സംഘം), പഠന വൈകല്യമുള്ള വീല്‍ചെയര്‍ നര്‍ത്തകി, പോളണ്ടിലെ നടരാംഗ് ഗ്രൂപ്പിലെ അന്താരാഷ്ട്ര ബര്‍സറി വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ 4-85 വയസ്സിനിടയിലുള്ള 100 ഓളം കലാകാരന്മാര്‍ പരിപാടിയുടെ ഭാഗമായി. .
ഋഷി സുനക്കിന്റെ മാതാപിതാക്കള്‍ക്കൊപ്പം ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളും അനൗഷ്‌കയുടെ അമ്മ അക്ഷത മൂര്‍ത്തിയും നൃത്ത പരിപാടിയില്‍ പങ്കെടുത്തു.

യുണൈറ്റഡ് കിംഗ്ഡത്തിന്റെ 57-ാമത് പ്രധാനമന്ത്രിയും ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനുമാണ് ഋഷി സുനക്.200 വര്‍ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് 42 വയസ്സുള്ള സുനക്.

 

 

Continue Reading

india

കേരളഗവര്‍ണര്‍ ആരിഫ ്മുഹമ്മദ്ഖാന്റെ സഹോദരന്‍ ആസിഫ് മുഹമ്മദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു

അനുമതിയില്ലാതെ മെഗാഫോണ്‍ ഉപയോഗിച്ചുവെന്നതാണ ്കുറ്റം.

Published

on

കേരളഗവര്‍ണര്‍ ആരിഫ ്മുഹമ്മദ്ഖാന്റെ സഹോദരന്‍ ആസിഫ് മുഹമ്മദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയാണ്. പൊലീസിനോട് അപര്യാദയായി പെരുമാറിയെന്നാണ ്‌കേസ്.
ഷാഹിന്‍ബാഗിലെ ത്വയ്യിബ് മസ്ജിദിന ്‌സമീപം 30ഓളംപേരുടെ പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു അറസ്റ്റ്. ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെയാണ് സംഭവം. അനുമതിയില്ലാതെ മെഗാഫോണ്‍ ഉപയോഗിച്ചുവെന്നതാണ ്കുറ്റം.
പൊലീസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി നേതാവ് ഷെഹ്‌സാദ് പൂനവാലെ അറസ്റ്റിനെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞു.
ആസിഫിന്റെ മകള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്.

Continue Reading

india

തലശ്ശേരി കൊലപാതകം ; പ്രതികളെ സി പി എം തള്ളിപ്പറയണം : അബ്ദുല്‍ കരീം ചേലേരി

രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടും കൊലപാതകിയെ സി.പി.എം. നേതൃത്വം തള്ളിപ്പറയാത്തത് ദുരൂഹമാണെന്ന് കരീം ചേലേരി പറഞ്ഞു.

Published

on

ലഹരി മാഫിയ സംഘങ്ങള്‍ക്കെതിരായ സി.പി.എം. പ്രതികരണം ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ തലശ്ശേരിയില്‍ കൊലചെയ്യപ്പെട്ട ഷമീര്‍ , ഖാലിദ് എന്നിവരുടെ കൊലപാതകത്തിനുത്തരവാദികളായ പാറയില്‍ ബാബു ഉള്‍പ്പെടെയുള്ളവരെ സി.പി.എം പരസ്യമായി തള്ളിപ്പറയണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടരി അഡ്വ. അബ്ദുല്‍ കരീം ചേലേരി.മദ്യ മാഫിയ സംഘത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നാട്ടിലെ പൊതുപ്രവര്‍ത്തനങ്ങളിലും വ്യാപൃതരായ രണ്ട് ചെറുപ്പക്കാരാണ് കൊലചെയ്യപ്പെട്ടത്.

കൊല നടത്തിയ ബാബു സജീവ സി.പി.എം. പ്രവര്‍ത്തകനും ഉമ്മന്‍ചാണ്ടി വധശ്രമ കേസിലെ പ്രതിയുമാണ്. മരണപ്പെട്ടവരും സി.പി.എം. പ്രവര്‍ത്തകരാണ്. രണ്ട് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടും കൊലപാതകിയെ സി.പി.എം. നേതൃത്വം തള്ളിപ്പറയാത്തത് ദുരൂഹമാണെന്ന് കരീം ചേലേരി പറഞ്ഞു.

 

Continue Reading

Trending